വീഡിയോ സ്‌ക്രീന്‍ഷോട്ട്‌ 
Entertainment

കുഞ്ചാക്കോ ബോബന്‍-മഹേഷ് നാരായണന്‍ ചിത്രം 'അറിയിപ്പ്': റിലീസ് പ്രഖ്യാപിച്ചു, ട്രെയിലര്‍ 

രാജ്യാന്തര ചലച്ചിത്രമേളകളില്‍ ശ്രദ്ധനേടിയ ചിത്രം ഡയറക്ട് ഒടിടി റിലീസായാണ് എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഹേഷ് നാരായണന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രം 'അറിയിപ്പ്' റിലീസ് പ്രഖ്യാപിച്ചു. വിവിധ രാജ്യാന്തര ചലച്ചിത്രമേളകളില്‍ ശ്രദ്ധനേടിയ ചിത്രം ഡയറക്ട് ഒടിടി റിലീസായാണ് എത്തുന്നത്.

നെറ്റ്ഫ്‌ളിക്‌സില്‍ ഡിസംബര്‍ 16 മുതല്‍ 'അറിയിപ്പ്' സ്ട്രീം ചെയ്യും. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടാണ് റിലീസ് തിയതി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. 'മാലിക്കി'ന് ശേഷം മഹേഷ് നാരായണന്റെ സംവിധാനത്തില്‍ പുറത്തെത്തുന്ന ചിത്രമാണ് അറിയിപ്പ്. ചിത്രത്തില്‍ ഹരീഷ് എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബനും രശ്മി എന്ന കഥാപാത്രമായി ദിവ്യപ്രഭയുമാണ് അഭിനയിച്ചിരിക്കുന്നത്. 

ഡല്‍ഹിയിലെ ഒരു മെഡിക്കല്‍ ഗ്ലാസ് ഫാക്ടറിയില്‍ ജോലിക്കെത്തിയ മലയാളികളായ ദമ്പതികളാണ് ഹരീഷും രശ്മിയും. വിദേശത്തേക്ക് പോകണമെന്നാണ് ഇരുവരുടെയും ആഗ്രഹം. കോവിഡിനിടയില്‍ ഒരു പഴയ വീഡിയോ ഫാക്റ്ററി തൊഴിലാളികള്‍ക്കിടയില്‍ പ്രചരിക്കപ്പെടുന്നതോടെ ഇരുവരുടെയും ജോലിയെയും ദാമ്പത്യത്തെയും ഇത് ബാധിച്ചു. സനു വര്‍ഗീസാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. രാഹുല്‍ രാധാകൃഷ്ണനും മഹേഷ് നാരായണനുമാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രചനയും മഹേഷിന്റേതു തന്നെയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT