KS Chithra ഫെയ്സ്ബുക്ക്
Entertainment

'സ്വര്‍ഗത്തിലെ മാലാഖക്കുഞ്ഞ്, വളരെ നേരത്തെ ഞങ്ങളെ വിട്ടു പോയി'; മകളെയോര്‍ത്ത് ഇന്നും നീറുന്ന ചിത്ര

മരിക്കുമ്പോള്‍ എട്ട് വയസ് മാത്രമേ നന്ദനയ്ക്കുണ്ടായിരുന്നുള്ളൂ.

സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ സന്തോഷത്തിനും സങ്കടത്തിനും കൂട്ടിരുന്നിട്ടുള്ള ശബ്ദമാണ് കെഎസ് ചിത്ര. മലയാളികളുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയ ശബ്ദവും ഗായികയും. വാത്സല്യം നിറഞ്ഞ ചിരിയോടെയല്ലാതെ മലയാളി ചിത്രയെ കണ്ടിട്ടില്ല. എന്നാല്‍ ജീവിതം ചിത്രയോട് ആ കരുണ കാണിച്ചിട്ടില്ല. ആറ്റുനോറ്റ് ജനിച്ച മകളുടെ അപ്രതീക്ഷിത വേര്‍പാടിന്റെ വേദന അവരിന്നും പേറുന്നുണ്ട്.

അകാലത്തില്‍ നഷ്ടമായ മകള്‍ നന്ദനയുടെ ജന്മദിനത്തില്‍ കെഎസ് ചിത്ര പങ്കുവച്ച വാക്കുകള്‍ മലയാളികളുടെ മനസിലൊരു നോവായി മാറുകയാണ്. സ്വര്‍ഗത്തിലെ കുഞ്ഞുമാലാഖയെന്നാണ് തന്റെ മകളെ ചിത്ര വിശേഷിപ്പിക്കുന്നത്. നിന്നെ എന്നും ഞങ്ങള്‍ സ്‌നേഹിക്കുമെന്നും ചിത്ര പറയുന്നു.

''ഞങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞുമോള്‍. സ്വര്‍ഗത്തിലെ ഞങ്ങളുടെ മാലാഖ. വളരെ വേഗത്തിലാണ് നിന്നെ ഞങ്ങളില്‍ നിന്നും കൊണ്ടുപോയത്. നിനക്കായി ഞങ്ങള്‍ സ്വപ്‌നം കണ്ട ജീവിതം നയിക്കാന്‍ കുറേക്കൂടി സമയം ഉണ്ടായിരുന്നുവെങ്കിലെന്ന് ഞങ്ങള്‍ ആശിച്ചുപോകുന്നു. പക്ഷെ, ചിലപ്പോഴൊക്കെ സ്‌നേഹനിധികളായ കുഞ്ഞുങ്ങളെ സ്വര്‍ഗത്തിലായിരിക്കും ആവശ്യം വരിക. നീ അവരില്‍ ഒരാളാണ്. ഞങ്ങള്‍ എന്നും സ്‌നേഹിക്കുന്ന കുഞ്ഞും മാലാഖയും. ജന്മദിനാശംസകള്‍, പ്രിയപ്പെട്ട നന്ദന'' എന്നായിരുന്നു ചിത്രയുടെ കുറിപ്പ്.

നന്ദനയുടെ ചിത്രവും ചിത്ര പങ്കുവച്ചിട്ടുണ്ട്. മകളുടെ പിറന്നാള്‍ ദിവസം പതിവായി ചിത്ര കുറിപ്പ് പങ്കുവെക്കാറുണ്ട്. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ 2002 ലാണ് ചിത്രയ്ക്ക് മകള്‍ ജനിക്കുന്നത്. എന്നാല്‍ ആ സന്തോഷത്തിന് അധികനാള്‍ ആയുസുണ്ടായിരുന്നില്ല. 2011 ല്‍ ദുബായിലെ വീട്ടിലെ നീന്തല്‍ കുളത്തില്‍ വീണ് നന്ദന മരിച്ചു. എട്ട് വയസ് മാത്രമേ നന്ദനയ്ക്ക് അപ്പോഴുണ്ടായിരുന്നുള്ളൂ.

KS Chithra pens a heartfelt note on her daughter Nandana's birthday. calls her an angel above.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT