'നിന്നെ പരിപൂർണ വിശ്വാസം, അതുകൊണ്ട് നിന്റെ കൂടെ നിൽക്കുന്നു'; ദിലീപിന് ആശംസകൾ നേർന്നതിന് പിന്നാലെ നാദിർഷയ്ക്ക് സൈബർ ആക്രമണം

പതിനാറാം വയസിൽ തുടങ്ങിയ സൗഹൃദമാണ് നമ്മൾ തമ്മിൽ.
Dileep, Nadirshah
Dileep, Nadirshahഇൻസ്റ്റ​ഗ്രാം
Edited By:
Updated on: 
1 min read

നടൻ ദിലീപിന് പിറന്നാൾ ആശംസകൾ നേർന്നതിന് പിന്നാലെ നാദിർഷയ്ക്ക് നേരെ സൈബർ ആക്രമണം. പതിനാറാം വയസിൽ തുടങ്ങിയ സൗഹൃദത്തെക്കുറിച്ചും ദിലീപിലുള്ള പരിപൂർണ വിശ്വാസത്തെക്കുറിച്ചും വ്യക്തമാക്കിയാണ് നാദിർഷ ആദ്യം കുറിപ്പ് പങ്കുവച്ചത്.

പിന്നാലെ കടുത്ത വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർന്നതോടെ കുറിപ്പിലെ ചില ഭാഗങ്ങൾ മാറ്റി പിറന്നാൾ ആശംസ മാത്രമാക്കി ചുരുക്കുകയും കമന്റ് ബോക്സ് ഓഫ് ചെയ്യുകയും ചെയ്തു. നാദിർഷയുടെ ആദ്യ കുറിപ്പ് ഇങ്ങനെയായിരുന്നു: "പതിനാറാം വയസിൽ തുടങ്ങിയ സൗഹൃദമാണ് നമ്മൾ തമ്മിൽ. എനിക്ക് നിന്നെ പരിപൂർണ വിശ്വാസമാണ്.

അതുകൊണ്ട് ഞാൻ നിന്റെ കൂടെ നിൽക്കുന്നു. അന്നും ഇന്നും ഇനി എന്നും. പിറന്നാൾ ആശംസകൾ പ്രിയപ്പെട്ട നൻപാ". ഈ കുറിപ്പിനെതിരെയാണ് രൂക്ഷ വിമർശനങ്ങൾ ഉയർന്നത്. "പിന്നാലെ, 'പതിനാറാം വയസ്സിൽ തുടങ്ങിയ സൗഹൃദം, പിറന്നാൾ ആശംസകൾ പ്രിയപ്പെട്ട നൻപാ" എന്ന ഭാഗം മാത്രമാക്കി കുറിപ്പ് ചുരുക്കി.

'സൗഹ്യദം വച്ച് ഒരാളുടെ നി​ഗൂഢ മനസ് അളക്കാൻ കഴിയില്ല മിസ്റ്റർ', 'കൂട്ട് കെട്ട് ശരി അല്ല'- എന്നൊക്കെയാണ് ഭൂരിഭാ​ഗം പേരും കുറിച്ചിരിക്കുന്നത്. 1990കളുടെ തുടക്കത്തിൽ എറണാകുളം മഹാരാജാസ് കോളജിൽ വച്ചാണ് ദിലീപും നാദിർഷയും തമ്മിലുള്ള സൗഹൃദം ആരംഭിക്കുന്നത്. തുടർന്ന് കലാഭവൻ മിമിക്രി ട്രൂപ്പിലൂടെയും 'ദേ മാവേലി കൊമ്പത്ത്' എന്ന ഹിറ്റ് ഓഡിയോ കാസറ്റ് പരമ്പരയിലൂടെയും ഇരുവരും ജനപ്രിയ കൂട്ടുകെട്ടായി മാറി.

1991ൽ 'ഉള്ളടക്കം' എന്ന ചിത്രത്തിൽ സംവിധായകൻ കമലിന്റെ സഹായിയായാണ് ദിലീപ് സിനിമാരംഗത്തേക്ക് കടന്നത്. 'എന്നോടിഷ്ടം കൂടാമോ', 'കാസർകോട് കാദർഭായ്' തുടങ്ങിയ ചിത്രങ്ങളിലൂടെ നാദിർഷയും അഭിനയരംഗത്തെത്തി.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Dileep, Nadirshah
'മറ്റാരേയും വച്ച് ചെയ്യാന്‍ താല്‍പര്യമില്ല'; മോഹന്‍ലാല്‍ ചിത്രം ഉപേക്ഷിച്ചു; കാരണം വെളിപ്പെടുത്തി ജിത്തു മാധവന്‍
Dileep, Nadirshah
'ടിവിയില്ല, ഫോൺ ഇല്ല! മകൾക്ക് 12 ഭാഷകളറിയാം, അസിനെ പോലെ ഒരാളെ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടേയില്ല'; രാഹുൽ ശർമ
Dileep, Nadirshah
'ഒരു മകളെയെങ്കിലും നല്ല പഠിപ്പും ജോലിയുമുള്ള ആളെക്കൊണ്ട് കല്യാണം കഴിപ്പിക്കണമെന്നില്ലേ?'; മറുപടിയുമായി സിന്ധു കൃഷ്ണ
Summary

Cyber attack against Nadirshah.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com