Joju George, Lakshmi Menon 
Entertainment

'പെണ്‍കോന്തന്‍ ഭര്‍ത്താവിന്റേയും അവളുടേയും സ്ഥിരം കലാപരിപാടി'; ജോജു പറഞ്ഞ നടനെക്കുറിച്ച് സൂചന നല്‍കി ലക്ഷ്മി

ലക്ഷ്മിയുടെ പ്രതികരണത്തില്‍ പ്രമുഖ നടനെക്കുറിച്ചുള്ള സൂചനയുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

നടന്‍ ജോജു ജോര്‍ജ് ഉന്നയിച്ച ആരോപണത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകവും ആരാധകരും. തനിക്കെതിരെ മലയാളത്തിലെ ഒരു പ്രമുഖ നടനും ഭാര്യയും പിആര്‍ വര്‍ക്ക് നടത്തുന്നുവെന്നായിരുന്നു ജോജുവിന്റെ ആരോപണം. പിന്നാലെ ആരായിരിക്കാം ഈ താരദമ്പതികളെന്നായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ജോജു ആരുടേയും പേര് വെളിപ്പെടുത്തിയിരുന്നില്ല.

ഈ ചര്‍ച്ചകള്‍ക്കിടെ നടിയും സോഷ്യല്‍ മീഡിയ താരവുമായ ലക്ഷ്മി മേനോന്‍ പങ്കുവച്ച സ്റ്റോറി ആരാധകരുടെ ശ്രദ്ധ കവരുകയാണ്. ജോജുവിന്റെ വാക്കുകളോടുള്ള ലക്ഷ്മിയുടെ പ്രതികരണത്തില്‍ പ്രമുഖ നടനെക്കുറിച്ചുള്ള സൂചനയുണ്ട്.

'ഇത് ആ പെണ്‍കോന്തനായ ഭര്‍ത്താവിന്റേയും അവളുടേയും സ്ഥിരം കലാപരിപാടി അല്ലേ. നമ്മള്‍ അതിലും മുകളിലാണ് ചേട്ടാ' എന്നാണ് ലക്ഷ്മിയുടെ പ്രതികരണം. ജോജുവിന്റെ ആരോപണവും ലക്ഷ്മിയുടെ പ്രതികരണവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ആരായിരിക്കും ആ നടനെന്ന് കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് സോഷ്യല്‍ മീഡിയ.

പുതിയ ചിത്രം വരവിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള ഇന്‍സ്റ്റഗ്രാം ലൈവിലായിരുന്നു ജോജുവിന്റെ ആരോപണം. നടനും ഭാര്യയും കൂടാതെ മലയാളത്തിലെ പല പ്രമുഖതാരങ്ങളും പെയ്ഡ് പിആര്‍ വര്‍ക്ക് ചെയ്യുന്നുണ്ടെന്നും ജോജു പറഞ്ഞു. തന്റെ പുതിയ ചിത്രം വരവിനെതിരെ ആസൂത്രിത നെഗറ്റീവ് ക്യാംപെയ്ന്‍ നടക്കുന്നതായും ജോജു ആരോപിച്ചു.

Lakshmi Menon gives hint about the actor and wife mentioned by Joju George.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരിക്കലും മറക്കില്ല'; തീ വിഴുങ്ങിയ ടാങ്കറില്‍ നിന്ന് ജീവനക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യക്ക് നന്ദി അറിയിച്ച് ചൈന

ഓഹരി മൂല്യം 121 കോടി രൂപ വരെ; എസ്ബിഐ മ്യൂച്ചല്‍ ഫണ്ട് ഐപിഒയില്‍ കോളടിച്ച് 13 ജീവനക്കാര്‍; കോടിപതികള്‍

കേരള സെൻട്രൽ സർവകലാശാലയിൽ അവസരം; ലബോറട്ടറി അസിസ്റ്റന്റ്, കംപ്യുട്ടർ ഓപ്പറേറ്റർ ഒഴിവ്

കൊച്ചുമകളെ ക്രൂരമായി പീഡിപ്പിച്ച ഭർതൃപിതാവിനെതിരെ പെൺകുട്ടിയുടെ അമ്മയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

'ഞാൻ അദ്ദേഹത്തെ കണ്ടില്ലല്ലോ?'; ടാറ്റ പ്രതിനിധികളുമായുള്ള ചർച്ചയുടെ ചിത്രം പുറത്തു വന്നില്ലേയെന്ന് മുഖ്യമന്ത്രി