തിരുവനന്തപുരം: 2020-ലെ മലയാള ചലച്ചിത്രങ്ങൾക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണ്ണയത്തിന് ചലച്ചിത്ര അക്കാദമി അപേക്ഷകൾ ക്ഷണിച്ചു. 2020 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത കഥാചിത്രങ്ങൾ, കുട്ടികൾക്കുള്ള ചിത്രങ്ങൾ, 2020 -ൽ പ്രസാധനം ചെയ്ത ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങൾ, ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച ചലച്ചിത്ര സംബന്ധിയായ ലേഖനങ്ങൾ എന്നിവയാണ് അവാർഡിന് പരിഗണിക്കുക. അപേക്ഷകൾ 2021 ആഗസ്റ്റ് 16, വൈകുന്നേരം അഞ്ച് മണിക്ക് മുൻപായി അക്കാദമി ഓഫീസിൽ ലഭിക്കണം.
കഥാചിത്രങ്ങൾ ഓപ്പൺ ഡി.സി.പി. (അൺഎൻക്രിപ്റ്റഡ്)/ബ്ലൂ-റേ ആയാണ് സമർപ്പിക്കേണ്ടതാണ്. http://www.keralafilm.com എന്ന അക്കാദമി വെബ്സൈറ്റിൽ നിന്നും അപേക്ഷാ ഫോമും നിയമാവലിയും നിബന്ധനകളും ഡൗൺലോഡ് ചെയ്യാം. ഫോമുകൾ തപാലിൽ ലഭിക്കുവാൻ 25/- രൂപ സ്റ്റാമ്പ് പതിച്ച് മേൽവിലാസമെഴുതിയ കവർ സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, സത്യൻ സ്മാരകം, കിൻഫ്ര ഫിലിം ആൻറ് വീഡിയോ പാർക്ക്, സൈനിക് സ്കൂൾ.പി.ഒ., കഴക്കൂട്ടം, തിരുവനന്തപുരം-695 585 എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ്.
അക്കാദമിയുടെ സിറ്റി ഓഫീസിൽ നിന്ന് നേരിട്ടും അപേക്ഷാഫോറം ലഭിക്കുന്നതാണ്. തിരുവനന്തപുരം നഗരത്തിൽ ജനറൽ ഹോസ്പിറ്റൽ ജംഗ്ഷനിലെ ട്രിഡ കോംപ്ലക്സിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates