ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

കത്രീന അണിയുന്ന മൈലാഞ്ചി ഒരു ലക്ഷം രൂപയോളം വിലയുള്ളത്, വിവാഹവേദി ജയ്പ്പൂരിൽ 

സബ്യസാച്ചി വസ്ത്രങ്ങളായിരിക്കും ഇരുവരും വിവാഹചടങ്ങുകൾക്ക് അണിയുക

Author : സമകാലിക മലയാളം ഡെസ്ക്

ടി കത്രീന കൈഫും വിക്കി കൗശലും ഈ മാസം വിവാഹിതരാകും ‌എന്ന വാർത്തകൾക്ക് പിന്നാലെ വിവാഹ ഒരുക്കങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. രാജസ്ഥാനിൽ നടക്കുന്ന വിവാഹമേളത്തിനായി കത്രീന അണിയുന്ന മെഹന്തിയാണ് വാർത്തകളിൽ നിറയുന്നത്. സിക്‌സ് സെൻസസ് ഫോർട്ട് ബർവാറ എന്ന റോയൽ പാലസിലാണ് വിവാഹം. സബ്യസാച്ചി വസ്ത്രങ്ങളായിരിക്കും ഇരുവരും വിവാഹചടങ്ങുകൾക്ക് അണിയുക.

സോജത് മെഹന്ദി

ജോധ്പ്പൂരിലെ പാലി ജില്ലയിൽ നിന്നുള്ള സോജത് മെഹന്ദിയാണ് നടി അണിയുക. കെമിക്കലുകൾ ഒന്നുമില്ലാതെ പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ചാണ് ഈ മൈലാഞ്ചി ഒരുക്കുന്നത്. കൈകൊണ്ട് നിർമ്മിക്കുന്നതാണെന്നതാണ്  സോജത് മെഹന്ദിയുടെ മറ്റൊരു പ്രത്യേകത. ഇതിന് ഏകദേശം 50,000 രൂപ മുതൽ ഒരു ലക്ഷം രൂപവരെ വില വരും. 

അടുത്ത ആഴ്ച മുംബൈയിൽ വച്ച് താരങ്ങളുടെ നിയമപരമായുള്ള വിവാഹം നടക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT