കീർത്തിയും വരുണും 
Entertainment

'മലയാളം മതി എല്ലാവർക്കും'! വരുണിനെ പഠിപ്പിച്ച് കീർത്തി; രസകരമായ വിഡിയോയുമായി താരം

ആദ്യമൊന്ന് നാക്കുളുക്കിയെങ്കിലും പിന്നീട് വരുൺ പിടിച്ചു നിൽക്കുന്നതും വിഡിയോയിൽ കാണാം.

സമകാലിക മലയാളം ഡെസ്ക്

കീർത്തി സുരേഷിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ബേബി ജോൺ. വരുൺ ധവാനാണ് ചിത്രത്തിൽ നായകനായെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു രസകരമായ വിഡിയോ പങ്കുവച്ചിരിക്കുകയാണ് കീർത്തി. വരുൺ ധവാനെ തെന്നിന്ത്യൻ ഭാഷകൾ പഠിപ്പിക്കുന്നതിന്റെ വിഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. വിഡിയോ ഇതിനോടകം തന്നെ ആരാധകർക്കിടയിൽ‌ വൈറലായി മാറിക്കഴിഞ്ഞു.

'ഐ ലവ് യു' എന്ന് മലയാളത്തിലും തമിഴിലും തെലുങ്കിലും പറയാനാണ് കീർത്തി നടനെ പഠിപ്പിക്കുന്നത്. തമിഴ് നിഷ്പ്രയാസം പറഞ്ഞ് വരുണിന്റെ നാക്ക് ഉളുക്കിയത് മലയാളത്തിലേക്ക് എത്തിയപ്പോഴായിരുന്നു. എനിക്ക് നിങ്ങളെ എല്ലാവരെയും വളരെ ഇഷ്ടമാണ് എന്ന് പറയാനാണ് കീർത്തി വരുണിനെ പഠിപ്പിക്കുന്നത്. ആദ്യമൊന്ന് നാക്കുളുക്കിയെങ്കിലും പിന്നീട് വരുൺ പിടിച്ചു നിൽക്കുന്നതും വിഡിയോയിൽ കാണാം. കന്നഡയിൽ എങ്ങനെയാണ് പറയുന്നതെന്നും വരുൺ കീർത്തിയോട് ചോദിക്കുന്നുണ്ട്.

കന്നഡ തനിക്ക് അറിയില്ലെന്നും ആദ്യം താൻ പോയി പഠിച്ചിട്ട് വരുണിനെ പഠിപ്പിക്കാമെന്നുമാണ് കീർത്തിയുടെ മറുപടി. ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷൻ ആയിരുന്ന കടൽ തീരത്ത് വെച്ചാണ് കീർത്തിയുടെ ക്ലാസ്. നിരവധി പേരാണ് രസകരമായ വിഡിയോയ്ക്ക് താഴെ കമന്റുമായെത്തിയിരിക്കുന്നത്‌. തമിഴിലും കന്നഡയിലും മലയാളത്തിലുമൊക്കെയായി കമന്റ് ബോക്സ് നിറച്ചിരിക്കുകയാണ് ആരാധകർ.

'ഞങ്ങൾക്കും വരുണിനെ ഇഷ്ടം ആണ്, മലയാളം മതി എല്ലാവർക്കും, വരുൺ നന്നായി മലയാളം പറഞ്ഞല്ലോ'- എന്നൊക്കെയാണ് ഭൂരിഭാ​ഗം പേരുടെയും കമന്റുകൾ. അറ്റ്ലി സംവിധാനം ചെയ്ത തെരി എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് ബേബി ജോൺ. ക്രിസ്മസ് റിലീസായാണ് ചിത്രം തിയറ്ററുകളിലെത്തുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT