ലതാ മങ്കേഷ്‌കര്‍/ട്വിറ്റർ 
Entertainment

ലതാ മങ്കേഷ്‌കറുടെ നില വീണ്ടും വഷളായി, വെന്റിലേറ്ററില്‍

92കാരിയായ ലതാ മങ്കേഷ്‌കറെ വീണ്ടും വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതായി ഡോക്ടര്‍മാര്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഗായിക ലതാ മങ്കേഷ്‌കറുടെ നില വീണ്ടും വഷളായി. 92കാരിയായ ലതാ മങ്കേഷ്‌കറെ വീണ്ടും വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

കഴിഞ്ഞ മാസം ആദ്യമാണ് ലതാ മങ്കേഷ്‌കറെ മുംബൈ ബീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡിനൊപ്പം ന്യൂമോണിയയും ബാധിച്ച ഗായികയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഏതാനും ദിവസം മുമ്പ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ലതാ മങ്കേഷ്‌കര്‍ കോവിഡ് മുക്തയായതായും വെന്റിലേറ്ററിനല്‍നിന്നു മാറ്റിയെന്നും വാര്‍ത്തകള്‍ വന്നു. 

ഇന്നു വീണ്ടും നില വഷളാവുകയായിരുന്നെന്നാണ് വാര്‍ത്താ  ഏജന്‍സിയായ എഎന്‍ഐ ഡോക്ടര്‍മാരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടൂറിസം കുതിപ്പിന് അനുകൂല എക്സൈസ് നയം ഉടൻ; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

വിപ്രോ ലിമിറ്റഡിൽ അവസരം: എച്ച്.ആർ ഓപ്പറേഷൻസ് വിഭാഗത്തിൽ ഇന്റേൺഷിപ്പ്; കൊച്ചിയിൽ നിയമനം

കോഹ്‌‍ലിയുടെ റെക്കോർഡ് തകർത്ത് റെൻഷോ!

'തമിഴ്‌നാടിന്റെ വളർച്ചയ്ക്കായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവർത്തിക്കും; വികസനമാണ് എന്റെ മന്ത്രം': പ്രധാനമന്ത്രി നരേന്ദ്ര മോദി

മുഖത്തിന് ഫ്രഷ് ലുക്ക് വേണോ? റോസാപ്പൂവ് ഉപയോഗിക്കേണ്ടത് ഇങ്ങനെ