Kayadu Lohar ഇൻസ്റ്റ​ഗ്രാം
Entertainment

'സിനിമയിൽ വരുന്നതിന് മുൻപ് തുണിക്കടയിലും സ്റ്റാർബക്സിലുമൊക്കെ ജോലി ചെയ്തിട്ടുണ്ട്; എനിക്ക് നന്നായി ലാപ് ഉപയോ​ഗിക്കാൻ പോലും അറിയില്ല'

നിരവധി ഐടി കമ്പനികളിലും ജോലി ചെയ്തിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

സിനിമയിൽ വരുന്നതിന് മുൻപ് താൻ തുണിക്കടയിലും സ്റ്റാർബക്സിലുമൊക്കെ ജോലി ചെയ്തിരുന്നുവെന്ന് പറഞ്ഞ് നടി കയാദു ലോഹർ. ടെക്നോളജി ഉപയോ​ഗിക്കുന്ന കാര്യത്തിൽ താൻ വളരെ പിന്നിലാണെന്നും കയാദു കൂട്ടിച്ചേർത്തു. ടൊവിനോ തോമസ് നായകനായെത്തുന്ന 'പള്ളിച്ചട്ടമ്പി'യാണ് കയാദുവിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം.

"സിനിമയിൽ വരുന്നതിന് മുൻപ് ഞാൻ കുറേ ജോലികൾ ചെയ്തിരുന്നു. സ്റ്റാർബക്സിലും തുണിക്കടയിലുമൊക്കെ ജോലി ചെയ്തിട്ടുണ്ട്. നിരവധി ഐടി കമ്പനികളിലും ജോലി ചെയ്തിട്ടുണ്ട്".- കയാദു പറഞ്ഞു.

"രസകരമായ കാര്യം എന്താണെന്നു വച്ചാൽ എനിക്ക് ലാപ്‌ടോപ്പ് നന്നായി ഉപയോ​ഗിക്കാൻ അറിയില്ല. പിന്നെ ഞാൻ ഐടി കമ്പനികളിലെല്ലാം ട്രെയിനിങ് പീരിഡ് മാത്രമേ ജോലി ചെയ്തിട്ടുള്ളൂ".- കയാദു പറഞ്ഞു. നടിയുടെ വാക്കുകളിപ്പോൾ ആരാധകർക്കിടയിൽ ചർച്ചയായി മാറുകയാണ്.

അതേസമയം മലയാളത്തിലടക്കം കൈ നിറയെ ചിത്രങ്ങളാണിപ്പോൾ കയാദുവിന്. പ്രദീപ് രം​ഗനാഥൻ നായകനായെത്തിയ ഡ്രാ​ഗൺ എന്ന ചിത്രത്തിലൂടെയാണ് കയാദു തെന്നിന്ത്യയിൽ സെൻസേഷനായി മാറുന്നത്. വിനയൻ സംവിധാനം ചെയ്ത പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെയാണ് കയാദുവിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം.

ദുൽഖർ സൽമാൻ നായകനായെത്തുന്ന ഐ ആം ​ഗെയിം ആണ് കയാദുവിന്റെതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു മലയാള ചിത്രം. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന പള്ളിച്ചട്ടമ്പി വിഷു റിലീസായി ഏപ്രിൽ 10 നാണ് തിയറ്ററുകളിലെത്തുന്നത്. വിജയരാഘവന്‍, ബാബുരാജ്, പ്രശാന്ത് അലക്‌സ്, സുധീര്‍ കരമന തുടങ്ങിയവരും ചിത്രത്തിലുണ്ട്. ജേക്സ് ബിജോയ് ആണ് സം​ഗീതം.

Cinema News: Actress Kayadu Lohar shared interesting details about her life before entering films.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala CM Selection Live: മുഖ്യമന്ത്രി മൂന്നിൽ ആര്, പ്രഖ്യാപനം ഉടൻ? യോ​ഗം അവസാനിച്ചു

​ഗുസ്തി ​ഗോദയിലേക്കുള്ള തിരിച്ചു വരവ്; വിനേഷ് ഫോ​ഗട്ടിന്റെ നീക്കത്തിന് വീണ്ടും പൂട്ടിട്ട് ​ഫെഡറേഷൻ; വിലക്ക്

ഒരിക്കൽ വാങ്ങിയാൽ വർഷങ്ങളോളം ഉപയോഗിക്കാം

മരുന്നു വേണ്ട, നന്നായി ഉറങ്ങാൻ ഭക്ഷണശീലത്തിൽ ഈ മാറ്റം പരീക്ഷിക്കാം

വിജയ് ദേവരകൊണ്ടയുടെ പിറന്നാൾ സമ്മാനം; 'റൗഡി ജനാർദ്ദന'യുടെ സ്പെഷ്യൽ പോസ്റ്റർ

SCROLL FOR NEXT