New OTT Releases  ഇൻസ്റ്റ​ഗ്രാം
Entertainment

തിയറ്ററുകളിലെ വിജയം ഒടിടിയിലും നേടുമോ ? ഈ ആഴ്ച എത്തുന്ന സൂപ്പർ ഹിറ്റ് ചിത്രങ്ങളിതാ

സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്കൊപ്പം നിരൂപക പ്രശംസ നേ‌ടിയ ചിത്രങ്ങളും ഈ ആഴ്ച ഒടിടിയിലുണ്ട്.

സമകാലിക മലയാളം ഡെസ്ക്

കൂലി‌‌, സൈയാര തു‌ടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് ഈ ആഴ്ച ഒടിടിയിൽ നിങ്ങളെ കാത്തിരിക്കുന്നത്. സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്കൊപ്പം നിരൂപക പ്രശംസ നേ‌ടിയ ചിത്രങ്ങളും ഈ ആഴ്ച ഒടിടിയിലുണ്ട്. ഏതൊക്കെയാണ് പുത്തൻ ഒടിടി റിലീസുകൾ എന്ന് നോക്കിയാലോ.

കൂലി‌‌

Coolie

ഈ വർഷത്തെ ഏറ്റവും വലിയ ഹൈപ്പുള്ള ചിത്രങ്ങളിലൊന്നായിരുന്നു രജനികാന്ത്- ലോകേഷ് കൂട്ടുകെട്ടിന്റെ കൂലി. രജനികാന്തിന് പുറമേ നാഗാർജുന, ആമിർ ഖാൻ, ഉപേന്ദ്ര, ശ്രുതി ഹാസൻ, സൗബിൻ ഷാഹിർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. 510 കോടിയാണ് ചിത്രം ഇതുവരെ കളക്ട് ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം ഒടിടിയിലെത്തിയിരിക്കുകയാണ്. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

സൈയാര

Saiyaara

ബോളിവുഡിൽ ഈ വർഷം സൈലന്റായെത്തി സൂപ്പർ ഹിറ്റായി മാറിയ ചിത്രമാണ് സൈയാര. അനീത് പദ്ദ എന്ന പുതുമുഖ നായികയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. പ്രണയവും സംഗീതവും ചേര്‍ന്ന ഒരു ഹൃദയഹാരിയായ പ്രണയ കഥയാണ് പറയുന്നത്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. നെറ്റ്ഫ്ലിക്സിലൂടെ സെപ്റ്റംബർ 12 ന് ചിത്രമെത്തും.

മീശ

മീശ (Meesha)

ഷൈൻ ടോം ചാക്കോ, കതിർ, ഹക്കിം ഷാ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം സി ജോസഫ് രചനയും സംവിധാനവും നിർവഹിച്ച സസ്പെൻസ് ഡ്രാമ ചിത്രമാണ് 'മീശ'. യൂണികോൺ മൂവീസിന്റെ ബാനറിൽ സജീർ ഗഫൂർ നിർമ്മിക്കുന്ന ചിത്രം ഇപ്പോൾ ഒടിടിയിൽ റിലീസിന് തയ്യാറെടുക്കുകയാണ്. മനോരമ മാക്സിലൂടെയാണ് മീശ ഒടിടിയിലെത്തുന്നത്. സെപ്റ്റംബർ 12 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സർക്കീട്ട്

Sarkeet

ആസിഫ് അലി നായകനായെത്തി മികച്ച നിരൂപക പ്രശംസ നേടിയ ചിത്രമാണ് സർക്കീട്ട്. തമർ സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണമുണ്ടായിട്ടു കൂടി തിയറ്ററുകളിൽ മികച്ച കളക്ഷൻ നേടിയില്ല. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. മനോരമ മാക്സിലൂടെയാണ് ചിത്രം സ്ട്രീമിങ്ങിനെത്തുക. സെപ്റ്റംബർ 26ന് ചിത്രമെത്തും.

തേറ്റ

Thetta

റെനീഷ് യൂസഫ് സംവിധാനം ചെയ്ത് ജൂണിൽ തിയറ്ററുകളിലെത്തിയ ചിത്രമാണ് തേറ്റ. അമീർ നിയാസ് ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. പൂർണമായും വനത്തിൽ ചിത്രീകരിച്ചിരിക്കുന്ന സർവൈവൽ ത്രില്ലറാണ് തേറ്റ. ചിത്രം ഒടിടിയിൽ റിലീസിനെത്തിയിരിക്കുകയാണ്. മനോരമ മാക്സിലൂടെ ചിത്രം പ്രേക്ഷകർക്ക് കാണാനാകും.

Cinema News: Coolie to Saiyaara, Latest OTT Releases this week.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT