പുഷ്പ 2  
Entertainment

ഫസ്റ്റ് ഹാഫ് ഇല്ല, ആദ്യം തന്നെ സെക്കൻഡ് ഹാഫ്; കൊച്ചിയിൽ പുഷ്പ 2 കാണാനെത്തിയവരെ ഞെട്ടിച്ച് തിയറ്റർ

കൊച്ചിയിലെ സിനിപോളിസ് സെന്റര്‍ സ്‌ക്വയര്‍ തിയറ്റര്‍ അധികൃതര്‍ക്കാണ് അബദ്ധം പിണഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തിയറ്ററുകള്‍ നിറഞ്ഞോടുകയാണ് അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ 2. മൂന്ന് ദിവസംകൊണ്ട് ചിത്രം 600 കോടി ക്ലബ്ബിലും കയറിയിരുന്നു. അല്ലു അര്‍ജുന്റെ ഗംഭീര എന്‍ട്രിയും ആക്ഷനും കാണാന്‍ എത്തിയവര്‍ക്ക് മുന്നില്‍ ആദ്യം പ്രദര്‍ശിപ്പിച്ചത് ചിത്രത്തിന്റെ സെക്കന്‍ഡ് ഹാഫ് ആണെങ്കിലോ? കൊച്ചിയിലെ സിനിപോളിസ് സെന്റര്‍ സ്‌ക്വയര്‍ തിയറ്റര്‍ അധികൃതര്‍ക്കാണ് അബദ്ധം പിണഞ്ഞത്.

വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. പുഷ്പ 2 കാണാന്‍ എത്തിയവരെ ആദ്യ ഭാഗം കാണിക്കാതെ രണ്ടാം ഭാഗം കാണിക്കുകയായിരുന്നു. അവസാനം എന്‍ഡ് ക്രെഡിറ്റ് കാണിച്ച് ലൈറ്റ് ഇട്ടപ്പോഴാണ് സെക്കന്‍ഡ് ഹാഫാണ് ഇതുവരെ കാണിച്ചതെന്ന് കാണികള്‍ക്ക് മനസിലായത്.

ഇതോടെ സിനിമ കാണാന്‍ എത്തിയവര്‍ പ്രതിഷേധവുമായി എത്തി. പണം തിരിച്ചുതരണം എന്നായിരുന്നു അവരുടെ ആവശ്യം. ചിത്രത്തിന്റെ ആദ്യ ഭാഗം കാണണമെന്നും ചിലര്‍ ആവശ്യപ്പെട്ടു. ഇതോടെ പത്തോളം കാണികള്‍ക്ക് വേണ്ടി രാത്രി 9 മണിക്ക് ചിത്രത്തിന്റെ ആദ്യ ഭാഗം പ്രദര്‍ശിപ്പിച്ചു. കൂടാതെ സിനിമ കാണാനെത്തിയവര്‍ക്ക് പണം തിരിച്ചുനല്‍കുമെന്നും ഉറപ്പുനല്‍കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുസ്ലീം ലീഗിന് അഞ്ച് മന്ത്രിമാര്‍; വകുപ്പുകള്‍ നാളെ

ആകാശം തൊട്ടത് 34 സിക്‌സുകള്‍, 465 റണ്‍സ്! 'ഹൈ വോള്‍ട്ടേജ്' വെടിക്കെട്ട്; പ്രതീക്ഷയുടെ നൂല്‍പ്പാലത്തില്‍ കെകെആര്‍

രാജധാനി എക്‌സ്പ്രസില്‍ തീ പിടിത്തം; അപകടം രാജസ്ഥാനിലെ കോട്ടയില്‍

ശക്തമായ മഴ; ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പോക്‌സോ കേസില്‍ കേന്ദ്ര മന്ത്രിയുടെ മകന്‍ അറസ്റ്റില്‍

SCROLL FOR NEXT