ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

ലച്ചുവിന്റെ കയ്യിലിരിക്കുന്ന മാത്തു എന്നെ അപ്പൂപ്പാന്ന് വിളിക്കുന്നതും കാത്ത്; മകൾക്ക് പിറന്നാൾ ആശംസകളുമായി ലാൽ ജോസ്

മകളേയും പിടിച്ചു നിൽക്കുന്ന ഭാര്യയുടേയും മകനെ പിടിച്ചു നിൽക്കുന്ന മകളുടേയും ചിത്രങ്ങൾക്കൊപ്പമാണ് ലാൽ ജോസിന്റെ കുറിപ്പ്

സമകാലിക മലയാളം ഡെസ്ക്

ടുത്തിടെയാണ് സംവിധായകൻ ലാൽ ജോസ് മകൾക്ക് കുഞ്ഞ് പിറന്ന വിവരം ആരാധകരെ അറിയിച്ചത്. ഇപ്പോൾ മകൾക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് അദ്ദേഹം കുറിച്ച വാക്കുകളാണ് വൈറലാവുന്നത്. കൊച്ചുമകൻ മാത്തു അപ്പൂപ്പാ എന്നു വിളിക്കുന്നതു കേൾക്കാനായി കാത്തിരിക്കുകയാണ് എന്നാണ് ലാൽ ജോസ് കുറിച്ചത്. നിന്നിലൂടെയാണ് ആത്മഹർഷങ്ങൾ താൻ അറിഞ്ഞതെന്നും മകളോട് അദ്ദേഹം പറയുന്നുണ്ട്. 

കുട്ടിയായിരുന്ന സമയത്ത് മകളേയും പിടിച്ചു നിൽക്കുന്ന ഭാര്യയുടേയും മകനെ പിടിച്ചു നിൽക്കുന്ന മകളുടേയും ചിത്രങ്ങൾക്കൊപ്പമാണ് ലാൽ ജോസിന്റെ കുറിപ്പ്. 'ലീനേടെ കയ്യിലിരിക്കുന്ന ഈ കൈക്കുഞ്ഞ് ലച്ചുവാണ് - എന്നെ ആദ്യം അപ്പാന്ന് വിളിച്ചവൾ. ദാ ഇപ്പോ അവൾടെ കയ്യിലിരിക്കുന്ന മാത്തു എന്നെ അപ്പൂപ്പാന്ന് വിളിക്കുന്നതും കാത്ത് ഞാൻ. ലച്ചു നിന്നിലൂടെ ഞാനറിഞ്ഞ ആത്മഹർഷങ്ങൾ മനസ് നിറഞ്ഞ പിറന്നാൾ ആശംസ’.- ലാൽ ജോസ് കുറിച്ചു. പപ്പയുടെ ആശംസക​ൾക്ക് നന്ദി പറഞ്ഞുകൊണ്ടു ഐറിനും കമന്റ് ചെയ്തിട്ടുണ്ട്.

ലാൽ ജോസിന് രണ്ട് പെൺമക്കളാണ്. ഐറിൻ, കാതറീൻ. ഇതിൽ ഐറിന്റെ മകനാണ് മാത്യു.  തന്റെ മുപ്പതാം വിവാഹവാർഷികത്തിലാണ് കൊച്ചുമകൻ പിറന്ന സന്തോഷം ലാൽ ജോസ് പങ്കുവച്ചത്. ഭാര്യ ലീനയ്ക്കും മാത്തുവിനുമൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചിരുന്നു. ‘എടാ മാത്തൂ ... അപ്പുവിന്റെയും അമ്മുവിന്റേയും ദാമ്പത്യത്തിന് ഇന്ന് മുപ്പതിന്റെ മൂപ്പെത്തുന്നു. ഇക്കുറി ഞങ്ങൾക്ക് കിട്ടിയ വലിയ സമ്മാനം നീയാണ്...’ ലാൽ ജോസ് കുറിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

'ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യം വേണം'; താമരശേരി ബിഷപ്പിന് ഭീഷണിക്കത്ത്

കണ്ണൂരിൽ കാർ പാർക്കിങിന് പരിഹാരമാകുന്നു; മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് കേന്ദ്രം പ്രവർത്തനം തുടങ്ങി (വിഡിയോ)

ഈ ഐക്യം നിലനിര്‍ത്തിപ്പോയാല്‍ കോണ്‍ഗ്രസ് ആയി; പിണറായിക്ക് ഇനിയൊരവസരം കൊടുക്കില്ല; കെ സുധാകരന്‍

ഇന്ത്യൻ വിദ്യാർത്ഥികളിൽ 75 ശതമാനം പേർക്കും സ്റ്റാർട്ടപ്പ് ആരംഭിക്കാൻ ആഗ്രഹം,പക്ഷേ തടസ്സങ്ങൾ ഇവയാണ്

SCROLL FOR NEXT