Entertainment

കിഷ്‌കിന്ധാ കാണ്ഡം, നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍; ഈ ആഴ്ച ഒടിടിയില്‍ വമ്പന്‍ റിലീസുകള്‍

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിരവധി സിനിമകളും ഷോകളുമാണ് റിലീസിന് എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഈ ആഴ്ച ഒടിടിക്ക് വന്‍ ആഘോഷത്തിന്റേതാണ്. സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിരവധി സിനിമകളും ഷോകളുമാണ് റിലീസിന് എത്തുന്നത്. ഓണം റിലീസായി എത്തി സൂപ്പര്‍ഹിറ്റായി മാറിയ കിഷ്‌കിന്ധാ കാണ്ഡവും റിലീസിന് എത്തുകയാണ്. ഈ ആഴ്ചയിലെ റിലീസുകള്‍ ഇവയാണ്.

കിഷ്‌കിന്ധാ കാണ്ഡം

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിഷ്‌കിന്ധാ കാണ്ഡം. ആസിഫ് അലി, വിജയരാഘവന്‍, അപര്‍ണ ബാലമുരളി എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം സംവിധാനം ചെയ്തത് ദിന്‍ജിത്ത് അയ്യത്താന്‍ ആണ്. മകന്റെ വിവാഹത്തിനു ശേഷം അച്ഛന്റേയും മകന്റേയും ജീവിതത്തിലുണ്ടാവുന്ന മാറ്റമാണ് ചിത്രം പറയുന്നത്. ഗംഭീര നിരൂപക പ്രശംസ നേടിയ ചിത്രം തിയറ്ററിലും വന്‍ വിജയമായി മാറി. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ നവംബര്‍ 19ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും.

നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍

നയന്‍താര: ബിയോണ്ട് ദ് ഫെയറി ടെയ്‌ലിന്റെ ട്രെയ്‌ലർ

സൂപ്പര്‍താര സുന്ദരി നയന്‍താരയുടെ ജീവിതവും വിവാഹവുമെല്ലാം പറയുന്ന ഡോക്യുമെന്ററി ചിത്രം. താരത്തിന്റെ പിറന്നാള്‍ ദിനമായ നവംബര്‍ 18നാണ് നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്യുന്നത്. തെന്നിന്ത്യയിലേയും ബോളിവുഡിലേയും നിരവധി താരങ്ങളും ഡോക്യുമെന്ററിയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഗൗതം വാസുദേവ് മേനോനാണ് ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത്.

ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്

ഇന്ത്യ പാകിസ്ഥാന്‍ വിഭജനത്തെ ആസ്പദമാക്കി ഒരുക്കിയ വെബ്‌സീരീസാണ് ഇത്. ഡൊമിനിക് ലാപിയറും ലാറി കോളിന്‍സും ചേര്‍ന്ന് എഴുതിയ പുസ്തകത്തെ ആസ്പദമാക്കിയാണ് സീരീസ് ഒരുക്കിയത്. ഏഴ് എപ്പോസിഡുകളിലായി വരുന്ന സീരീസ് ഒരുക്കിയത് നിഖില്‍ അധ്വാനിയാണ്. സോണി ലിവിലൂടെ നവംബര്‍ 15 മുതല്‍ സ്ട്രീമിങ് ആരംഭിക്കും.

അടിത്തട്ട്

കടലിനെ പശ്ചാത്തലമാക്കി ജിജോ ആന്റണി സംവിധാനം ചെയ്ത ചിത്രം. ഷൈന്‍ ടോം ചാക്കോ, സണ്ണി വെയിന്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. 2022 ജൂലൈ ഒന്നിന് റിലീസ് ചെയ്ത ചിത്രം ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഒടിടിയിലേക്ക് എത്തുന്നത്. ഗംഭീര ആക്ഷന്‍ രംഗങ്ങള്‍കൊണ്ട് സമ്പന്നമാണ് ചിത്രം. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി. ആമസോണ്‍ പ്രൈമില്‍ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

ഡെഡ്പൂള്‍ ആന്‍ഡ് വൂള്‍വെറിന്‍

മാര്‍വല്‍ സീരീസിലെ പുതിയ ചിത്രമായ ഡെഡ്പൂള്‍ ആന്‍ഡ് വൂള്‍വെറിന്‍ ഒടിടിയില്‍ എത്തിയിരിക്കുകയാണ്. ബോക്‌സ്ഓഫിസില്‍ വമ്പന്‍ വിജയം സ്വന്തമാക്കിയതിനു ശേഷമാണ് ഒടിടിയില്‍ എത്തിയത്. 1.338 ബില്യണ്‍ ഡോളറാണ് ചിത്രം കളക്റ്റ് ചെയ്തത്. റയാന്‍ റൈനോള്‍ഡ്, ഹ്യുജ് ജാക്ക്മാന്‍ എന്നിവരാണ് അവരുടെ ഐക്കോണിക് റോളിലെത്തി അമ്പരപ്പിച്ചത്. ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ കാണാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

​Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്‍

ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്

'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്