ലക്ഷ്മി മേനോന്‍ കടുവയ്ക്കൊപ്പം  വിഡിയോ സ്ക്രീന്‍ ഷോട്ട്
Entertainment

കടുവയ്ക്ക് പാല്‍കൊടുത്ത്, ഉമ്മവെച്ച് ലക്ഷ്മി മേനോന്‍; 'എന്തൊരു ധൈര്യം', വിഡിയോ വൈറല്‍

തായ്‌ലന്‍ഡ് വെക്കേഷനില്‍ നിന്നുള്ളതാണ് വിഡിയോ

Author : സമകാലിക മലയാളം ഡെസ്ക്

സോഷ്യല്‍ മീഡിയയിലെ വമ്പന്‍ താരമാണ് ലക്ഷ്മി മേനോന്‍. നടനും അവതാരകനുമായ ഭര്‍ത്താവ് മിഥുനൊപ്പമുള്ള വിഡിയോകളും ലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ കടുവയ്ക്ക് പാലു കൊടുക്കുന്ന വിഡിയോയുമായി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ലക്ഷ്മി മേനോന്‍.

തായ്‌ലന്‍ഡ് വെക്കേഷനില്‍ നിന്നുള്ളതാണ് വിഡിയോ. ലക്ഷ്മിയുടെ കയ്യില്‍ നിന്ന് പാല്‍ കുടിക്കുന്ന കടുവയെ ആണ് വിഡിയോയില്‍ കാണുന്നത്. കടുവയുടെ തലയില്‍ തലോടി ഓമനിക്കുകയാണ് ലക്ഷ്മി. അതിനിടയ്ക്ക് ഉമ്മ വെക്കുന്നതും കാണാം. ചെയിനും ഉറക്ക ഗുളികയുമില്ലാത്ത ടൈഗര്‍ വേള്‍ഡ് എന്ന അടിക്കുറിപ്പിലാണ് വിഡിയോ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സോഷ്യല്‍ മീഡിയയില്‍ വന്‍ വൈറലാവുകയാണ് വിഡിയോ. രസകരമായ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. ആ കടുവയുടെ ഒരു ധൈര്യം എന്നായിരുന്നു ഒരാളുടെ കമന്റുകള്‍. ഇത്രേം വലുതായിട്ടും കുപ്പിപ്പാല് കുടി നിര്‍ത്താറായില്ലേ - എന്നായിരുന്നു എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്. കടുവ അറിയുന്നില്ലല്ലോ കൂടെ നില്‍ക്കുന്നത് കടുവയെ പിടിച്ച കിടുവ ആണെന്ന്, ലെ കടുവ- പുലി പോലെ നിന്ന മിഥുന്‍ ചേട്ടനെ പൂച്ച പോലെ ആക്കിയാ കക്ഷിയാ... സഹകരിച്ചേക്കാം.. ഇല്ലെങ്കില്‍ വല്ല ഇനാംപേച്ചിയാക്കി മാറ്റും.- എന്നിങ്ങനെയാണ് മറ്റ് കമറ്റുകള്‍. മിഥുനും മകള്‍ തന്‍വിക്കുമൊപ്പമാണ് ലക്ഷ്മിയുടെ തായ്‌ലന്‍ഡ് ട്രിപ്പ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ഗാത്മകതയുടെ 'മേല്‍വിലാസം'; ശാസ്ത്രത്തിന്റെയും കലയുടെയും സുന്ദര സമന്വയം; സൂര്യ കൃഷ്ണമൂര്‍ത്തിയുടെ സംസ്‌കാരം നാളെ

രണ്ടുതവണ വല കുലുക്കി സികെ വിനീത്; 'ഇഞ്ചോടിഞ്ച്' പോരാട്ടത്തില്‍ ഇന്ത്യയെ വീഴ്ത്തി ബ്രസീല്‍

'ഇന്നും ഹൃദയത്തില്‍ ബാക്കിയാണ് അന്നുതന്ന അനുഗ്രഹത്തിന്റെ തണുപ്പ്'; കൃഷ്ണമൂര്‍ത്തിയെ അനുസ്മരിച്ച് മോഹന്‍ലാലും മഞ്ജുവാര്യരും

ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലിന് നേരെ ആക്രമണം; ഇന്ത്യൻ നാവികന് ദാരുണാന്ത്യം

'പുതുയുഗ വിസ്മയങ്ങള്‍; വിഡി സതീശന്‍ സര്‍ക്കാര്‍ അതിസമ്പന്നന്മാരുടെ കയ്യിലെ കളിപ്പാവ'