വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

ചാക്കോച്ചനെ വെല്ലാൻ ഇസക്കുട്ടൻ, ​ഗംഭീര ഡാൻസ്; വിഡിയോ വൈറൽ

ഇന്റർനാഷണൽ ഡാൻസ് ഡേ ആശംസിച്ചുകൊണ്ടാണ് കുഞ്ചോക്കോ ബോബൻ ഡാൻസ് വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിലെ ഏറ്റവും മികച്ച ഡാൻസറാണ് കുഞ്ചാക്കോ ബോബൻ. ചടുലമായ നൃത്തം കൊണ്ട് ചാക്കോച്ചൻ മലയാളികളുടെ ഹൃദയം കവരാൻ തുടങ്ങിയിട്ട് കാലമേറെയായി. ഇപ്പോൾ താരത്തിന് ഒരു എതിരാളി എത്തിയിരിക്കുകയാണ്. ഇസക്കുട്ടനാണ് അച്ഛനെ ഡാൻസ് ചെയ്ത് തോൽപ്പിക്കാൻ ഒരുങ്ങി ഇറങ്ങിയിരിക്കുന്നത്. ഇസയ്ക്കൊപ്പമുള്ള കുഞ്ചാക്കോ ബോബന്റെ ഡാൻസാണ് ഇപ്പോൾ ആരാധകരുടെ മനം കവരുന്നത്. 

ഇന്റർനാഷണൽ ഡാൻസ് ഡേ ആശംസിച്ചുകൊണ്ടാണ് കുഞ്ചോക്കോ ബോബൻ ഡാൻസ് വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇസയുടെ  നാലാം പിറന്നാളിന് പകർത്തിയതാണ് വിഡിയോ. നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ആരാധകരുടെ ശ്രദ്ധ മുഴുവൻ ഇസക്കുട്ടന്റെ മേലെ തന്നെയാണ്. 

ലിറ്റില്‍ സ്റ്റാര്‍ എന്നായിരുന്നു ദര്‍ശന രാജേന്ദ്രന്റെ കമന്റ്. രമേഷ് പിഷാരടി, സാനിയ അയ്യപ്പന്‍, അഹാന കൃഷ്ണ, ദീപ്തി സതി തുടങ്ങിയ നിരവധി താരങ്ങളാണ് കമന്റുമായി എത്തിയത്. ആരാധകരുടെ പ്രതികരണം രസകരമായിരുന്നു. മത്തന്‍ കുത്തിയാല്‍ കുമ്പളം മുളക്കുമോ എന്നാണ് അവര്‍ ചോദിക്കുന്നത്. ഇച്ചായന് ഡാന്‍സില്‍ ഭീഷണിക്ക് ആളായി എന്നാണ് മറ്റൊരാള്‍ കുറിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: നാളെ രാജ്യവ്യാപക 'മോക് ഡ്രിൽ'; പരീക്ഷാ കേന്ദ്രങ്ങൾക്ക് ത്രിതല സുരക്ഷ

'കൃത്യമായ പ്ലാനോ പുതിയ കാഴ്ചപ്പാടോ ഇല്ല, ആളുകളെ പറ്റിക്കുന്ന കൺകെട്ട് സർക്കസ്'; ബജറ്റിനെ വിമർശിച്ച് ബിജെപി

മെന്റർ ടീച്ചർ ആകാൻ അവസരം; 326 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

ഇസ്രയേലും ഹിസ്ബുല്ലയും വെടിനിർത്തൽ പ്രഖ്യാപിച്ചു; അമേരിക്കയുമായുള്ള ചർച്ച മാറ്റിവെച്ച് ഇറാൻ

'ആ സിനിമകള്‍ കണ്ട് കൊതി തോന്നി, എനിക്കുമൊരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു'; ബാലനില്‍ കയ്യടി നേടി ബീന ആന്റണി