ഫോട്ടോ: ട്വിറ്റർ 
Entertainment

സുസ്മിതയ്ക്കൊപ്പമുള്ള ചിത്രങ്ങൾ നീക്കം ചെയ്ത് ലളിത് മോദി; പിരിഞ്ഞോ? എന്ന് ആരാധകർ 

സുസ്മിത കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുൻകാമുകനൊപ്പം സിനിമയ്ക്കും ഷോപ്പിങ് മാളുകളിലും സന്ദർശിക്കുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് സുന്ദരി സുസ്മിത സെന്നുമായുള്ള പ്രണയം അവസാനിപ്പിച്ചെന്ന സൂചന നൽകി വ്യവസായി ലളിത് മോദി. സുസ്മിതയ്‌ക്കൊപ്പമുള്ള ചില ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിൽ നിന്ന് ലളിത് മോദി നീക്കിയിട്ടുണ്ട്. ഇതിനുപുറമേ ബയോയിൽ നിന്ന് സുസ്മിതയുടെ പേരും ഒഴിവാക്കി. ഇതിന് പിന്നാലെയാണ് ഇരുവരും വേർപിരിഞ്ഞെന്ന ചർച്ചകൾ സജീവമായത്. 

സുസ്മിതയുടെ മുൻ കാമുകനാണ് ലളിത് മോദിയുമായുള്ള ബന്ധം അവസാനിക്കാൻ കാരണമെന്നും റിപ്പോർട്ടുകളുണ്ട്. മോഡൽ റൊഷ്മാനുമായി ബന്ധം വേർപിരിഞ്ഞ സുസ്മിത കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുൻകാമുകനൊപ്പം സിനിമയ്ക്കും ഷോപ്പിങ് മാളുകളിലും സന്ദർശിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ലളിത് മോദിയും സുസ്മിതയും വേർപിരിഞ്ഞെന്ന പ്രചരണം. 

ജൂലൈ 14നാണ് ലളിത് മോദി സോഷ്യൽ മീഡിയയിലൂടെ സുസ്മിത സെന്നുമായി ഡേറ്റിങ്ങിലാണെന്ന് അറിയിച്ചത്. 'എന്റെ നല്ല പാതി, പുതിയ തുടക്കം' എന്നാണ് സിസ്മിതയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് അന്ന് ലളിത് മോദി കുറിച്ചത്. ഒന്നിച്ചുള്ള സർദീനിയൻ യാത്രയിൽ നിന്നുള്ള വിഡിയോകളും പങ്കുവച്ചിരുന്നു. സുസ്മിതയ്‌ക്കൊപ്പമുള്ള മനോഹര നിമിഷങ്ങളും പഴയകാലചിത്രങ്ങളും പങ്കുവച്ചു. ഇതിനുപിന്നാലെ ഇരുവരും രഹസ്യമായി വിവാഹം ചെയ്തു എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങി. ഇതോടെ ഇതുവരെ വിവാഹിതരായിട്ടില്ലെന്നും തങ്ങൾ ഡേറ്റ് ചെയ്യുകയാണെന്നും വ്യക്തമാക്കിക്കൊണ്ട് ലളിത് മോദി ട്വീറ്റും കുറിച്ചിരുന്നു. 

ഐ പി എൽ ക്രിക്കറ്റ് ടൂർണമെന്റിലെ അഴിമതിയുമായി ബന്ധപ്പെട്ട് നികുതിവെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തതിനുപിന്നാലെയാണ് ലളിത് മോദി ഇന്ത്യ വിട്ടത്. ഇപ്പോൾ ലണ്ടനിലാണ് കഴിയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT