വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

മാസ് ആക്ഷനുമായി പുനീതിന്റെ 'ജെയിംസ്'; തരം​ഗമായി ടീസർ

പവർ സ്റ്റാറിന്റെ മാസ് ആക്ഷൻ നിറഞ്ഞ ടീസര്‌‍ സോഷ്യൽ മീഡിയയിൽ തരം​ഗമാവുകയാണ്

സമകാലിക മലയാളം ഡെസ്ക്

കാലത്തിൽ വിടപറഞ്ഞ കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ അവസാന ചിത്രം ജെയിംസ് റിലീസിന് ഒരുങ്ങുകയാണ്. താരത്തിന്റെ പിറന്നാൾ ദിനമായ മാർച്ച് 17നാണ് ചിത്രത്തിന്റെ റിലീസ്. ഇപ്പോൾ ജയിംസിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. പവർ സ്റ്റാറിന്റെ മാസ് ആക്ഷൻ നിറഞ്ഞ ടീസര്‌‍ സോഷ്യൽ മീഡിയയിൽ തരം​ഗമാവുകയാണ്. 

ചേതൻ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രിയ ആനന്ദ്, അനു പ്രഭാകർ, ശ്രീകാന്ത്, ശരത് കുമാർ, മുകേഷ് റിഷി എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സിനിമയുടെ ഡബ്ബിങ് പൂർത്തിയാക്കുന്നതിനു മുൻപായിരുന്നു താരത്തിന്റെ വിയോ​ഗം. അതിനാൽ പുനീതിന്റെ സഹോദരനും നടനുമായ ശിവരാജ് കുമാറാണ് ബാക്കി വന്ന ഭാ​ഗങ്ങൾക്ക് ശബ്ദം നൽകിയത്. ടീസർ പുറത്തിറങ്ങി രണ്ട് മണിക്കൂറിൽ നാല് ലക്ഷത്തിൽ അധികം പേരാണ് കണ്ടിരിക്കുന്നത്. 

ജയിംസിന് സോളോ റിലീസ്

പുനീത് മരിച്ചതിന് ശേഷം തിയറ്ററിൽ എത്തുന്ന സിനിമയ്ക്ക് വലിയ സ്വീകരണം നൽകാനാണ് ആരാധകരും കന്നഡ സിനിമാലോകവും ഒരുങ്ങുന്നത്. സൂപ്പർതാരത്തിനുള്ള ആദരമായ സോളോ ചിത്രമായിട്ടാവും റിലീസ് ചെയ്യുക. കർണാടകയിൽ ഒരാഴ്ച പുതിയ കന്നഡ ചിത്രങ്ങൾ റിലീസ് ചെയ്യില്ലെന്ന് ചലച്ചിത്ര പ്രവർത്തകരും വിതരണക്കാരും തീരുമാനിച്ചിട്ടുണ്ട്.  മാർച്ച് 17 മുതൽ 23 വരെ ജയിംസ് സോളോ റിലീസായി തിയറ്ററിലുണ്ടാകും. കഴിഞ്ഞ ഒക്റ്റോബറിലാണ് പുനീത് ഹൃദയാഘാതത്തെ തുടർന്ന് വിടപറയുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്ല, ചികിത്സയ്ക്കും കാലതാമസം; ജനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളോട് അകലുന്നു

ദേശീയ പാതാ അതോറിറ്റിയിൽ നിയമനം; സ്റ്റെനോഗ്രാഫർ മുതൽ ഡെപ്യൂട്ടി മാനേജർ വരെ ഒഴിവുകൾ; മികച്ച ശമ്പളം, ഇപ്പോൾ തന്നെ അപേക്ഷിക്കൂ

രണ്ടാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടം, സെന്‍സെക്‌സ് 250 പോയിന്റ് ഇടിഞ്ഞു; ഐടി, എഫ്എംസിജി ഓഹരികള്‍ റെഡില്‍, രൂപ 89 തൊടുമോ?

പ്രമേഹ രോ​ഗികൾ ബ്രൊക്കോളി പാകം ചെയ്യുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ

SCROLL FOR NEXT