അനാർക്കലി, കുഞ്ചാക്കോ ബോബൻ, സിദ്ധിഖ്/ ട്രെയിലർ സ്ക്രീൻഷോട്ട് 
Entertainment

'മോഹൻലാലും മമ്മൂട്ടിയും കളം നിറഞ്ഞപ്പോൾ വാഷ്ഔട്ടായി പോയ നടൻ'; കുഞ്ചാക്കോ ബോബന്റെ മോഹൻകുമാർ ഫാൻസ്; ട്രെയിലർ

സിദ്ധിഖ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ പുതുമുഖ താരം അനാർക്കലിയാണ് നായിക

Author : സമകാലിക മലയാളം ഡെസ്ക്

കുഞ്ചാക്കോ ബോബനെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന 'മോഹൻ കുമാർ ഫാൻസ്' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. സിനിമയ്ക്കുള്ളിലെ സിനിമയെക്കുറിച്ചാണ് ചിത്രം പറയുന്നത്. സിദ്ധിഖ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ പുതുമുഖ താരം അനാർക്കലിയാണ് നായിക. 

മോഹൻലാലും മമ്മൂട്ടിയും കളം നിറഞ്ഞപ്പോൾ വാഷ്ഓട്ടായി പോയ ഒരു നടന്റെ ജീവിതവും അദ്ദേഹത്തിന്റെ തിരിച്ചുവരവിനുള്ള ശ്രമവുമാണ് ചിത്രത്തിൽ പറയുന്നത്. സിദ്ധിഖാണ് പഴയകാല നടനായി എത്തുന്നത്. ​ഗായകന്റെ റോളിലാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്. ബോബി-സഞ്ജയ്  കഥ ഒരുക്കുന്ന ചിത്രം നിർമിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫനാണ്. 

ശ്രീനിവാസൻ, മുകേഷ്, അലൻസിയർ, ആസിഫ് അലി, വിനയ് ഫോർട്ട്, രമേഷ് പിഷാരടി, കെപിഎസ് സി ലളിത, സൈജു കുറുപ്പ് എന്നിങ്ങനെ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിജയ് സൂപ്പറും പൗർണമിയ്ക്കും ശേഷം ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്

ഇല്ലാത്ത കാൻസറിന്റെ പേരിൽ 11 വർഷം കീമോതെറാപ്പി, ബെക്കി ജോൺസിന്റെ ജീവിതം മാറ്റിയ ഡോക്ടർ

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ