ഡോണ്‍ ലീ ഇന്‍സ്റ്റഗ്രാം
Entertainment

ഈ സിനിമകള്‍ കണ്ടാല്‍ നിങ്ങള്‍ കൊറിയന്‍ ലാലേട്ടന്റെ ആരാധകരാകും

പ്രഭാസിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന സ്പിരിറ്റില്‍ താരം വില്ലന്‍ വേഷത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍

സമകാലിക മലയാളം ഡെസ്ക്

കൊറിയന്‍ ആക്ഷന്‍ സൂപ്പര്‍താരം ഡോണ്‍ ലീ ഇന്ത്യന്‍ സിനിമയിലേക്ക് എത്തുന്ന വാര്‍ത്ത ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. പ്രഭാസിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന സ്പിരിറ്റില്‍ താരം വില്ലന്‍ വേഷത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡോണ്‍ ലീ മലയാളികളുടെ മനം കവര്‍ന്നിട്ട് നാളുകള്‍ ഏറെയായി. ഏറെ സ്‌നേഹത്തോടെ കൊറിയന്‍ ലാലേട്ടന്‍ എന്നും ഡോണ്‍ലീ അണ്ണനെന്നുമെല്ലാമാണ് താരത്തെ മലയാളില്‍ വിളിക്കുന്നത്. ഡോണ്‍ ലീയുടെ ഏറ്റവും മികച്ച അഞ്ച് സിനിമകള്‍ പരിചയപ്പെടാം.

ട്രെയിന്‍ ടു ബുസാന്‍

ആഗോള ബോക്‌സ് ഓഫിസില്‍ സൂപ്പര്‍ഹിറ്റായ ചിത്രമാണ് ഇത്. ഹൊറര്‍ ത്രില്ലര്‍ ചിത്രം 2016ലാണ് പുറത്തിറങ്ങിയ്. സോമ്പികളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടോടുന്ന അച്ഛന്റേയും മകളുടെയും കഥയാണ് ചിത്രം പറഞ്ഞത്. ഹൊറര്‍ ചിത്രം ഇഷ്ടപ്പെടുന്നവര്‍ ഉറപ്പായും കണ്ടിരിക്കേണ്ട ചിത്രമാണിത്.

ദി ഔട്ട്‌ലോസ്

സിയോളിലെ അധോലോകത്തെ ആസ്പദമാക്കി ഒരുക്കിയ ആക്ഷന്‍ കോമഡി ചിത്രം. പൊലീസ് വേഷത്തിലാണ് ഡോണ്‍ ലീ എത്തിയത്. അധോലോകത്തില്‍ നിന്ന് നഗരത്തെ രക്ഷിക്കുന്നതാണ് ചിത്രം. ഗംഭീര ആക്ഷന്‍ രംഗങ്ങള്‍കൊണ്ട് സമ്പന്നമാണ് ദി ഔട്ട്‌ലോസ്.

ദി റൗണ്ട്അപ് സീരീസ്

ഏറെ ആരാധകരുള്ള ഫ്രാഞ്ചൈസിയാണ് ദി റൗണ്ട്അപ്. ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് ഡോണ്‍ ലീ എത്തിയത്. ഫ്രാഞ്ചൈസിലെ ആദ്യ ഭാഗത്തിന് ദി റൗണ്ട്അപ് എന്നാണ് പേര് നല്‍കിയിരുന്നത്. നാല് ഭാഗങ്ങളാണ് ചിത്രത്തിന്റേതായി പുറത്തുവന്നത്. നാലാമത്തെ ഭാഗമായ ദി റൗണ്ട്അപ്: പണിഷ്‌മെന്റ് ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലിലാണ് പ്രീമിയര്‍ ചെയ്തത്.

ദി ഗ്യാങ്സ്റ്റര്‍, ദി കോപ്, ദി ഡെവിള്‍

ക്ലാസിക് കൊറിയന്‍ ആക്ഷന്‍ ത്രില്ലറായി കണക്കാക്കുന്ന ചിത്രമാണ് ഇത്. ഒരു സീരിയല്‍ കില്ലറെ തിരഞ്ഞിറങ്ങുന്ന അധോലോക നായകന്റേയും ഒരു പൊലീസുകാരന്റേയും കഥയാണ് ചിത്രം പറയുന്നത്. ഗ്യാങ്സ്റ്ററിന്റെ വേഷത്തിലാണ് ഡോണ്‍ ലീ ചിത്രത്തില്‍ എത്തിയത്. 2019ല്‍ റിലീസ് ചെയ്ത ചിത്രത്തിന് ആരാധകര്‍ ഏറെയാണ്.

ദി ബാഡ് ഗയ്‌സ്: റെയ്ന്‍ ഓഫ് കെയോസ്

ആക്ഷന്‍ കോമഡി വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് ഇത്. പ്രമുഖ കൊറിയന്‍ സീരീസായ ബാഡ് ഗയ്‌സിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. ജയില്‍ ശിക്ഷ കഴിഞ്ഞ് പൊലീസിനെ സഹായിക്കാന്‍ ഇറങ്ങുന്ന ക്രിമിനലിന്റെ വേഷത്തിലാണ് ഡോണ്‍ ലീ എത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എംഎല്‍എ ഹോസ്റ്റലില്‍ പ്രശാന്തിന് രണ്ട് മുറികളുണ്ട്: പിന്നെന്തിന് ശാസ്തമംഗലത്ത് ഓഫീസ്?'; ശ്രീലേഖയെ പിന്തുണച്ച് ശബരീനാഥന്‍

ഒരു വർഷം 2,40,000 രൂപ നേടാം; ചീഫ് മിനിസ്റ്റേഴ്സ് റിസർച്ച് ഫെലോഷിപ്പ് സ്കോളർഷിപ്പിന് അപേക്ഷിക്കാം

'ഭാഷയല്ല പ്രശ്‌നം, ഒരു വിവരവും ഗൃഹപാഠവും ഇല്ലാതെ എന്തും പറയാം എന്ന സമീപനമാണ്'

കൂപ്പുകുത്തി രൂപ, വീണ്ടും 90ലേക്ക്, രണ്ടുദിവസത്തിനിടെ 24 പൈസയുടെ നഷ്ടം; സെന്‍സെക്‌സും താഴ്ന്നു

'എന്റെ ഇംഗ്ലീഷിനെ ട്രോളുന്നവരോട് ഒരു വെറുപ്പുമില്ല; പക്ഷേ, തെറ്റില്ലാതെ ഭാഷ പറയുന്ന ആരെയും അവിടെ കണ്ടില്ലല്ലോ?'

SCROLL FOR NEXT