Krishna Kumar, Ahaana wedding വിഡിയോ സ്ക്രീൻഷോട്ട്, ഇൻസ്റ്റ​ഗ്രാം
Entertainment

'10 വർഷത്തെ പ്രണയമാണെന്ന് അവരിപ്പോൾ പറഞ്ഞപ്പോഴാണ് ഞാനും അറിഞ്ഞത്; കല്യാണങ്ങളൊക്കെ ചെറുതാക്കുന്നതാണ് നല്ലത്'

ശക്തരായ നാല് സ്ത്രീകളാണ് എന്റെ മക്കൾ.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

കഴിഞ്ഞ ദിവസമായിരുന്നു നടി അഹാന കൃഷ്ണയും ഛായാ​ഗ്രഹകൻ നിമിഷ് രവിയും വിവാഹിതരായത്. ഇരുവരുടെയും സ്വപ്നതുല്യമായ വിവാഹത്തിന്റെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയ നിറയെ. അഹാനയുടെ വിവാഹത്തിന്റെ സന്തോഷം പങ്കുവച്ച് നടിയുടെ അച്ഛൻ കൃഷ്ണകുമാർ പങ്കുവച്ച വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

"എപ്പോഴും സന്തോഷം, പ്രത്യേകിച്ച് കല്യാണം ആയതുകൊണ്ടല്ല. എന്നും സന്തോഷമേ ഉള്ളൂ. പത്ത് വർഷത്തെ പ്രണയമാണെന്ന് അവരിപ്പോൾ പറഞ്ഞപ്പോഴാണ് ഞാൻ അറി‍ഞ്ഞത്. പ്രണയമൊന്നും എല്ലാവരും എല്ലാവരുടെയുമടുത്ത് പറയത്തില്ലല്ലോ. സന്തോഷമേ ഉള്ളൂ. അവർ കല്യാണം കഴിച്ചു. അവർ സുഖമായി ജീവിക്കട്ടെ. ഞങ്ങളൊക്കെ തന്നെയാണ് അതിഥികൾ.

നിങ്ങളുടെ കയ്യിൽ ഒരു വിഡിയോ വന്നു കഴിഞ്ഞാൽ പെട്ടെന്ന് തന്നെ നിങ്ങളത് പോസ്റ്റ് ചെയ്യും. എന്ത് ഇടണമെന്ന് നിങ്ങൾ നോക്കും. മറ്റു സംഭവങ്ങളൊക്കെ നടക്കുന്നുണ്ടോ എന്ന് നമ്മളും നോക്കും. അതുകൊണ്ടാണ് ഒന്നും പുറത്തുവിടാതിരുന്നത്. എന്നും എല്ലാവിധ സഹകരണവും ഞങ്ങൾക്ക് തരുക. വളരെ കുറച്ചു പേരെ നമ്മൾ വിളിച്ചൊള്ളൂ. വിളിച്ചവരെല്ലം വന്നു. അതിൽ വലിയ സന്തോഷം.

ഇവരൊക്കെ രാഷ്ട്രീയത്തിനപ്പുറം നമ്മളുമായി വളരെക്കാലമായി സൗഹൃദമുള്ള ബന്ധമുള്ളവരാണ് വന്നവരൊക്കെ. വളരെ ചെറിയ കല്യാണമായിരുന്നു. കല്യാണങ്ങളൊക്കെ ചെറുതാക്കുന്നതാണ് നല്ലത്. ചെലവ് ചുരുക്കണം. കല്യാണം കഴിക്കുമ്പോൾ ചെറിയ കല്യാണം കഴിക്കുക. മാതാപിതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ ആ പൈസ സ്വരൂപിച്ചതൊക്കെ തുടർന്നുള്ള ജീവിതത്തിനായി ഉപയോ​ഗിക്കുക.

പോകുന്ന വഴിക്ക് ആർ‌ക്കെങ്കിലും കുറച്ച് കൊടുക്കുക കൂടി ചെയ്തേക്കുക. സൂക്ഷിച്ച് വയ്ക്കാൻ എന്റെ കയ്യിൽ പൈസ ഒന്നുമില്ലന്നേ. പിള്ളേര് ഉണ്ടാക്കിയ പൈസ അവർ ചെലവാക്കുന്നു, അത്രയേ ഉള്ളൂ. വെഡ്ഡിങ് പ്ലാനുകളൊക്കെ അവൾ തന്നെ തീരുമാനിച്ചു, അവൾ തന്നെ ചെയ്തു. വ്യക്തമായ കാര്യങ്ങളൊന്നും എനിക്കറിയില്ല. ഞാനൊരു അനു​ഗ്രഹീതനായ അച്ഛനാണ്. ശക്തരായ നാല് സ്ത്രീകളാണ് എന്റെ മക്കൾ.

രാവിലെ മുതൽ രാത്രി വരെ അവർ ജോലി ചെയ്യുന്നു. ദൈവം അവർക്കെ എല്ലാം കൊടുക്കുന്നു. അവരുണ്ടാക്കിയ പണത്തിൽ നിന്ന് അവർ കല്യാണം നടത്തുന്നു. അച്ഛൻ വരുന്നു, പങ്കെടുക്കുന്നു, പോകുന്നു. നമ്മുടെ മക്കൾക്ക് ആരെ വേണമെങ്കിലും ഇഷ്ടപ്പെടാം, ആരെ വേണമെങ്കിലും കല്യാണം കഴിക്കാം. നമ്മുടെ അടുത്ത് മക്കൾക്ക് എന്ത് വേണമെങ്കിലും പറയാം.

സ്വാതന്ത്ര്യം നമ്മുടെ കയ്യിലല്ല, അവരുടെ കയ്യിലാണ്. ഞാൻ എന്റെ ഇഷ്ടത്തിന് ജീവിച്ച ഒരാളാണ്. അവർ അവരുടെ ഇഷ്ടത്തിന് ജീവിക്കണം. അപ്പോഴേ എനിക്കും അവർക്കും സന്തോഷമായിട്ടും സമാധാനമായിട്ടും കഴിയാൻ പറ്റൂ. ഞങ്ങളിങ്ങനെ കല്യാണം കഴിക്കാൻ പോകുകയാണെന്ന് പറഞ്ഞു എന്നോട്. നിമിഷിന്റെ അച്ഛൻ രവി പഴയ സിനിമാ നിർമാതാവാണ്.

രവിയെ എനിക്ക് 33 വർഷമായിട്ട് അറിയാം. രവിയുടെ മോനാണ് നിമിഷ് എന്നൊക്കെ ഞാൻ പിന്നീടാണ് അറിയുന്നത്. കല്യാണത്തിന്റെ തീയതി അടക്കമുള്ള കാര്യങ്ങൾ വരെ അവർക്ക് വിട്ടു കൊടുത്തു. ഇനിയുള്ള പിള്ളേർക്കും അവർക്ക് ഇഷ്ടമുള്ള തീയതിയിൽ കല്യാണം കഴിക്കാം". - കൃഷ്ണകുമാർ ഓൺലൈൻ മാധ്യമങ്ങളോട് പറഞ്ഞു.

Krishna Kumar opens up about his daughter Ahaana wedding.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാഷ്ട്രീയ നേതാക്കളുടെ പേരു പറയാന്‍ ഇഡി നിര്‍ബന്ധിച്ചു, ഭീഷണിപ്പെടുത്തി'; മൊഴി പിന്‍വലിക്കുന്നുവെന്ന് സുരേഷ് കുമാര്‍

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്; അടിയന്തരാവസ്ഥയെന്ന് പിണറായി വിജയൻ; എഎഫ്എ കരാർ വ്യാജമെന്ന് എഫ്ഐആർ

പണം പിന്‍വലിക്കുന്നതില്‍ സംശയങ്ങള്‍ ഉണ്ടോ?, ഇപിഎഫ്ഒ വാട്‌സ്ആപ്പ് ചാനല്‍ റെഡി; വിശദാംശങ്ങള്‍

'വാര്‍ത്ത അറിഞ്ഞത് അതേ ചാനലില്‍ നിന്ന്, സംപ്രേഷണം തടസ്സപ്പെട്ടിട്ടില്ല'; എസ്‌ഐടി നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി

ചരിത്രത്തില്‍ ആദ്യമായി മക്കയില്‍ വ്യോമാക്രമണ മുന്നറിയിപ്പ്; ഹൂതി ആക്രമണ ഭീഷണിയിൽ സൗദി അറേബ്യ