KRK on Mohanlal എക്സ്
Entertainment

'മോഹന്‍ലാല്‍ ഛോട്ടാ ഭീം, രാജ്യത്തെ ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാര്‍ ആണെന്നാണ് വിചാരം'; വീണ്ടും അധിക്ഷേപിച്ച് കെആര്‍കെ; കിട്ടിയത് മതിയായില്ലേ?

ഏക്താ കപൂർ അശ്ലീല ചിത്ര നിര്‍മാതാവെന്നും കെആർകെ

സമകാലിക മലയാളം ഡെസ്ക്

മോഹന്‍ലാലിനെ അപമാനിച്ച് കെആര്‍കെ എന്നറിയപ്പെടുന്ന കമാല്‍ ആര്‍ ഖാന്‍. ബോളിവുഡ് നടനും നിരൂപകനും മുന്‍ ബിഗ് ബോസ് താരവുമാണ് കെആര്‍കെ. തന്റെ പ്രസ്താവനകളുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ നിരന്തരം വിവാദങ്ങളില്‍ ചെന്നുപെടുന്ന വ്യക്തിയാണ് കെആര്‍കെ. നേരത്തെ സല്‍മാന്‍ ഖാനെതിരെ നടത്തിയ വിവാദ പ്രസ്താവനയുടെ പേരില്‍ മാപ്പ് പറയേണ്ടി വന്നിട്ടുണ്ട് കെആര്‍കെയ്ക്ക്.

മോഹന്‍ലാലിനെ ഛോട്ടാ ഭീം എന്നാണ് കെആര്‍കെ വിളിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ പുതിയ സിനിമയായ വൃഷഭയെക്കുറിച്ചുള്ള കെആര്‍കെയുടെ ട്വീറ്റാണ് വിവാദമായിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാതാവായ ഏക്താ കപൂറിനെ അശ്ലീല ചിത്ര നിര്‍മാതാവ് എന്നും കെആര്‍കെ അധിക്ഷേപിക്കുന്നുണ്ട്.

''അഡള്‍ട്ട് ഫിലിം മേക്കറായ ഏക്താ കപൂര്‍ ഛോട്ടാ ഭീം ആക്ടര്‍ മോഹന്‍ലാലിനെ വച്ച് ഒരു ഡി-ഗ്രേഡ് സിനിമ കൂടി നിര്‍മിച്ചിരിക്കുകയാണ്. ഒപ്പം മഹാശകുനപ്പിഴ ഷനായ കപൂറും. മലയാളം, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് ഈ സിനിമ റിലീസാകുന്നത്. അതിനിര്‍ത്ഥം ഏക്ത കരുതിയിരിക്കുന്നത് ഛോട്ടാം ഭീം ആണ് ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍ താരം എന്നാണ്. തേര്‍ഡ് ക്ലാസ് സംവിധായകന്‍ നന്ദ കിഷോര്‍ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്'' എന്നാണ് കെആര്‍കെ പറഞ്ഞത്.

ഇതാദ്യമായിട്ടല്ല മോഹന്‍ലാലിനെ കെആര്‍കെ ഛോട്ടാ ഭീം എന്ന് വിളിക്കുന്നത്. 2017 ല്‍ രണ്ടാമൂഴം സിനിമയുടെ ചര്‍ച്ചകള്‍ സജീവമായിരുന്ന കാലത്തും കെആര്‍കെ മോഹന്‍ലാലിനെ അധിക്ഷേപിച്ചിരുന്നു. മോഹന്‍ലാല്‍ ഭീമനാകരുത്. ഈ ജോക്കര്‍ ഭീമനായാല്‍ അത് അപമാനമായിരിക്കും. ഭീമാനാകാന്‍ അനുയോജ്യന്‍ പ്രഭാസാണെന്നുമാണ് അന്ന് കെആര്‍കെ പറഞ്ഞത്. അന്നും വിവാദമായതോടെ തന്റെ പ്രസ്താവന പിന്‍വലിച്ച് കെആര്‍കെ മാപ്പ് പറഞ്ഞു. മോഹന്‍ലാല്‍ മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ ആണെന്ന് മനസിലായെന്നും കെആര്‍കെ അന്ന് പറഞ്ഞിരുന്നു.

കെആര്‍കെയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇയാള്‍ക്ക് കിട്ടിയതൊന്നും മതിയായില്ലേ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. അതേസമയം മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് വൃഷഭ. ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്പ്‌ഡേറ്റ് ഇന്നുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ അറിയിച്ചിരുന്നു.

KRK once again insults Mohanlal. Calls him Chota Bheem and his new movie Vrushabha D-Grade movie. also mocks producer Ekta Kapoor.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT