കുഞ്ചാക്കോ ബോബനും പ്രിയയും/ ഫേയ്സ്ബുക്ക് 
Entertainment

ഞങ്ങൾ മധുരപ്പതിനാറിലേക്ക്, വിവാഹ വാർഷികം ആഘോഷിച്ച് ചാക്കോച്ചനും പ്രിയയും

പ്രിയതമയ്ക്ക് ആശംസകൾ അറിയിച്ച് കുഞ്ചാക്കോ ബോബൻ തന്നെയാണ് പോസ്റ്റ് പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിലെ ഇഷ്ട താരജോഡികളാണ് കുഞ്ചാക്കോ ബോബനും പ്രിയയും. ഇപ്പോൾ തങ്ങളുടെ 16ാം വിവാഹവാർഷികം ആഘോഷിക്കുകയാണ് ഇരുവരും. പ്രിയതമയ്ക്ക് ആശംസകൾ അറിയിച്ച് കുഞ്ചാക്കോ ബോബൻ തന്നെയാണ് പോസ്റ്റ് പങ്കുവെച്ചത്. 

‘ഔദ്യോഗികമായി മധുരപ്പതിനാറിലേക്ക്. എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി’ എന്ന കുറിപ്പിനൊപ്പമായിരുന്നു പോസ്റ്റ്. പ്രിയയ്ക്കൊപ്പം നിൽക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. നിരവധി താരങ്ങളും ആരാധകരുമാണ് താരജോഡികൾക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. 

ടൊവിനോ തോമസ്, ജോജു ജോർജ്, ​ഗീതു മോഹൻദാസ്, വിനയ് ഫോർട്ട് തുടങ്ങിയ നിരവധി താരങ്ങളും ആശംസകൾ അറിയിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. ഈ വർഷം കുഞ്ചാക്കോ ബോബന് വളരെ തിരക്കേറിയ വർഷമാണ്. നിരവധി ചിത്രങ്ങളാണ് താരത്തിൻേറതായി റിലീസിന് ഒരുങ്ങുന്നത്. ജിസ് ജോയ് സംവിധാനം ചെയ്ത മോഹൻകുമാർ ഫാൻസാണ് കൂട്ടത്തിൽ ആദ്യം പുറത്തെത്തിയത്. മാർട്ടിൽ പ്രക്കാട്ടിന്റെ നായാട്ട് വളരെ പ്രതീക്ഷയുള്ള ചിത്രമാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം