'വന്ദേമാതരം പൂര്‍ണമായി ചൊല്ലുന്നത് ആര്‍എസ്എസ് നയം, സര്‍ക്കുലര്‍ അടിയന്തരമായി പിന്‍വലിക്കണം'

Pinarayi Vijayan
Pinarayi Vijayan
Author:
Updated on
1 min read

മലപ്പുറം: വന്ദേമാതരം പൂര്‍ണമായി ആലപിക്കണമെന്ന് അര്‍ത്ഥം വരുന്ന ചീഫ് സെക്രട്ടറിയുടെ വിവാദമായ കത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സര്‍ക്കുലര്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. വന്ദേമാതരം 7 വരിയില്‍ കൂടുതല്‍ വേണ്ട സത്യപ്രതിജ്ഞാ ചടങ്ങില്‍ ഒരു കാലത്തുമില്ലാത്ത രീതിയില്‍ വന്ദേമാതരം ആലാപനം നടത്തിയതിനെയും പിണറായി വിജയന്‍ രൂക്ഷമായി വിമര്‍ശിച്ചു.

വന്ദേമാതരത്തിന്റെ കാര്യത്തില്‍ രാജ്യത്തിന് പ്രഖ്യാപിത നിലപാട് പണ്ടേ ഉള്ളതാണ്. പൂര്‍ണമായി ചൊല്ലുക എന്നത് ആര്‍എസ്എസിന്റെ നയമാണെന്നും എന്തിനാണ് ആര്‍എസ്എസിന്റെ നയത്തിന് കീഴ്പ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ പാര്‍ട്ടി പോലും അംഗീകരിക്കാത്ത ഈ വിഷയത്തില്‍ ദുരഭിമാനം വെടിഞ്ഞ് ഉടന്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വന്ദേമാതരത്തിലെ ആദ്യ ഏഴ് വരികള്‍ മാത്രമാണ് ചൊല്ലേണ്ടതെന്നും അതില്‍ കൂടുതല്‍ ചൊല്ലണമെന്ന സര്‍ക്കുലര്‍ അടിയന്തരമായി പിന്‍വലിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

Pinarayi Vijayan
സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യാവലി; അധ്യാപകന് സസ്‌പെന്‍ഷന്‍

ലോക കേരള സഭയെ പണ്ട് എതിര്‍ത്തവരാണ് ഇന്ന് കേരളത്തില്‍ ഭരണത്തില്‍ ഇരിക്കുന്നത്. നാടിന്റെ ആവശ്യങ്ങള്‍ക്കായുള്ള ഇത്തരം പ്രവാസി പദ്ധതികളോട് ഇന്നത്തെ സര്‍ക്കാരിന്റെ സമീപനം എന്താകുമെന്ന് കണ്ടറിയണം. സംസ്ഥാന ബജറ്റില്‍ പ്രവാസികളെ പൂര്‍ണ്ണമായും തഴയുകയാണുണ്ടായത്. വഖഫ് ബോര്‍ഡ് നിയമന വിഷയത്തിലും പിണറായി വിജയന്‍ പ്രതികരിച്ചു. തങ്ങള്‍ അമുസ്ലിങ്ങളെ ഉള്‍പ്പെടുത്തി ബോര്‍ഡ് നിര്‍മ്മിച്ചുകൊള്ളാം എന്ന് കോണ്‍ഗ്രസ് ആണ് ആവശ്യപ്പെട്ടതെന്ന് പിണറായി വിജയന്‍ കുറ്റപ്പെടുത്തി. അതിന് കാരണം ആര്‍എസ്എസ് അജണ്ടയാണെന്നും എന്തിന് കീഴ്പ്പെടുന്നു എന്നും അദ്ദേഹം ചോദിച്ചു. വകുപ്പ് കൈകാര്യം ചെയ്യുന്നത് ലീഗ് മന്ത്രിയാണ്. ഇതില്‍ പരം കീഴടങ്ങല്‍ വേറെ ഉണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

പിഎം ശ്രീ വിദ്യാഭ്യാസ രംഗത്തെ കാവി വല്‍ക്കരണം ലക്ഷ്യമിട്ടുള്ളതാണ്. ആര്‍എസ്എസ് കഴുകന്‍ കണ്ണോടെ നോക്കി നില്‍ക്കുന്നു എന്നും അവര്‍ക്കുള്ള അവസരമാണ് ഒരുക്കി നല്‍കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.

Pinarayi Vijayan
വിദ്യാര്‍ഥികളെ അധിക്ഷേപിച്ച കേസ്; ടിജി മോഹന്‍ദാസ് പൊലീസ് കസ്റ്റഡിയിൽ
Pinarayi Vijayan
'ഇന്ത്യ ജന്മം നൽകിയ ഏറ്റവും അപകടകാരിയായ മനുഷ്യൻ, ആ ചോദ്യത്തിന്റെ ഉത്തരം സവർക്കർ തന്നെ; അധ്യാപകനെ സസ്പെൻഡ് ചെയ്തതുകൊണ്ട് ചരിത്രം മാറില്ല'
Summary

Chief Secretary’s circular calling for the full rendition of Vande Mataram; : Opposition leader Pinarayi Vijayan has demanded the immediate withdrawal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com