മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം കുഞ്ചാക്കോ ബോബൻ  ഫെയ്സ്ബുക്ക്
Entertainment

ലാലിനെ ചേര്‍ത്തുപിടിച്ച് ഇച്ചാക്ക: സോഷ്യല്‍ മീഡിയ കത്തിച്ച് കുഞ്ചാക്കോ ബോബന്റെ സെല്‍ഫി

മഹേഷ് നാരായണന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ശ്രീലങ്കയിലാണ് താരങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്

രാധകരെ ആവേശത്തിലാക്കി കുഞ്ചാക്കോ ബോബന്റെ സെല്‍ഫി. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം ചിത്രമാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. മഹേഷ് നാരായണന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ശ്രീലങ്കയിലാണ് താരങ്ങള്‍ ഇപ്പോള്‍. ഫാന്‍ ബോയ് മൊമന്റ് എന്ന് പറഞ്ഞാണ് ചാക്കോച്ചന്റെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തത്.

ബി​ഗ് എംസിനൊപ്പം. ഫാന്‍ ബായ് നിമിഷത്തിന്റെ ഏറ്റവും ഉയര്‍ന്ന ഇടത്തില്‍. ഒരു മഹേഷ് നാരായണന്‍ ചിത്രം.- എന്ന അടിക്കുറിപ്പിലാണ് കുഞ്ചാക്കോ ബോബന്‍ ചിത്രം പങ്കുവച്ചത്. മോഹന്‍ലാലിന്റെ തോളത്ത് കയ്യിട്ട് നില്‍ക്കുന്ന മമ്മൂട്ടിയെ ആണ് ചിത്രത്തില്‍ കാണുന്നത്. കൂടാതെ ഇരുവരും ഒന്നിച്ചുള്ള മറ്റ് ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ കത്തിക്കയറുകയാണ് ചിത്രം. താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം കുഞ്ചാക്കോ ബോബനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മോഹന്‍ലാലിന് പിന്നാലെ മമ്മൂട്ടിയും ലൊക്കേഷനിലേക്ക് എത്തിയതോടെ ചിത്രീകരണം ഉടന്‍ ആരംഭിച്ചേക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

EXPLAINER: പെട്രോള്‍, ഡീസല്‍ വില ഇനിയും കൂടും? ചങ്കിടിപ്പോടെ ജനം; രണ്ടാഴ്ചയ്ക്കുള്ളില്‍ വര്‍ധിപ്പിച്ചത് നാലാം തവണ

ഭൂമിക്ക് ചുറ്റുംകണ്ട ഓറഞ്ച് നിറത്തിലുള്ള ആ വെളിച്ചം എന്താണ്? കാരണം പറഞ്ഞ് നാസ

'കണ്ണടച്ച് തുറക്കുന്ന വേ​ഗത്തിൽ എന്റെ കുട്ടി വധുവായി, നീ എപ്പോഴും...'; അനിയത്തിയുടെ വിവാഹം ആഘോഷമാക്കി രജിഷ

പരമോന്നത നേതാവ് രഹസ്യകേന്ദ്രത്തില്‍ ഒളിവില്‍; സര്‍ക്കാരുമായി നേരിട്ട് ബന്ധമില്ല; ആശയവിനിമയ രീതിയും നിഗൂഢം

അടിക്കുന്ന പെട്രോളില്‍ കുറവുണ്ടോ എന്ന് സംശയമുണ്ടോ?, ഇനി ആശങ്ക വേണ്ട, ഇന്ധന അളവ് കൃത്യമാക്കാന്‍ പമ്പുകളില്‍ പരിശോധന; ചട്ടഭേദഗതി

SCROLL FOR NEXT