കേരള ക്രൈം ഫയൽസ് ട്രെയിലറിൽ നിന്ന് 
Entertainment

'ഷിജു, പാറയിൽ വീട്, നീണ്ടകര'; മലയാളത്തിലെ ആദ്യ വെബ് സീരീസ്, കേരള ക്രൈം ഫയൽസ് ട്രെയിലർ പുറത്ത്

ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് സീരീസ് എത്തുക

Author : സമകാലിക മലയാളം ഡെസ്ക്


മലയാളത്തിലെ ആദ്യ വെബ് സീരീസായ കേരള ക്രൈം ഫയൽസിന്റെ ട്രെയിലർ പുറത്ത്. അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ചിത്രം പൊലീസ് ഇൻവെസ്റ്റി​ഗേഷൻ സ്റ്റോറിയായാണ് വരുന്നത്.  ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് സീരീസ് എത്തുക. 2.17 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ പ്രേക്ഷകരിൽ ഉദ്വേ​ഗം ജനിപ്പിക്കുന്നതാണ്. 

ഒരു സെക്സ് വർക്കറിന്റെ കൊലപാതകം സംബന്ധിച്ചുള്ള അന്വേഷണമാണ് സീരീസിന്റെ പ്രമേയം. പ്രതി എന്നു സംശയിക്കുന്ന ഷിജു, പാറയിൽ വീട് നീണ്ടകര എന്നയാൾക്കു വേണ്ടിയുള്ള തെരച്ചിലിലാണ് പൊലീസ്. അജു വര്‍ഗീസും ലാലുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ മലയാള സിനിമയിലെ നിരവധി പ്രമുഖ താരങ്ങളും സീരീസിന്റെ ഭാ​ഗമാകുന്നുണ്ട്. ഓരോ സീസണിലും തികച്ചും വ്യത്യസ്തങ്ങളായ കുറ്റാന്വേഷണ കഥകളാവും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുക. 

ജൂൺ 23 മുതൽ സീരീസ് സ്ട്രീമിങ് തുടങ്ങും. ജൂണ്‍, മധുരം എന്നീ സിനിമകൾക്കു ശേഷമാണ് അഹമ്മദ് കബീർ കേരള ക്രൈം ഫയൽസ് ഒരുക്കുന്നത്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറിൽ രാഹുല്‍ റിജി നായര്‍ ആണ് സീരീസ് നിർമ്മിക്കുന്നത്.  ആഷിഖ് അയ്മര്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിതിന്‍ സ്റ്റാനിസ്ലസ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന. ഹിഷാം അബ്ദുള്‍ വഹാബ് ആണ് സം​ഗീത സംവിധായകൻ. പ്രൊഡക്ഷന്‍ ഡിസൈന്‍ പ്രതാപ് രവീന്ദ്രന്‍, എഡിറ്റിംഗ് മഹേഷ് ഭുവനേന്ദര്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

"നരസിംഹം' പോലൊരു മീശ പിരി പടം പ്രതീക്ഷിക്കരുത്, തിയറ്ററിക്കല്‍ മൊമന്റ്സ് 'അതിമനോഹര'ത്തിലുണ്ടാകും'; ആന്റണി പെരുമ്പാവൂർ

'വിവാഹമോചനം പുതിയ കാലത്തെ ഒരു പ്രശ്നമല്ല, സ്ത്രീകൾക്കിന്ന് കൂടുതൽ വഴികളുള്ളതുകൊണ്ട് അവർ അത് തുറന്നു പറയുന്നു'; ജയസുധ

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടം: പൈലറ്റ് ഉള്‍പ്പെടെ മുഴുവന്‍ യാത്രക്കാരും മരിച്ചു, മരിച്ചരില്‍ പൊലീസ് ഉദ്യോഗസ്ഥനും

2 നോട്ടൗട്ട് ഫിഫ്റ്റികൾ; കരുത്തരായ വിദർഭയെ സമനിലയിൽ തളച്ച് കേരളം