Unmadham ഇൻസ്റ്റ​ഗ്രാം
Entertainment

കുഞ്ചാക്കോ ബോബന്റെ 'ഉന്മാദം' ഒടിടിയിലേക്ക്; എവിടെ കാണാം

ഷാഹി കബീർ ആണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

കുഞ്ചാക്കോ ബോബൻ പൊലീസ് കഥാപാത്രമായെത്തിയ 'ഉന്മാദം' ഒടിടിയിലേക്ക്. കിരൺ ദാസ് സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് നേടിയത്. സോണി ലിവിലൂടെയാണ് ചിത്രം ഒടിടിയിലെത്തുക. എന്നാൽ സ്ട്രീമിങ് തീയതി പുറത്തുവിട്ടിട്ടില്ല. ലിജോ മോൾ ആണ് ചിത്രത്തിൽ നായികയായെത്തിയത്. ഷാഹി കബീർ ആണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

ഷാഹി കബീർ 'ഓഫീസർ ഓൺ ഡ്യൂട്ടി'ക്ക് ശേഷം കുഞ്ചാക്കോ ബോബനുമായി വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബു മോൻ, കോട്ടയം നസീർ, ജിജോയ് രാജഗോപാൽ, ഗോകുലൻ, അരുൺ ചെറുകാവിൽ, ഉണ്ണി ലാലു, ഷാജു ശ്രീധർ, കൃഷ്ണപ്രഭ, കിരൺ പീതാംബരൻ, വിഷ്ണു, റെയ്ന രാധാകൃഷ്ണൻ, സിജോയ് വർഗീസ്, വിഘ്നേശ്വർ സുരേഷ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.

മികച്ച എഡിറ്റർക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ഇഷ്‌ക് എന്ന ചിത്രത്തിലൂടെ കരസ്ഥമാക്കിയ കിരൺ ദാസ്, തൊണ്ടിമുതലും ദൃക്സാക്ഷിയും, ജോജി, മൂത്തോൻ, രോമാഞ്ചം, റോഷാക്ക്, ജോസഫ്, ഇലവീഴാ പൂഞ്ചിറ തുടങ്ങി മലയാളത്തിലെ ശ്രദ്ധേയമായ നിരവധി ചിത്രങ്ങളുടെ എഡിറ്റിംഗ് നിർവ്വഹിച്ചിട്ടുണ്ട്.

ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി-സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന 'ഉന്മാദം' നിർമിച്ചിരിക്കുന്നത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്നാണ്.

Kunchacko Boban starrer Unmadham movie OTT Release update.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സെന്‍സസില്‍ ഇതാദ്യമായി ജാതിയും; കോവിഡ് വാക്‌സിന്‍ എടുത്ത സ്ഥലവും ചോദ്യാവലിയില്‍

'ഇത്രയും പൊങ്ങച്ചക്കാരനായി അഭിനയിച്ചിട്ട് കുറേ നാളായി'; 'ഐ ആം ​ഗെയി'മിനെക്കുറിച്ച് ദുൽഖർ

മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പ്രഖ്യാപനം മുടങ്ങി; ആഭ്യന്തര വകുപ്പിൽ ഗുരുതര വീഴ്ച

മെസി വിവാദം: വിദേശത്തേക്ക് പണം കൈമാറിയതില്‍ ചട്ടലംഘനം നടന്നോ? ഇഡി പരിശോധന തുടങ്ങി

'വിദ്യാർഥികൾക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ട്, ഇടപെടാൻ നിങ്ങൾക്കെന്താണ് അധികാരം?': ബിസിഐയെ ശാസിച്ച് ചീഫ് ജസ്റ്റിസ്