Kessler Twins എക്സ്
Entertainment

'ഒരാള്‍ ആദ്യം പോകുന്നത് താങ്ങാനാകില്ല'; ജനനത്തിലെന്നത് പോലെ മരണത്തിലും ഒരുമിച്ച്; മരണം വരിച്ച് നര്‍ത്തകിമാര്‍

ജര്‍മനിയില്‍ അസിസ്റ്റഡ് ഡെത്ത് നിയമപരമാണ്

സമകാലിക മലയാളം ഡെസ്ക്

ഈ ഭൂമിയിലേക്ക് പിറന്നു വീണതു പോലെ, നൃത്തവേദികളില്‍ എത്തിയിരുന്നത് പോലെ, കെസ്‌ലെര്‍ ഇരട്ടകള്‍ ജീവിതത്തിന്റെ വേദിയൊഴിഞ്ഞതും ഒരുമിച്ച്. പ്രശസ്ത ജര്‍മന്‍ നര്‍ത്തകരായ ആലീസ് കെസ്ലെറും എലെന്‍ കെസ്ലെറും മ്യൂണിച്ചിലെ വീട്ടില്‍ വച്ചാണ് അസിസ്റ്റഡ് ഡെത്തിലൂടെ മരണം വരിച്ചത്. ഇരട്ടസഹോദരിമാരായ ഇരുവര്‍ക്കും 89 വയസായിരുന്നു. ജര്‍മനിയില്‍ അസിസ്റ്റഡ് ഡെത്ത് നിയമപരമാണ്. ഈ സാധ്യത ഉപയോഗിച്ചാണ് ഇരുവരും മരണത്തെ വരിച്ചത്.

1950-60 കാലഘട്ടത്തിലാണ് കെസ് ലെര്‍ സഹോദരിമാര്‍ നൃത്ത രംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. ഒരു വര്‍ഷം മുമ്പാണ് ഇരുവരും അസിസ്റ്റഡ് ഡെത്ത് രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയെ സമീപിച്ചത്. തങ്ങള്‍ക്ക് ഒരു പ്രത്യേക തിയ്യതിയില്‍ തന്നെ ഒരുമിച്ച് മരിക്കണമെന്നാണ് ഇരുവരും ആവശ്യപ്പെട്ടതെന്ന് ഡിജിഎച്ച്എസ് എന്ന സംഘടനയുടെ വക്താവ് വേഗ വെറ്റ്‌സെല്‍ പറയുന്നു.

പോയ വര്‍ഷം ഇരുവരും ഒരു ഇറ്റാലിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ തീരുമാനത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ''ഞങ്ങള് ഒരേ ദിവസം തന്നെ പോകാന്‍ ആഗ്രഹിക്കുന്നു. രണ്ടില്‍ ഒരാള്‍ക്ക് ആദ്യം പോകേണ്ടി വന്നാല്‍ അത് താങ്ങാനാകില്ല'' എന്നാണ് ഇരുവരും അന്ന് പറഞ്ഞത്. തങ്ങളുടെ ചിതാഭസ്മം ഒരേ പാത്രത്തില്‍ തങ്ങളുടെ അമ്മ എല്‍സയുടേയും വളര്‍ത്തുനായ യെല്ലോയുടേയും അടുത്തായി സംസ്‌കരിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടിരുന്നു.

1936 ഓഗസ്റ്റ് 20ന് ഇരുവരും ജനിക്കുന്നത്. കുട്ടിക്കാലം മുതല്‍ തന്നെ ഇരുവരും ബാലെ പരിശീലിച്ചിരുന്നു. പതിനാറാം വയസില്‍ കുടുംബം ഈസ്റ്റ് ജര്‍മനയില്‍ നിന്നും പലയാനം ചെയ്ത് ഡസല്‍ഡോര്‍ഫിലെത്തിയതോടെയാണ് ഇരുവരുടേയും കരിയര്‍ ആരംഭിക്കുന്നത്. അന്‍പതുകളില്‍ പാരീസിലെത്തിയതോടെ എല്‍വിസ് പ്രെസ്ലിയേയും ഡോണ്‍ ലുറിയോയും കണ്ടുമുട്ടി. അവിടെ നിന്നുമാണ് ഇറ്റലിയിലേക്ക് എത്തുന്നതും വലിയ താരങ്ങളാകുന്നതും. ജര്‍മനിയുടേയും ഇറ്റലിയുടേയും കള്‍ച്ചര്‍ ഐക്കണുകളാണ് ഇരുവരും.

'ദ ലെഗ്‌സ് ഓഫ് ദ നേഷന്‍' എന്നായിരുന്നു ഇറ്റലിയില്‍ ഇരുവരും അറിയപ്പെടുന്നത്. യാദാസ്ഥിതിക ചിന്തകരില്‍ നിന്നും കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടു കൊണ്ടാണ് കെസ്ലെര്‍ സഹോദരിമാര്‍ ഉയര്‍ന്നു വരുന്നത്. അമേരിക്കയിലും ഇരുവരും ഏറെക്കാലം പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. 1986 വരെ റോമിലായിരുന്നു താമസം. പിന്നീട് ജര്‍മനയിലേക്ക് മടങ്ങിയെത്തുകയായിരുന്നു. ഇരുവര്‍ക്കും പ്രണയ ബന്ധങ്ങളുണ്ടായിരുന്നുവെങ്കിലും വിവാഹം കഴിച്ചിരുന്നില്ല. തങ്ങളുടെ അമ്മയുടെ ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ നേരില്‍ കാണേണ്ടി വന്നതിനാല്‍ വിവാഹം കഴിക്കില്ലെന്ന് ഇരുവരും തീരുമാനിക്കുകയായിരുന്നു.

Kessler Twins, famous german dancers ends life with assited death.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സെലിബ്രിറ്റി പത്രം വായിക്കാറില്ലേ? പ്രത്യേക പരിഗണന നല്‍കാനാവില്ല'; വി എം വിനുവിന് തിരിച്ചടി; ഹര്‍ജി ഹൈക്കോടതി തള്ളി

ഒരു കോടിയുടെ ഭാ​ഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു |Dhanalekshmi DL 27 lottery result

ബിഎല്‍ഒ ആത്മഹത്യ ചെയ്തത് താങ്ങാനാവാത്ത സമ്മര്‍ദ്ദം മൂലം; ഇതുവരെ മരിച്ചത് 28 പേര്‍; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മമത ബാനര്‍ജി

എങ്ങനെയാണ് ശബരിമല വ്രതം തുടങ്ങേണ്ടത്?; ബ്രഹ്മചര്യം 41 ദിവസമെടുക്കേണ്ടതിന്റെ കാരണം?

ആ റെക്കോർഡും ദുബൈയ്ക്ക് സ്വന്തം; വരുന്നു ലോകത്തിലെ ഏറ്റവും വലിയ കാർ മാർക്കറ്റ്

SCROLL FOR NEXT