യഷും നര ലോകേഷും/ ട്വിറ്റർ 
Entertainment

റോക്കി ഭായ് രാഷ്ട്രീയത്തിലേക്ക്? നര ലോകേഷുമായി കൂടിക്കാഴ്ച നടത്തി യഷ്

കഴിഞ്ഞ ദിവസം യഷ് തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി)ജനറല്‍ സെക്രട്ടറി നര ലോകേഷുമായി കൂടിക്കാഴ്ച നടത്തിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കെജിഫ് എന്ന ഒറ്റ സിനിമയിലൂടെ ഇന്ത്യന്‍ സിനിമാലോകം കീഴടക്കിയ താരമാണ് യഷ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഇപ്പോള്‍ കന്നഡ സൂപ്പര്‍താരത്തിന്റെ രാഷ്ട്രീയപ്രവേശമാണ് ചൂടുപിടിക്കുന്ന ചര്‍ച്ചയാവുന്നത്. 

കഴിഞ്ഞ ദിവസം യഷ് തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി)ജനറല്‍ സെക്രട്ടറി നര ലോകേഷുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബംഗളൂരുവിലെ താജ് വെസ്റ്റിനില്‍ നടന്ന കൂടിക്കാഴ്ച അരമണിക്കൂറോളമാണ് നീണ്ടത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ യഷ് രാഷ്ട്രീയപ്രവേശനത്തിന് ഒരുങ്ങുന്നതായി അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.

എന്നാല്‍ താരത്തിന്റെ അടുത്ത വൃത്തങ്ങള്‍ അഭ്യൂഹങ്ങള്‍ തള്ളി. അപ്രതീക്ഷിത കൂടിക്കാഴ്ച മാത്രമായിരുന്നെന്നും അതില്‍ രാഷ്ട്രീയമില്ലെന്നുമാണ് അവര്‍ വ്യക്തമാക്കുന്നത്. 

ഈ വര്‍ഷം റിലീസ് ചെയ്ത കെജിഎഫ് 2വന്‍ വിജയമായിരുന്നു. കെജിഎഫ് ഫ്രാന്‍ഞ്ചൈസിക്കായി താന്‍ എട്ടു വര്‍ഷം നല്‍കിയെന്നാണ് താരം പറയുന്നത്. മൂന്നാം ഭാഗത്തെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും എന്നാല്‍ ഉടന്‍ ഉണ്ടാകില്ലെന്നുമാണ് താരം പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT