മലയാളത്തിലെ രണ്ട് മഹാനടന്മാരുടെ ഒത്തുചേരല്‍. മലയാളികള്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുകയാണ് മഹേഷ് നാരായണന്റെ ചിത്രത്തിനായി. ശ്രീലങ്കയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. ഇപ്പോള്‍ ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് മോഹന്‍ലാലിന് പിന്നാലെ മമ്മൂട്ടിയും കൊളംബോയില്‍ എത്തിയിരിക്കുകയാണ്.
സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് മമ്മൂട്ടി കൊളംബോയില്‍ വിമാനമിറങ്ങുന്നതിന്റെ വിഡിയോ. ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്ന കുഞ്ചാക്കോ ബോബനും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. കൂടാതെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും ഇവര്‍ക്കൊപ്പമുണ്ട്. മോഹന്‍ലാല്‍ രണ്ട് ദിവസം മുമ്പേ ആണ് കൊളംബോയിലെത്തിയത്. മോഹന്‍ലാലും മമ്മൂട്ടിയും ഒരേ ഹോട്ടലിലാണ് താമസിക്കുന്നത്.
ഷൂട്ടിങ്ങിനായുള്ള തയ്യാറെടുപ്പുകളെല്ലാം പൂർത്തിയായതായാണ് വിവരം. ശ്രീലങ്ക, യുകെ, അസർബൈജാൻ, ദുബായ്, ഡൽഹി, ഹൈദരാബാദ്, വിശാഖപട്ടണം എന്നിവിടങ്ങളിലാകും ചിത്രീകരണം നടക്കുക. ബോളിവുഡിൽ ശ്രദ്ധേയനായ മാനുഷാണ് കാമറ കൈകാര്യം ചെയ്യുന്നത്.
ബിഗ് ബജറ്റിലൊരുങ്ങുന്ന സിനിമയാണിത്. ചിത്രത്തിനായി മമ്മൂട്ടി 100 ദിവസവും മോഹൻലാൽ 30 ദിവസവും ഡേറ്റ് നൽകിയതായി നേരത്തെ വാർത്തകളുണ്ടായിരുന്നു. ഡീ ഏജിങ് ഉപയോഗിച്ച് ഇരുവരുടേയും ചെറുപ്പകാലം കാണിക്കുമെന്നുമാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത് സംബന്ധിച്ച് സ്ഥിരീകരണമായിട്ടില്ല. മമ്മൂട്ടിയും മോഹൻലാലും നായകവേഷത്തിലെത്തിയ അവസാന ചിത്രം 2008ൽ റിലീസ് ചെയ്ത ട്വന്റി 20 ആയിരുന്നു. കടൽ കടന്നൊരു മാത്തുക്കുട്ടി എന്ന മമ്മൂട്ടി ചിത്രത്തിൽ അതിഥി വേഷത്തിൽ മോഹൻലാൽ എത്തിയിരുന്നു. മമ്മൂട്ടി കമ്പനിയും ആശിർവാദ് സിനിമാസും ചേർന്നാണ് ചിത്രം ഒരുക്കുന്നത്. സൂപ്പർ സ്റ്റാറുകൾക്കൊപ്പം കുഞ്ചാക്കോ ബോബനും ആസിഫ് അലിയും ചിത്രത്തിലുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക