Ahaana Krishna, Krishna Kumar  ഇൻസ്റ്റ​ഗ്രാം, എക്സ്പ്രസ്
Entertainment

'കുടുംബം എയറിൽ നിൽക്കുകയാ, എന്റെ മോൾ ഇത്രയല്ലേ ചെയ്തൊള്ളൂ'; സിന്ധുവിന് പിന്നാലെ അഹാനയെ ചേർത്തുപിടിച്ച് കൃഷ്ണകുമാർ

ആദ്യത്തെ പെൺകുട്ടി ജനിക്കുമ്പോൾ പറയും, അച്ഛന്റെ ഫീമെയിൽ വേർഷനാണെന്ന്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

തന്റെ മകൾ അഹാന കൃഷ്ണയ്ക്കും കുടുംബത്തിനുമെതിരെ പ്രചരിക്കുന്ന ആരോപണങ്ങളിൽ മറുപടി പറഞ്ഞ് നടൻ കൃഷ്ണകുമാർ. പ്രശ്നങ്ങൾ വരുമ്പോൾ പ്രതികരിക്കരുതെന്ന് താൻ മക്കളോട് പറയാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രതികരിക്കരുത് എന്ന് പറയുന്നതിന് മുൻപ് അഹാന പ്രതികരിച്ചുവെന്നും അവൾ ഇത്രയല്ലേ ചെയ്തൊള്ളൂവെന്നും കൃഷ്ണകുമാർ പറഞ്ഞു. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് കുടുംബത്തിനെതിരെയുള്ള ആരോപണങ്ങളിൽ കൃഷ്ണകുമാർ പ്രതികരിച്ചത്.

"നടി ശ്രീവിദ്യ എന്നോട് ഒരിക്കൽ പറഞ്ഞിരുന്നു, നമ്മുടെ പ്രവർത്തി നല്ലതായിട്ടും ആരോപണം വരുന്നുണ്ടെങ്കിൽ, ഭൂമിയിൽ ജീവിച്ചിരിക്കുന്ന മനുഷ്യരെല്ലാവരും തെറ്റ് ചെയ്തിട്ടുള്ളവരാ. മനസുകൊണ്ടോ ശരീരം കൊണ്ടോ തെറ്റ് ചെയ്യാത്തവരില്ല. ഈ തെറ്റുകളൊന്നും ദൈവത്തിന് ക്ലിയർ ചെയ്യാൻ പറ്റില്ല. ആ സമയത്ത് നമ്മുടെ പ്രവർത്തി ശരിയായിട്ടും ആരോപണം വരുന്നുണ്ടെങ്കിൽ ആരോപണം ദൈവം തരുന്ന ഒരു സമ്മാനമാണ്.

ആരോപണം നിങ്ങളുടെ ഓറയെ ശുദ്ധീകരിക്കും. നിങ്ങൾക്ക് ഉയർച്ച ഉണ്ടായിരിക്കും. എന്ന് പറഞ്ഞത് എന്നും ഞാനെന്റെ മനസിൽ വയ്ക്കും. പ്രശ്നങ്ങൾ വരുമ്പോൾ ഞാൻ മക്കളോട് പറയും. എടാ ഉവ്വേ ആരും പ്രതികരിക്കരുത്. ആ പ്രശ്നം നല്ലതാണ്. മോളുടെ (ദിയ) പ്രശ്നം വന്നു, അത് നല്ല രീതിയിൽ കൈകാര്യം ചെയ്തു. അത് കഴിഞ്ഞപ്പോൾ മോൾക്ക് ഒരു കുഞ്ഞ് ജനിക്കുന്നു. നല്ല കാലം തുടങ്ങുന്നു.

അവൾ പുതിയ സ്ഥാപനം തുടങ്ങുന്നു. നല്ല രീതിയിൽ പൊയ്ക്കോണ്ടിരിക്കുന്നു. ഇലക്ഷനുമായി ബന്ധപ്പെട്ട് ഒരു വിഷയം നടന്നു. ചിലപ്പോൾ ഇലക്ഷന് സീറ്റ് കിട്ടിയെന്നിരിക്കാം. ചിലപ്പോൾ ഞാൻ തോറ്റെന്ന് ഇരിക്കാം. പക്ഷേ ഒരു പാൻ ഇന്ത്യ പ്രസ്ഥാനത്തിന്റെ ചെയർമാനായിട്ട് വരുന്നു. ഓറയെ ക്ലെൻസ് ചെയ്തതാണെന്ന് വിശ്വസിച്ചപ്പോൾ നടന്ന സംഭവമാ. ഇപ്പോൾ വേറൊരു സംഭവം നടക്കുന്നുണ്ട് വീട്ടിൽ. ചിലപ്പോൾ നിങ്ങൾ കണ്ടു കാണും.

കുടുംബം എയറിൽ നിൽക്കുകയാ. ഇതിന് പ്രതികരിക്കല്ലേ എന്ന് ഞാൻ പറയുന്നതിന് മുൻപ് ഒരു മോൾ പ്രതികരിച്ചു പോയി. അപ്പോഴും ഞാൻ പറഞ്ഞു തെറ്റില്ല. കാരണം എന്റെ മൂത്ത മകൾ പ്രതികരിച്ചപ്പോൾ, എന്നോട് പലരും പറഞ്ഞു, അത് ചെയ്യണ്ടായിരുന്നു എന്ന്. ഞാൻ പറഞ്ഞു, അത് നിങ്ങളുടെ ആം​ഗിളിൽ ആണ്. ഇന്നെനിക്ക് 58 വയസും അവൾക്ക് 30 വയസുമാണ്.

ആദ്യത്തെ പെൺകുട്ടി ജനിക്കുമ്പോൾ പറയും, അച്ഛന്റെ ഫീമെയിൽ വേർഷനാണെന്ന്. അങ്ങനെയാണെങ്കിൽ എന്റെ 30-ാമത്തെ വയസിൽ, ഞാൻ ചിലപ്പോൾ വീട്ടിൽ കയറി ചവിട്ടി ചുരുട്ടി കൂട്ടിയേനേ. എന്റെ മോൾ ഇത്രയല്ലേ ചെയ്തൊള്ളൂ. മാത്രമല്ല, എന്റെ ഭാര്യയ്ക്കും സമാധാനമായിട്ട് പറയാം, ആ നിങ്ങടെ മോള് തന്നെയെന്ന്. കാരണം ഞാൻ ഭയങ്കര പ്രതികരണത്തിന്റെ ആളായിരുന്നു". - കൃഷ്ണകുമാർ പറഞ്ഞു.

അടുത്തിടെയാണ് അഹാനയ്ക്കും കുടുംബത്തിനുമെതിരെ ബന്ധു തൻവി വിഡിയോയുമായെത്തിയത്. സിന്ധുവിന്റെ സഹോദരിയുടെ മകള്‍ തന്‍വിയുടെ വിഡിയോയോടെയാണ് വിവാദങ്ങൾ തുടങ്ങുന്നത്. ഇതിന് അഹാന മറുപടിയുമായെത്തുകയായിരുന്നു. പിന്നാലെ സിന്ധുവിന്റെ അമ്മ തന്നെ അഹാനയ്‌ക്കെതിരെ രംഗത്തെത്തി.

Krishna Kumar comes in support daughter Ahaana Krishna.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദേവേന്ദ്ര ഫഡ്‌നാവിസ് പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയാകും ?; ഡല്‍ഹി സന്ദര്‍ശനത്തില്‍ അഭ്യൂഹം

ഗംഗാനദിയില്‍ വെച്ച് ചിക്കന്‍ ബിരിയാണി കഴിക്കുന്നത് കുറ്റമായി കാണാനാവില്ല: ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മരിച്ചു

ഹിന്ദുസ്ഥാൻ എയറോനോട്ടിക്സിൽ അവസരം; എഞ്ചിനീയർ മുതൽ സിഎ വരെ യോഗ്യത, രണ്ട് ലക്ഷം രൂപ വരെ ശമ്പളം

അക്കൗണ്ടില്‍ പണമെത്തിയാല്‍ എംഡിഎംഎ കൈപ്പറ്റാന്‍ ലൊക്കേഷന്‍ കിട്ടും !; അധ്യാപികമാര്‍ 'ഓപ്പറേഷന്‍ തൂഫാനില്‍' കുടുങ്ങി, അറസ്റ്റ്