'ഇത് ഞാനല്ല, ഇതെന്റെ നമ്പറുമല്ല! എന്തിനാണ് നിങ്ങൾ വെറുതെ സമയം കളയുന്നത്?'; മുന്നറിയിപ്പുമായി ശ്രിയ ശരൺ

ഇത് അങ്ങേയറ്റം ബുദ്ധിമുട്ടിക്കുന്നതും വിചിത്രവുമാണ്.
Shriya Saran
Shriya Saranഇൻസ്റ്റ​ഗ്രാം
Updated on
1 min read

തന്റെ പേര് ഉപയോ​ഗിച്ച് ആൾമാറാട്ടം നടത്തിയ വ്യക്തിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് നടി ശ്രിയ ശരൺ. ആരോ ഒരാൾ വാട്സാപ്പിലൂടെ തന്റെ പേരിൽ ആൾമാറാട്ടം നടത്തുന്നുവെന്നാണ് നടി പറയുന്നത്. ഒരാൾ തന്റെ പേര് ഉപയോ​ഗിച്ച് വിവിധ ആവശ്യങ്ങൾക്കായി സിനിമാ രം​ഗത്തെ ആളുകളുമായി ബന്ധപ്പെടുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് തട്ടിപ്പിനായി ഉപയോ​ഗിച്ച ഫോൺ നമ്പറിന്റെ സ്ക്രീൻഷോട്ട് ഉൾപ്പെടെ പങ്കുവച്ച് ശ്രിയ രം​ഗത്തെത്തിയത്.

ആൾമാറാട്ടം നടത്തുന്ന വ്യക്തി തന്റെ ചിത്രം ഡിസ്‌പ്ലേ പിക്ചറായി ഉപയോഗിച്ചു കൊണ്ട് ആളുകളെ കബളിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് സ്ക്രീൻഷോട്ട് സഹിതം താരം വ്യക്തമാക്കി. താൻ ഏറെ ബഹുമാനിക്കുകയും ഒപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ആളുകളെ പോലും ഈ വ്യാജൻ സമീപിച്ചതായി നടി വെളിപ്പെടുത്തി.

‘‘ആരായിരുന്നാലും, ഈ വിഡ്ഢിത്തം അവസാനിപ്പിക്കണം. ആളുകൾക്ക് മെസേജ് അയച്ച് അവരുടെ സമയം കളയുന്നത് നിർത്തുക. ഇത് അങ്ങേയറ്റം ബുദ്ധിമുട്ടിക്കുന്നതും വിചിത്രവുമാണ്. ഇയാൾ മറ്റുള്ളവരുടെ സമയം വെറുതെ പാഴാക്കിയതിൽ എനിക്ക് ഖേദമുണ്ട്. ഇത് ഞാനല്ല, ഇത് എന്റെ നമ്പറുമല്ല.

ഒരു നല്ല കാര്യം എന്തെന്നാൽ, ഈ വ്യക്തി ബന്ധപ്പെടുന്നത് ഞാൻ ആദരിക്കുകയും ഒപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ആളുകളെയാണ് എന്നതാണ്. ഇത് വളരെ വിചിത്രമായിരിക്കുന്നു!. എന്തുകൊണ്ടാണ് നിങ്ങൾ നിങ്ങളുടെ സമയം ഇങ്ങനെ പാഴാക്കുന്നത്? മറ്റൊരാളായി ആൾമാറാട്ടം നടത്താതെ സ്വന്തമായി ഒരു ജീവിതം കണ്ടെത്താൻ ശ്രമിക്കൂ." ശ്രിയ ശരൺ കുറിച്ചു.

Shriya Saran
'ഞങ്ങൾക്ക് അതിനൊരു വിശദീകരണം നൽകണമെന്ന് തോന്നിയിട്ടില്ല'; തുടരും ഡബ്ബി​ങ് വിവാദത്തിൽ ബിനു പപ്പു

അതേസമയം ശ്രിയയുടെ ഈ മുന്നറിയിപ്പ് ആരാധകരെ ആശങ്കയിലാഴ്ത്തിയിട്ടുമുണ്ട്. അതേസമയം കാർത്തിക സുബ്ബരാജ് സംവിധാനം ചെയ്ത റെട്രോ എന്ന ചിത്രത്തിലാണ് ശ്രിയ ഏറ്റവുമൊടുവിൽ അഭിനയിച്ചത്. മിറായ് എന്ന തെലുങ്ക് ചിത്രവും ഈ വർഷം നടിയുടേതായി പുറത്തിറങ്ങിയിരുന്നു.

Shriya Saran
'40 കാരന് 20 കാരി നായിക; ആന്‍മരിയ കൊച്ചിനെ ഇങ്ങനെ കാണാന്‍ വയ്യ'; 'ധുരന്ദര്‍' ട്രെയ്‌ലര്‍ ലോഞ്ചില്‍ ഗ്ലാമറസായി സാറ

കഴിഞ്ഞ ദിവസം നടി അദിതി റാവു ഹൈദരിയും തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ നമ്പറിന്റെ വിവരം പങ്കുവച്ചിരുന്നു. വാട്സ്ആപ്പിലൂടെ തന്റെ ചിത്രം ഉപയോ​ഗിച്ച് ഒരാൾ ആളുകൾക്ക് മെസേജ് അയക്കുന്നു എന്നായിരുന്നു അദിതി വെളിപ്പെടുത്തിയത്.

Summary

Cinema News: Shriya Saran slams fake whatsapp account pretending to be her.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com