ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

'അച്ഛനില്ലാത്തതുകൊണ്ട് അമ്മയുടെ മുഖത്ത് ചിരിയില്ല', അമ്മയുടെ പിറന്നാൾ ദിനത്തിൽ സർപ്രൈസ് ഒരുക്കി മേള രഘുവിന്റെ മകൾ; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ലയാളികൾക്ക് സുപരിചിതനാണ് നടൻ മേള രഘു. കഴിഞ്ഞ വർഷം ഏപ്രിലിൽ ആയിരുന്നു അദ്ദേഹം ലോകത്തോട് വിടപറയുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് മേള രഘുവിന്റെ മകൾ ശിൽപ ശശിധർ പങ്കുവച്ചൊരു വിഡിയോ ആണ്. തന്റെ വിവാഹ ഫോട്ടോയിൽ അച്ഛനേയും ചേർത്ത് അമ്മയുടെ പിറന്നാളിന് സമ്മാനിച്ചിരിക്കുകയാണ് ശിൽപ. 

വിവാഹഫോട്ടോയിൽ പിരിഞ്ഞുപോയ തന്റെ പ്രിയതമനെ കണ്ട് പുഞ്ചിരിക്കുന്ന അമ്മ ശ്യാമളയാണ് വിഡിയോയിലുള്ളത്. ‘എല്ലാ ചിത്രങ്ങൾക്കും ഒരു കഥ പറയാനുണ്ട്’ എന്ന കുറിപ്പിലാണ് വിഡിയോ പങ്കുവച്ചത്. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ അജില ജാനീഷ് (കളർ പെൻസിൽസ്) ആണ് മേള രഘുവിന്‍റെ ചിത്രം ചേര്‍ത്തുവച്ചുകൊണ്ട് ശിൽപയുടെ വിവാഹ ചിത്രം ഒരുക്കിയത്. അച്ഛൻ മരിച്ച് ആറ് മാസത്തിന് ശേഷമായിരുന്നു വിവാഹം നടന്നത്. വിവാഹത്തിനിടാൻ അച്ഛനായി വാങ്ങി വച്ചിരുന്ന ഷർട്ടും മുണ്ടും ഉടുത്തുള്ള ചിത്രമാണ് വരച്ചത്. അച്ഛനേയും വിവാഹഫോട്ടോയിൽ ഉൾപ്പെടുത്തണം എന്നു പറഞ്ഞുകൊണ്ട് ശിൽപ അയച്ച സന്ദേശം  അജില ജാനീഷ് പങ്കുവച്ചു. 

അജില ജാനീഷ് പങ്കുവച്ച കുറിപ്പ്

‘രഘു ചേട്ടന്റെ മകൾ ശിൽപ ആയിരുന്നു എന്നെ സമീപിച്ചത്.. ആർക്കും പെട്ടന്ന് മറക്കാൻ കഴിയാത്ത ഒരു മുഖം തന്നെയാണ് അദ്ദേഹത്തിന്റേത്. 1980 ലെ ‘മേള’ എന്ന സിനിമയിലെ നായകനായിരുന്നു രഘു ചേട്ടൻ. അന്ന് ആ സിനിമയിൽ മമ്മുക്ക സഹനടൻ ആയിരുന്നു. ഒരിക്കൽ സർക്കസ് കാണാൻ എത്തിയ നടൻ ശ്രീനിവാസൻ അദ്ദേഹത്തെ കാണുകയും, സിനിമയിലേക്ക് വിളിക്കുകയുമായിരുന്നു. പിന്നീട് മേള എന്ന സിനിമയിലൂടെ അദ്ദേഹം അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു. പിന്നീട് 31 സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. അവസാനമായി അദ്ദേഹം ലാലേട്ടനൊപ്പം ദൃശ്യം 2 എന്ന സിനിമയിൽ ഹോട്ടൽ ജീവനക്കാരനായി നല്ലൊരു വേഷം ചെയ്തു ശ്രദ്ധ നേടിയിരുന്നു.

ഈ ഫോട്ടോ ഫ്രെയിം ചെയ്യുന്നതിനായി അദ്ദേഹത്തിന്റെ മകൾ എനിക്ക് എഴുതിയ വാക്കുകൾ ഇങ്ങനെ ആയിരുന്നു. ‘ഇത് എന്‍റെ അച്ഛന്‍റെ ഫോട്ടോ ആണ്. പേര് മേള രഘു (ശശിധരൻ). കഴിഞ്ഞ മെയ് 3 ന് ആണ് അച്ഛൻ മരണം അടയുന്നത്. അച്ഛന്‍റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു എന്‍റെ വിവാഹം. പക്ഷേ അതിനു കാത്ത് നിൽക്കാതെ അച്ഛൻ പോയി. ഏപ്രിൽ 25 ന് ആയിരുന്നു കല്യാണം നിശ്ചയിച്ചിരുന്നത്. പക്ഷേ ഏപ്രിൽ 16ന് അച്ഛൻ ഹൈപ്പോഗ്ലൈസീമിയ ആയി അഡ്മിറ്റ് ആയി. മരിക്കുന്ന സമയം വരെ ആൾ കോമയിൽ ആയിരുന്നു. ഒന്ന് മിണ്ടാൻ പോലും കഴിഞ്ഞില്ല. അച്ഛൻ തിരിച്ചു വരും എന്ന പ്രതീക്ഷയിൽ കല്യാണം വരെ മാറ്റി വച്ചു. പക്ഷേ അച്ഛൻ തിരികെ വന്നില്ല.  ച്ഛന്‍റെ മരണശേഷം ആറ് മാസം കഴിഞ്ഞ് സെപ്റ്റബർ 12നായിരുന്നു വിവാഹം. അച്ഛന് അന്ന് ഇടാൻ വാങ്ങിച്ച മുണ്ടിന്‍റെയും ഷർട്ടിന്‍റെയും പടം കൂടി അയച്ചു തരാം, അത് ഇട്ട് കാണാൻ പറ്റിയില്ല, അതാണ്. ഒരുപക്ഷേ അച്ഛൻ ഇല്ലാത്തതുകൊണ്ടാവാം ഫോട്ടോയിൽ അമ്മ ചിരിക്കാത്തത്. ഈ ഫോട്ടോയിൽ അച്ഛനെ ചേർത്തതു കണ്ടാൽ അമ്മയുടെ മുഖത്ത് പഴയ ആ ഒരു ചിരി കാണാൻ കഴിയും. അമ്മയുടെ പിറന്നാൾ വരുന്നത് മാർച്ച് 2 ന് ആണ് ആ സമയത്ത് എനിക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും വിലമതിക്കുന്ന സമ്മാനം ആകും ഇത്.’

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

മമ്മൂട്ടിയോ ആസിഫ് അലിയോ?; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

'വെള്ളാപ്പള്ളി ശീനാരായണ ഗുരുവിനെ പഠിക്കണം, എന്നാല്‍ നന്നാകും'

രണ്ടു ദിവസത്തെ സന്ദര്‍ശനം; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്നു കേരളത്തിലെത്തും

ഇന്ന് വലിയ ഭാ​ഗ്യമുള്ള ദിവസം; ഈ നക്ഷത്രക്കാർക്ക് യാത്രകൾ ​ഗുണകരം

SCROLL FOR NEXT