Krishna വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ആ വേഷം ചെയ്തതോടെ കുറെ പേർ തെറ്റിദ്ധരിച്ചു; ആളുകൾക്ക് നെ​ഗറ്റീവ് ഓർത്ത് വയ്ക്കാൻ ഇഷ്ടമാണ്'

എനിക്ക് അടി കിട്ടുന്ന റോൾ ആയിരുന്നെങ്കിലും നല്ല റോൾ ആയിരുന്നു ട്രാഫിക്കിൽ.

സമകാലിക മലയാളം ഡെസ്ക്

നിരവധി സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതനായ നടനാണ് കൃഷ്ണ. സിനിമയിൽ അത്ര സജീവമല്ലെങ്കിലും മലയാളികൾ ഒരിക്കലും താരത്തെ മറക്കാനിടയില്ല. ഇപ്പോഴിതാ ട്രാഫിക് എന്ന സിനിമയിൽ താൻ അവതരിപ്പിച്ച വേഷത്തെക്കുറിച്ച് മനസ് തുറക്കുകയാണ് കൃഷ്ണ. താൻ ജീവിച്ചിരിപ്പുണ്ടെന്ന ഓർമപ്പെടുത്തൽ ആയിരുന്നു ട്രാഫിക് എന്ന സിനിമയെന്നും സിനിമയിൽ നിന്ന് ഔട്ട് ആയ സമയത്താണ് തനിക്ക് ആ വേഷം ലഭിക്കുന്നതെന്നും നടൻ പറ‍ഞ്ഞു.

എഡിറ്റോറിയിൽ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കൃഷ്ണ. "എനിക്ക് അടി കിട്ടുന്ന റോൾ ആയിരുന്നെങ്കിലും നല്ല റോൾ ആയിരുന്നു ട്രാഫിക്കിൽ. സിനിമയിൽ നിന്ന് ഞാൻ ഔട്ട് ആയ സമയത്താണ് ആ വേഷം എനിക്ക് കിട്ടുന്നത്. ഞാൻ ജീവിച്ചിരിപ്പുണ്ടെന്ന ഓർമപ്പെടുത്തൽ കൂടിയായിരുന്നു ആ സിനിമ.

ആ വേഷം അഭിനയിച്ച് കഴിഞ്ഞ് കുറെ ആളുകൾ എന്നെ തെറ്റിദ്ധരിച്ചു. കാരണം ആളുകൾക്ക് നെഗറ്റീവ് ഓർത്ത് വയ്ക്കാൻ വളരെ ഇഷ്ടമാണ്. സഞ്ജയ് - ബോബിയുടെ സ്ക്രിപ്റ്റുകൾ എല്ലാം വളരെ കൺവിൻസിങ് ആയ സ്ക്രിപ്റ്റുകളാണ്",- കൃഷ്ണ പറഞ്ഞു. കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ശ്രീനിവാസൻ, റഹ്മാൻ തുടങ്ങി നിരവധി താരങ്ങൾ അണിനിരന്ന ചിത്രം കൂടിയായിരുന്നു ട്രാഫിക്.

രാജേഷ് പിള്ള സംവിധാനം ചെയ്ത ചിത്രത്തെ മലയാള സിനിമയുടെ ​ഗെയിം ചെയ്ഞ്ചർ എന്നാണ് സിനിമാ പ്രേമികൾ വിളിക്കുന്നത്. ബോബി- സഞ്ജയ് തിരക്കഥയൊരുക്കിയ സിനിമ നിർമിച്ചത് മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആയിരുന്നു. അതേസമയം സാഹസം ആണ് കൃഷ്ണ അഭിനയിച്ച് ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

Cinema News: Actor Krishna talks about Traffic movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം മുട്ടട വാർഡിൽ വൈഷ്ണ സുരേഷിന് വിജയം

തിരുവനന്തപുരത്തും പാലക്കാടും ആധിപത്യം ഉറപ്പിച്ച് ബിജെപി, ഷൊര്‍ണൂരും തൃപ്പൂണിത്തുറയിലും മുന്നില്‍

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ എന്നെന്നേക്കുമായി നശിപ്പിക്കണം, ഫൊറന്‍സിക് ലാബിലേയ്ക്ക് അയയ്ക്കാന്‍ കോടതി ഉത്തരവ്

തൃശൂരും കൊച്ചിയിലും യുഡിഎഫ്, തിരുവനന്തപുരത്ത് എൻഡിഎ; കോര്‍പറേഷനുകളില്‍ കടുത്ത പോരാട്ടം

ഭര്‍ത്താവില്‍ നിന്ന് ജീവനാംശം വേണ്ട, ഭാര്യയുടെ അസാധാരണ തീരുമാനം; അപൂര്‍വമെന്ന് സുപ്രീംകോടതി

SCROLL FOR NEXT