കിച്ച സുദീപ് 
Entertainment

'ഇതൊന്നും പ്രതീക്ഷിച്ചല്ല അഭിനയിക്കുന്നത്'; കർണാടക സർക്കാരിന്റെ പുരസ്കാരം നിരസിച്ച് കിച്ച സുദീപ്

2019 ൽ റിലീസ് ചെയ്ത ‘പൈൽവാൻ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കിച്ച സുദീപിനെ മികച്ച നടനായി തിരഞ്ഞെടുത്തത്.

Author : സമകാലിക മലയാളം ഡെസ്ക്

ബം​ഗളൂരു: കർണാടക സർക്കാരിന്റെ മികച്ച നടനുള്ള ചലച്ചിത്ര പുരസ്കാരം നിരസിച്ച് നടൻ കിച്ച സുദീപ്. വ്യക്തിപരമായ കാരണം ചൂണ്ടിക്കാട്ടിയാണ് നടൻ പുരസ്കാരം നിരസിച്ചത്. പുരസ്കാരങ്ങൾ സ്വീകരിക്കില്ലെന്ന് വർഷങ്ങൾക്ക് മുൻപ് തന്നെ എടുത്ത തീരുമാനമാണെന്നും മികച്ച നടനായി തന്നെ തിരഞ്ഞെടുത്ത ജൂറിയോട് നന്ദിയുണ്ടെന്നും കിച്ച സുദീപ് എക്സിലൂടെ അറിയിച്ചു.

"കർണാടക സർക്കാ‌രിന്റെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത് ഒരു പദവിയാണ്. അതിന് എല്ലാ ജൂറി അം​ഗങ്ങളോടും നന്ദി അറിയിക്കുന്നു. എന്നാൽ, അവാർഡുകൾ സ്വീകരിക്കില്ലെന്ന് വർഷങ്ങൾക്ക് മുൻപ് തന്നെ ഞാൻ തീരുമാനിച്ചിരുന്നു. പുരസ്കാരങ്ങളും അം​ഗീകാരവുമൊന്നും പ്രതീക്ഷിക്കാതെയാണ് ഞാൻ എപ്പോഴും അഭിനയിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ അം​ഗീകാരം എനിക്ക് പ്രചോദനം നൽകുന്നു.

എല്ലാവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു. എന്റെ തീരുമാനം ജൂറി അംഗങ്ങളെയോ സർക്കാരിനെയോ നിരാശപ്പെടുത്തിയിട്ടുണ്ടെങ്കിൽ ക്ഷമിക്കണം. എന്റെ തീരുമാനത്തെ നിങ്ങൾ ബഹുമാനിക്കുമെന്ന് വിശ്വസിക്കുന്നു. എന്റെ പ്രവർത്തനങ്ങളെ അംഗീകരിച്ചതിനും ഈ അവാർഡിന് എന്നെ പരിഗണിച്ചതിനും ബഹുമാനപ്പെട്ട ജൂറി അംഗങ്ങൾക്കും സംസ്ഥാന സർക്കാരിനും ഒരിക്കൽ കൂടി നന്ദി പറയുന്നു". -കിച്ച സുദീപ് എക്സിൽ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് 2019-ലെ കർണാടക സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചത്. 2019 ൽ റിലീസ് ചെയ്ത ‘പൈൽവാൻ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കിച്ച സുദീപിനെ മികച്ച നടനായി തിരഞ്ഞെടുത്തത്. ത്രയംബകം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ അനുപമ ​ഗൗഡയാണ് മികച്ച നടിയ്ക്കുള്ള പുരസ്കാരത്തിന് അർഹയായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

മീൻ പിടിക്കുന്ന വിഡിയോകളിലൂടെ വൈറൽ; യൂട്യൂബർ തംബുരു മരിച്ച നിലയിൽ

തൃശൂരിലെ സർക്കാർ സ്ഥാപനങ്ങളിൽ അവസരം; വനിതാ സെക്യൂരിറ്റി മുതൽ നഴ്‌സ് വരെ ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം !