കുബ്ര സൈത്/ ഫെയ്സ്ബുക്ക്, സേക്രട്ട് ​ഗെയിംസിൽ നവാസുദ്ദീൻ സിദ്ദീഖിയും കുബ്രയും 
Entertainment

'വാ, നമുക്കുപോയി സെക്‌സ് സീന്‍ ചെയ്യാം, നവാസുദ്ദീന്റെ കവിളില്‍ ഉമ്മവെച്ച് ഞാന്‍ പറയും'; സുബ്ര സൈത് 

ഴുകി ചേര്‍ന്നുള്ള രംഗങ്ങള്‍ പറഞ്ഞ് താന്‍ നവാസുദ്ദീനെ കളിയാക്കുമായിരുന്നു എന്നാണ് സുബ്ര സൈത് പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്ത്യന്‍ സിനിമയിലെ മികച്ച അഭിനേതാക്കളില്‍ ഒരാളാണ് നടന്‍ നവാസുദ്ദീന്‍ സിദ്ദീഖി. ഇപ്പോള്‍ താരത്തിനൊപ്പം അഭിനയിച്ച അനുഭവം പങ്കുവച്ചിരിക്കുകയാണ് നടി കുബ്ര സൈത്. ഇഴുകി ചേര്‍ന്നുള്ള രംഗങ്ങള്‍ പറഞ്ഞ് താന്‍ നവാസുദ്ദീനെ കളിയാക്കുമായിരുന്നു എന്നാണ് സുബ്ര സൈത് പറയുന്നത്. 

സേക്രഡ് ഗെയിംസ് എന്ന സീരീസിലാണ് നവാസുദ്ദീനൊപ്പം കുബ്ര സൈത് അഭിനയിച്ചത്. കുകൂ എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രമായാണ് താരം എത്തിയത്. നവാസുദ്ദീനൊപ്പം ഇഴുകി ചേര്‍ന്നുള്ള നിരവധി രംഗങ്ങള്‍ ഇതിലുണ്ടായിരുന്നു. നാണംകുണുങ്ങിയായ നവാസുദ്ദീനെ ഈ രംഗങ്ങളുടെ പേരില്‍ കളിയാക്കുമായിരുന്നു എന്നാണ് താരം പറഞ്ഞത്. 

എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. അദ്ദേഹം നല്ലൊരു മനുഷ്യനും മികച്ച സഹപ്രവര്‍ത്തകനുമാണ്. കൂടാതെ നാണംകുണുങ്ങിയും. ഞങ്ങള്‍ തമ്മിലുള്ള ഒരുപാട് ഇഴുകിചേര്‍ന്നുള്ള രംഗങ്ങളുണ്ടായിരുന്നു. ഈ ഭൂമിയിലെ തന്നെ ഏറ്റവും നാണംകുണുങ്ങിയായ മനുഷ്യനാണ് അദ്ദേഹം. അതുകൊണ്ട് അദ്ദേഹത്തെ പിടിച്ചുവെച്ചുവേണം ഈ രംഗങ്ങള്‍ ചെയ്യാന്‍. ഞാന്‍ അദ്ദേഹത്തിന്റെ കവിളുകളില്‍ ഉമ്മവെച്ച്, വാ നമുക്കുപോയി സെക്‌സ് സീന്‍ ചെയ്യാം എന്നുപറയുമായിരുന്നു. ഇത് എന്റെ ജോലിയാണ്. എനിക്ക് ആ സാഹചര്യം സൃഷ്ടിക്കേണ്ടതുണ്ട്. കുബ്ര പറഞ്ഞു.

സേക്രട്ട് ഗെയിംസിലെ ഇഴുകിചേര്‍ന്നുള്ള രംഗം പൂര്‍ത്തിയാക്കാന്‍ ഏഴ് ടേക്കുകള്‍ വേണ്ടിവന്നു എന്നാണ് താരം പറയുന്നത്. മണിക്കൂറുകള്‍ നീണ്ട ചിത്രീകരണം തന്നെ തളര്‍ത്തിയെന്നും എഴുന്നേല്‍ക്കാനാവാതെ നിലത്തേക്ക് കുഴഞ്ഞു വീണെന്നും കൂട്ടിച്ചേര്‍ത്തു. നിയന്ത്രിക്കാനാവാതെ കരയുകയായിരുന്ന തന്നെ നവാസും അനുരാഗ് കശ്യപും ചേര്‍ന്ന് എഴുന്നേല്‍പ്പിച്ചതെന്നും താരം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു |Karunya KR 752 lottery result

വേനൽക്കാലത്ത് കാർ പണി തരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

'ഒരു കഥയുണ്ട് പറയട്ടേ', 'രാജുവേട്ടൻ പഴയ ട്രാക്കിലേക്ക് വന്നല്ലോ'! തരം​ഗമായി 'ഐ നോബഡി' ടീസർ

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

SCROLL FOR NEXT