തനിക്ക് ദൈവത്തിൽ വിശ്വാസമുണ്ടെന്നും എന്നാൽ താനൊരു മതത്തിലും വിശ്വസിക്കുന്ന ആളല്ല എന്നും തുറന്നുപറഞ്ഞ് നടി കീർത്തി സുരേഷ്. തന്റെ പുതിയ സീരീസായ 'അക്ക'യുടെ പ്രൊമോഷന്റെ ഭാഗമായി ഫില്മിഗ്യാൻ എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു കീർത്തി. ഒക്ടോബർ 30 നാണ് 'അക്ക' റിലീസിനെത്തുന്നത്.
നെറ്റ്ഫ്ലിക്സിലൂടെയാണ് സീരിസ് സ്ട്രീമിങ് ആരംഭിക്കുന്നത്. കീർത്തിയ്ക്കൊപ്പം രാധിക ആപ്തെയും 'അക്ക'യിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. "എനിക്ക് ദൈവത്തിൽ വിശ്വാസമുണ്ട്. എന്തോ ഒരു ശക്തിയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ ഭക്തിയുള്ള ആളാണ്.
എനിക്ക് അറിയാവുന്ന രീതിയിൽ ഞാൻ പ്രാർത്ഥിക്കുന്നു. പക്ഷേ, ഞാൻ മത വിശ്വാസിയല്ല. ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു".- കീർത്തി സുരേഷ് പറഞ്ഞു. 'അക്ക'യിൽ ഭവാനി എന്ന കഥാപാത്രത്തെയാണ് കീർത്തി അവതരിപ്പിക്കുന്നത്. സ്ത്രീകൾ നിയന്ത്രിക്കുന്ന ക്രിമിനൽ ലോകത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പീരിയഡ് ആക്ഷൻ ഡ്രാമയാണ് ഈ സീരീസ്.
പെർന്നുരു എന്ന സാങ്കല്പിക തെലുങ്ക് നഗരമാണ് കഥാപശ്ചാത്തലം. തൻവി ആസ്മി, മഹേഷ് മഞ്ജരേക്കർ, അൻഷുമാൻ പുഷ്‌കർ, മോണിക്ക പൻവാർ തുടങ്ങിയവരും നിർണായക വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. നെറ്റ്ഫ്ലിക്സും വൈആർഎഫ് എന്റർടൈൻമെന്റും ഒന്നിച്ചൊരുക്കുന്ന സീരീസാണ് 'അക്ക'.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates