ഫോട്ടോ: ഫെയ്സ്ബുക്ക് 
Entertainment

'എന്താണ് നിവിൻ, ബർത്ത്ഡേ ഒക്കെ ആണെന്നറിഞ്ഞു'; രസകരമായ പിറന്നാൾ ആശംസകളുമായി കുഞ്ചാക്കോ ബോബൻ

'ടീ വേണ്ട, താങ്ക്യു ഉണ്ട് ചാക്കോച്ച' എന്നായിരുന്നു നിവിൻ കമന്റായി കുറിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ടൻ നിവിൻ പോളിയുടെ ജന്മദിനമായിരുന്നു ഇന്നലെ. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് യുവതാരത്തിന് പിറന്നാൾ ആശംസകൾ അറിയിച്ചത്. ഇപ്പോൾ ശ്രദ്ധ നേടുന്നത് കുഞ്ചാക്കോ ബോബൻ പിറന്നാൾ ആശംസയാണ്. വൈറലായി മാറിയ ബാല സ്റ്റൈലിലാണ് താരം നിവിൻ ബോയ്ക്ക് പിറന്നാൾ ആശംസകൾ കുറിച്ചത്. 

എന്താണ് നിവിൻ, ബർത്ത്ഡേ ഒക്കെ ആണെന്നറിഞ്ഞു. ഒരു ലെമൻ ടീ എടുക്കട്ടെ, ഹാപ്പി ബർത്ത്ഡേ നിവിൻ ബോയ് എന്നാണ് കുഞ്ചാക്കോ ബോബൻ കുറിച്ചത്. നിവിനൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. തൊട്ടുപിന്നാലെ മറുപടിയുമായി നിവിൻ എത്തി, 'ടീ വേണ്ട, താങ്ക്യു ഉണ്ട് ചാക്കോച്ച' എന്നായിരുന്നു താരം കമന്റായി കുറിച്ചത്. ടിനി ടോം, മിഥുൻ രമേശ് ഉൾപ്പടെ നിരവധി പേരും കമന്റുകളുമായി എത്തിയിട്ടുണ്ട്. 

നിരവധി താരങ്ങളാണ് നിവിൻ പോളിക്ക് പിറന്നാൾ ആശംസ അറിയിച്ചത്. ബാം​ഗ്ലൂർ ഡേയ്സ് ലൊക്കേഷനിൽ നിന്നുള്ള ചിത്രം പങ്കുവച്ചായിരുന്നു ദുൽഖറിന്റെ വിഷ്. പൃഥ്വിരാജ്, സൈജു കുറിപ്പ്, സിജു വിൽസൺ, സായി അയ്യപ്പൻ, ​ഗ്രേസ് തുടങ്ങിയ നിരവധി താരങ്ങളും ആശംസകൾ നേർന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result