ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

കർണാടക പാഠപുസ്തകത്തിൽ പോസ്റ്റുമാനായി കുഞ്ചാക്കോ ബോബൻ, സർക്കാർ ജോലിയായെന്ന് താരം; വൈറൽ

കുഞ്ചാക്കോ ബോബൻ പോസ്റ്റുമാനായി അഭിനയിച്ച 'ഒരിടത്തൊരു പോസ്റ്റ്മാൻ' സിനിമയിലെ ഫോട്ടോയാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ർണാടകയിലെ സ്റ്റേറ്റ് സിലബസ് പാഠ പുസ്തകം കണ്ട മലയാളികൾ ഒന്നു ഞെട്ടി. പുസ്തകത്തിൽ പോസ്റ്റുമാനായി കുഞ്ചാക്കോ ബോബനും. ജനങ്ങളെ സേവിക്കുന്നവരെക്കുറിച്ച് വിശദീകരിക്കുന്നതിനിടയിലാണ് കുഞ്ചാക്കോ ബോബനും കയറിപ്പറ്റിയത്. നഴ്സ്, പൊലീസ്, ഡോക്ടർ, ടീച്ചർ തുടങ്ങിയവരുടെ കൂട്ടത്തിൽ പോസ്റ്റുമാനുമുണ്ട്. കുഞ്ചാക്കോ ബോബൻ പോസ്റ്റുമാനായി അഭിനയിച്ച 'ഒരിടത്തൊരു പോസ്റ്റ്മാൻ' സിനിമയിലെ ഫോട്ടോയാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

പോസ്റ്റുമാന്റെ പ്രാർത്ഥന

എന്തായലും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് കർണാടക പാഠപുസ്തകത്തിലെ കുഞ്ചാക്കോ ബോബൻ. അതിനു പിന്നാലെ സംഭവത്തിൽ രസകരമായ പ്രതികരണവുമായി കുഞ്ചാക്കോ ബോബൻ തന്നെ രം​ഗത്തെത്തി. 'അങ്ങനെ കർണാടകയിൽ സർക്കാർ ജോലിയും സെറ്റായി.. പണ്ട് കത്തുകൾ കൊണ്ടുതന്നിരുന്ന പോസ്റ്റുമാന്‍റെ പ്രാർത്ഥന' എന്നായിരുന്നു താരം കുറിച്ചത്. 

ചിരി നിറഞ്ഞ് കമന്റ് ബോക്സ്

കുഞ്ചാക്കോയുടെ പോസ്റ്റിന് താഴെ രസകരമായ കമന്റുകൾ നിറയുകയാണ്. 'അപ്പോൾ നാളെ ഒന്നാം തീയതി ശമ്പളം കിട്ടുമല്ലേ  ചിലവുണ്ട്' എന്നായിരുന്നു നടൻ ആന്റണി വർ​ഗീസിന്റെ കമന്റ്. അപ്പൊ എങ്ങനാ? ജോലി കിട്ടിയ ഉടനെ ലീവ് കിട്ടൂല്ലല്ലോ..!! സ്ക്രിപ്റ്റ് ആണേൽ എഴുത്തും തുടങ്ങിപ്പോയി..!! രാജൂന്റെ നമ്പർ സമയം കിട്ടുമ്പോ ഒന്ന് ഇൻബോക്സിൽ ഇടണേ- എന്നായിരുന്നു സംവിധായകൻ മിഥുൻ മാനുവൽ തോമസിന്റെ കമന്റ്. സെലിബ്രിറ്റികളും ആരാധകരും ഉൾപ്പടെ നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. ജീവിതം സേഫായല്ലോ എന്നു പറഞ്ഞ ആരാധകനോട് ഇനി പെൻഷനും വാങ്ങി ജീവിക്കണം എന്നായിരുന്നു താരത്തിന്റെ മറുപടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം