ധനുഷ്, രശ്മിക, നാ​ഗാർജുന (Kuberaa)  എക്സ്
Entertainment

പ്രതിഫലം കൂട്ടി ധനുഷ്, പുഷ്പയിലും കുറച്ച് രശ്മിക! നാഗാർജുന കൈപ്പറ്റിയത്? കുബേരയ്ക്കായി താരങ്ങൾ വാങ്ങിയത്

120 കോടി ബജറ്റിലാണ് ചിത്രമൊരുങ്ങുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

കാത്തിരിപ്പുകൾക്കൊടുവിൽ ധനുഷ് ചിത്രം കുബേര തിയറ്ററുകളിലെത്തുകയാണ്. ധനുഷിനൊപ്പം നാ​ഗാർജുനയും രശ്മിക മന്ദാനയുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. പാൻ ഇന്ത്യൻ ചിത്രമായാണ് കുബേര ഒരുങ്ങുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിൽ ചിത്രം പുറത്തിറങ്ങും. ഇപ്പോഴിതാ ചിത്രത്തിലെ പ്രധാന താരങ്ങളുടെ പ്രതിഫലം സംബന്ധിച്ചുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 120 കോടി ബജറ്റിലാണ് ചിത്രമൊരുങ്ങുന്നത്.

ദേവ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ധനുഷ് എത്തുന്നത്. ചിത്രത്തിന്റെ ബജറ്റിന്റെ 36 ശതമാനമാണ് ധനുഷ് പ്രതിഫലമായി കൈപ്പറ്റിയതെന്നാണ് റിപ്പോർട്ട്. നിലവിൽ 30 കോടി രൂപയാണ് ചിത്രത്തിൽ അഭിനയിക്കുന്നതിനായി ധനുഷ് വാങ്ങിയിരിക്കുന്നത്. പണക്കാരനായും ദരിദ്രനായും രണ്ട് ​ഗെറ്റപ്പിലാണ് ധനുഷ് ചിത്രത്തിലെത്തുക.

ദീപക് എന്ന കഥാപാത്രമായാണ് നാ​ഗാർജുന ചിത്രത്തിലെത്തുന്നത്. ധനുഷ് കഴിഞ്ഞാൽ ചിത്രത്തിന് ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്നത് നാ​ഗാർജുനയാണ്. 14 കോടിയാണ് ചിത്രത്തിനായി നാ​ഗാർജുന വാങ്ങിയതെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ട്രെയ്‌ലറിൽ തന്നെ നാ​ഗാർജുനയുടെ കഥാപാത്രം ശ്രദ്ധ നേടിയിരുന്നു. വ്യത്യസ്തമാർന്ന കഥാപാത്രമാണ് ചിത്രത്തിലെ നായിക രശ്മികയുടേത്.

സമീറ എന്ന കഥാപാത്രമായാണ് രശ്മിക ചിത്രത്തിലെത്തിയത്. ധനുഷിനും നാ​ഗാർജുനയ്ക്കുമൊപ്പം ഇതാദ്യമായാണ് രശ്മിക സ്ക്രീൻ പങ്കിടുന്നത്. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായിക ആയിട്ടു കൂടി രശ്മിക കുബേരയ്ക്കായി അഞ്ച് കോടിയിൽ താഴെയാണ് ശമ്പളം വാങ്ങിയതെന്നാണ് റിപ്പോർട്ട്.

നാല് കോടി രൂപയാണ് ചിത്രത്തിനായി രശ്മിക കൈപ്പറ്റിയതെന്നാണ് റിപ്പോർട്ട്. പുഷ്പ 2വിനായി രശ്മിക 10 കോടിയാണ് കൈപ്പറ്റിയത്. ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ 20നാണ് തിയറ്ററുകളിലെത്തുക.

Kuberaa stars Dhanush, Rashmika Mandanna And Nagarjuna's remuneration details out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

സുരേഷേട്ടന്റെ മകളെ യാത്രയാക്കിയത് ഞാന്‍ കൊടുത്ത ഷര്‍ട്ട് പുതപ്പിച്ച്; ഇന്നും മായാത്ത നോവാണത്: ഇന്ദ്രന്‍സ്

'എന്ത് മര്യാദകേടാണ്, ഇത് സമരവും ആവിഷ്കാര സ്വാതന്ത്ര്യവും ഒന്നുമല്ല; ഒരു സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ്'

കുക്കർ പെട്ടെന്ന് തണുക്കാൻ തണുത്ത വെള്ളം ഒഴിക്കാറുണ്ടോ? പ്രഷർ കുക്കർ ഉപയോ​ഗിക്കുമ്പോൾ ഇവ ഒഴിവാക്കാം

വരുന്നു വാഗണ്‍ആറിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍; അറിയാം പുതിയ മാറ്റങ്ങള്‍