വിഡിയോ ദൃശ്യം 
Entertainment

ഇതൊക്കെ എന്ത്!; തബല കൊട്ടാൻ പഠിപ്പിച്ച് ചിത്ര, അവസാനം ആ ചിരിയും; വിഡിയോ

തബല വായിക്കുന്ന ചിത്രയെയാണ് വിഡോയിൽ കാണുന്നത്

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിൽ മാത്രമല്ല അന്യ ഭാഷകളിലും നിരവധി ആരാധകരുള്ള ​ഗായികയാണ് കെഎസ് ചിത്ര. മനോഹരമായ ശബ്ദത്തിലൂടെ മാത്രമല്ല പെരുമാറ്റത്തിലൂടേയും ചിത്രം ആരാധകരുടെ ഹൃദയം കീഴടക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ചിത്രയുടെ രസകരമായ വിഡിയോ ആണ്.  തബല വായിക്കുന്ന ചിത്രയെയാണ് വിഡോയിൽ കാണുന്നത്. 

'ഞാൻ പഠിപ്പിച്ചുതരാം'

‘തബല കൊട്ടുന്നതെങ്ങനെയാണെന്നു ഞാൻ പഠിപ്പിച്ചു തരാം’ എന്നു പറഞ്ഞുകൊണ്ട് താളത്തിൽ തബലയിൽ താളമിടുന്ന ചിത്രയെയാണ് വിഡിയോയിൽ കാണുന്നത്. എന്നും മുഖത്തുള്ള ചിരിക്കൊപ്പമാണ് ചിത്ര തബല കൊട്ടാൻ പഠിപ്പിക്കുന്നത്. സ്വകാര്യ ചാനല്‍ പരിപാടിയിൽ പങ്കെടുക്കുന്നതിനിടയിലെ രംഗമാണിത്. ഏതാനും സെക്കന്റുകള്‍ മാത്രം ദൈർഘ്യമുള്ള വിഡിയോ ഇതിനോടകം നിരവധി പേരാണു കണ്ടുകഴിഞ്ഞത്.

എക്സ്പർട്ട് തബല മാസ്റ്റർ എന്നാണ് ഒരാളുടെ കമന്റ്. നിരവധി പേരാണ് ചിത്രയുടെ ക്യൂട്ട് വിഡിയോയെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തുന്നത്. വിഡിയോ എപ്പോൾ എടുത്തതാണെന്നു വ്യക്തമല്ല. ചിത്രയുടെ ആരാധകരുടെ സമൂഹമാധ്യമ കൂട്ടായ്മകളിലൂടെയാണ് ഇത് പ്രചരിക്കുന്നത്. വിഡിയോയുടെ പൂർണരൂപം തിരയുകയാണ് ആരാധകരിപ്പോൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

ദേഷ്യം നിയന്ത്രിക്കാൻ പറ്റുന്നില്ലേ? ഇതാ ചില ടിപ്പുകൾ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

SCROLL FOR NEXT