Kollam thulasi ഫയല്‍ ചിത്രം
Entertainment

'ആണുങ്ങള്‍ അല്ലേ ഭരിക്കേണ്ടത്, പെണ്ണുങ്ങള്‍ നമ്മുടെ താഴെയായിരിക്കണം'; 'അമ്മ' തെരഞ്ഞെടുപ്പില്‍ കൊല്ലം തുളസി, വിഡിയോ

അമ്മയുടെ തലപ്പത്ത് ആദ്യമായി വനിതകള്‍

സമകാലിക മലയാളം ഡെസ്ക്

ചരിത്രം കുറിച്ചു കൊണ്ടാണ് താര സംഘടന അമ്മയുടെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വന്നത്. ശ്വേത മേനോന്‍ ആണ് പുതിയ പ്രസിഡന്റ്. കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഇതാദ്യമായിട്ടാണ് അമ്മയുടെ തലപ്പത്തേക്ക് സ്ത്രീകളെത്തുന്നത്. നടന്‍ ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേത അമ്മയുടെ പ്രസിഡന്റാകുന്നത്.

ചരിത്രമായി മാറിയ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരിച്ചും വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചും സിനിമാ ലോകത്തു നിന്നും പുറത്തു നിന്നുമെല്ലാം നിരവധി പേരെത്തുന്നുണ്ട്. ഇതിനിടെ നടന്‍ കൊല്ലം തുളസിയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

അമ്മയുടെ തെരഞ്ഞെടുപ്പിന് പിന്നാലെ ഓണ്‍ലൈന്‍ മീഡിയയോട് സംസാരിക്കവെ കൊല്ലം തുളസി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ആണുങ്ങള്‍ അല്ലേ ഭരിക്കേണ്ടത്, പെണ്ണുങ്ങള്‍ എപ്പോഴും ആണുങ്ങളുടെ താഴെയിരിക്കേണ്ടവരാണ് എന്ന കൊല്ലം തുളസിയുടെ വാക്കുകളാണ് ചര്‍ച്ചയായി മാറുന്നത്.

'പെണ്ണുങ്ങള്‍ ഭരിക്കുമെന്ന് അവര്‍ പറയുന്നു. ഞങ്ങള്‍ ഭരിക്കുമെന്ന് ആണുങ്ങള്‍ അവകാശപ്പെടുന്നു. ഏത് നടക്കുമെന്ന് കണ്ടറിയണം. ആണുങ്ങള്‍ അല്ലേ ഭരിക്കേണ്ടത്? പെണ്ണുങ്ങള്‍ എപ്പോഴും നമ്മുടെ താഴെയിരിക്കണം. പുരുഷന്മാര്‍ എപ്പോഴും പെണ്ണുങ്ങളുടെ മുകളിലായിരിക്കണം'' എന്നാണ് കൊല്ലം തുളസി പറയുന്നത്. എന്നാല്‍ വിഡിയോയുടെ അവസാനം താന്‍ വെറുതെ പറഞ്ഞതാണെന്ന് കൊല്ലം തുളസി വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.

കൊല്ലം തുളസിയുടെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ ചർച്ചയാവുകയാണ്. നിരവധി പേരാണ് കൊല്ലം തുളസിയെ വിമര്‍ശിച്ച് രംഗത്തെത്തുന്നത്. എന്നാല്‍ നടന്‍ ചോദ്യവുമായെത്തിയ ഓണ്‍ലൈന്‍ മീഡിയക്കാരെ ട്രോളിയതാണെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്.

Kollam Thulasi gets slammed by social media for his remarks on Shwetha Menon winning AMMA election. Men should rule woman says the actor in a viral video.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ജോലി, സാമ്പത്തികം, പ്രണയം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

SCROLL FOR NEXT