സൂപ്പർ ഹിറ്റ് ചിത്രം കെ ജി എഫിന്റെ സംവിധായകൻ പ്രശാന്ത് നീൽ കോവിഡ് വാക്‌സിൻ സ്വീകരിച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തലയിൽ കൈ വച്ച് കണ്ണടച്ചിരുന്ന് വാക്സിൻ സ്വീകരിക്കുന്ന പ്രശാന്തിനെ ട്രോളുകയാണ് ആരാധകർ.
പ്രശാന്ത് പേടിച്ചാണിരിക്കുന്നതെന്നും അധോലോക സിനിമയെടുത്തയാൾക്ക് ഇത്ര പേടിയോ എന്നുമൊക്കെയാണ് ആരാധകരുടെ ചോദ്യം. ‘കാര്യം മോൺസ്റ്റർ റോക്കിയെ ഭായിയെ സൃഷ്ടിച്ച മുതൽ ആണെങ്കിലും കോവിഡ് വാക്സിൻ എടുക്കാൻ പേടിയാ’, ഒരു ആരാധകൻ കുറിച്ചതിങ്ങനെ. സിനിമയിൽ വയലൻസും ആക്ഷനും കൂടുതലാണെങ്കിലും സംവിധായകന്റെ മനസ്സ് കുഞ്ഞുങ്ങളെക്കാൽ ലോലമാണെന്നാണ് പ്രശാന്തിന്റെ വാക്സിൻ ചിത്രങ്ങൾക്ക് ലഭിക്കുന്ന കമന്റുകൾ.
വാക്സിൻ എടുക്കാൻ ഇനിയും ആരും മടിച്ചുനിൽക്കരുതെന്നും , നിങ്ങളും കുടുംബവും ഉടനെ സ്ലോട്ട് ബുക്ക് ചെയ്ത് കുത്തിവയ്പ്പെടുക്കണമെന്നുമാണ് സംവിധായകൻ ചിത്രത്തോടൊപ്പം ആരാധകരോട് പറഞ്ഞത്.
Finally got myself vaccinated!!!
If you havent , please do book a slot and get your family and yourself vaccinated
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates