Lakshmi Menon 
Entertainment

'പരിചയമുള്ളവരോട് ആണോടാ വൃത്തികേട് പറയുന്നത്?'; അശ്ലീല കമന്റിട്ടവനെ പൂട്ടി ലക്ഷ്മി മേനോന്‍

മദ്യത്തിന്റെ ലഹരിയില്‍ ഇട്ട കമന്റാണെന്നൊക്കെയാണ് അവന്‍ പറയുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

സോഷ്യല്‍ മീഡിയയില്‍ അശ്ലീല കമന്റിട്ടവനെ പൂട്ടി ലക്ഷ്മി മേനോന്‍. റീല്‍ വിഡിയോകളിലൂടെ കയ്യടി നേടിയ താരമാണ് ലക്ഷ്മി മേനോന്‍. താന്‍ ചെയ്‌തൊരു വിഡിയോയ്ക്ക് താഴെ അസ്ലീല കമന്റിട്ടയാള്‍ക്കെതിരെ പൊലീസിനെ സമീപിക്കുകയായിരുന്നു ലക്ഷ്മി. തുടര്‍ന്ന് കഴിഞ്ഞ ദിവസം പൊലീസ് ഇയാളെ കണ്ടെത്തി.

യുവാവിന്റെ കമന്റ് സഹിതമാണ് ലക്ഷ്മി മേനോന്‍ എന്താണ് സംഭവിച്ചതെന്ന് പറയുന്നത്. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് ലക്ഷ്മി മേനോന്റെ തുറന്നു പറച്ചില്‍. ആ വാക്കുകളിലേക്ക്:

ഏപ്രില്‍ 12 ന് ഞാന്‍ ഫെയ്‌സ്ബുക്കിലൊരു പരസ്യം പങ്കുവച്ചിരുന്നു. ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നൊരു പരസ്യം. അതിന് ലഭിച്ച കമന്റാണിത്. ഏപ്രില്‍ 14 ന് ഏണിക്കര സൈബര്‍ സെല്ലിന് പരാതി കൊടുത്തു. കാരണം എന്റെ താമസം തിരുവനന്തപുരം ഏണിക്കരയിലാണ്. രണ്ട് മാസം എനിക്കൊരു അപ്‌ഡേറ്റും ഉണ്ടായിരുന്നില്ല. എന്തെങ്കിലും അപ്‌ഡേറ്റ് ഉണ്ടോ എന്ന് ചോദിച്ചിട്ടും മറുപടി ലഭിച്ചിരുന്നില്ല. അതോടെ, അവര്‍ മറന്നു പോയെന്ന് കരുതി. പക്ഷെ അല്ല.

ജൂണില്‍ അവര്‍ എനിക്ക് ഇങ്ങോട്ട് മെസേജ് അയച്ചു. സ്‌ക്രീന്‍ഷോട്ടും കമന്റിട്ട തിയ്യതിയും നല്‍കാന്‍ ആവശ്യപ്പെട്ടു. ശനിയാഴ്ച സൈബര്‍ സെല്ലിലേക്ക് വിളിക്കുമെന്നും പറഞ്ഞു. അതിനിടെ മിഥുന്‍ ചേട്ടന്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ വഴി അവനെക്കുറിച്ച് അന്വേഷിച്ചു. അവന്റെ കൂട്ടുകാരനെ കിട്ടി. അവനോട് നമ്പര്‍ ചോദിച്ചെങ്കിലും തന്നില്ല. പത്ത് മിനുറ്റിനകം ഇട്ട കമന്റ് ഡിലീറ്റാക്കി. പക്ഷെ എന്റെ പക്കല്‍ സ്‌ക്രീന്‍ഷോട്ട് ഉണ്ടായിരുന്നു. ഇന്നാണ് സ്‌റ്റേഷനിലേക്ക് വന്നത്.

പൊലീസ് വിളിച്ചു. കേസെടുക്കണമെന്ന് ഞാന്‍ പറഞ്ഞു. താക്കീത് കൊടുത്ത് വിട്ടാല്‍ മതിയെന്ന് മിഥുന്‍ ചേട്ടന്‍ പറഞ്ഞു. അപ്പോഴേക്കും, ഞങ്ങളെ റസ്‌റ്റോറന്റില്‍ വച്ച് കണ്ടിട്ടുണ്ടെന്നും പരിചയമുണ്ടെന്നും അവന്‍ പറഞ്ഞു. പരിചയമുള്ള ആളുകളോടാണോടോ ഇങ്ങനെയുള്ള വൃത്തികേട് പറയുന്നത്. എന്നെ വിമര്‍ശിച്ചുള്ള കമന്റ് വന്നാല്‍ ഞാന്‍ മറുപടി നല്‍കാറുണ്ട്. പക്ഷെ അസഭ്യം പറഞ്ഞാല്‍ അത് ശരിയല്ല. അത് അവന്‍ മദ്യത്തിന്റെ ലഹരിയില്‍ ഇട്ട കമന്റാണെന്നൊക്കെയാണ് പറയുന്നത്.

ഇതുപോലെ യുഎഇയിലും കുറച്ച് ആളുകള്‍ ഓണ്‍ലൈന്‍ ഹരാസ്മെന്‍റ്, ബുള്ളിയിംഗ് ഒക്കെ വച്ച് കമന്‍റ് ഇടുന്നുണ്ട്. അടുത്ത് യുഎഇ സൈബര്‍ സെല്ലിലാകും ഞാന്‍ പരാതി കൊടുക്കാന്‍ പോകുന്നത്. അപ്പോള്‍ ദര്‍ഹംസില്‍ ഫൈന്‍ അടക്കാന്‍ തയ്യാറായിക്കോളൂ. കമന്റ് ഇടുമ്പോള്‍ സൂക്ഷിച്ചും കണ്ടുമൊക്കെ ഇടുക. ഒരുപാട് പെണ്‍കുട്ടികള്‍ക്ക് വളരെ മോശം കമന്റുകള്‍ വരുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ റിപ്ലേ ആയിട്ട് വീഡിയോ ഇടാറുണ്ട്. അങ്ങനെ അല്ല ചെയ്യേണ്ടത്. ലീഗല്‍ ആക്ഷനെടുക്കണം. എങ്കിലേ ഇവന്മാരൊക്കെ പഠിക്കൂ.

Lakshmi Menon shares how she tackled a bad comment. Cyber police helped her to get the guy behind it.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനം; വെനസ്വേലയില്‍ വന്‍ നാശനഷ്ടം; പതിനായിരങ്ങള്‍ മരിച്ചതായി റിപ്പോര്‍ട്ട്; നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു

മദ്യനികുതി ഇളവ് പിന്‍വലിക്കണം; യുഡിഎഫിലും പാര്‍ട്ടിയിലും ചര്‍ച്ച ചെയ്തില്ല; ആഞ്ഞടിച്ച് വിഎം സുധീരന്‍

ആ സന്ദേശങ്ങള്‍ തുറക്കരുത്!, ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്, സുരക്ഷാ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

ഹിറ്റായി ‘പ്രിയദർശിനി’ ബസുകൾ; തമിഴ്‌നാട്ടിൽ നിന്നുള്ള തോട്ടം തൊഴിലാളികൾക്ക് ആശ്വാസം

പരിഹസിച്ചവർ പോലും കൈയടിക്കുന്നു; കോട്ടപ്പുറം കായലിൽ ‘കൂട് കൃഷി’യിലൂടെ വിപ്ലവം സൃഷ്ടിച്ച് ഫാ. ജോൺസൺ പങ്കേത്ത്