സല്‍മാന്‍ ഖാന്‍ ഫയല്‍
Entertainment

'ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍': സല്‍മാന്‍ ഖാനെതിരെ വധഭീഷണി മുഴക്കിയ ആള്‍ അറസ്റ്റില്‍

രാജസ്ഥാന്‍ സ്വദേശിയായ ബികാറാം ജലറാം ബിഷ്‌ണോയെ ആണ് കര്‍ണാടകയില്‍ നിന്ന് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

ബം​ഗളൂരു: ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ എന്ന് പറഞ്ഞുകൊണ്ട് സൂപ്പര്‍താരം സല്‍മാന്‍ ഖാന് നേരെ വധഭീഷണി മുഴക്കിയ ആള്‍ പിടിയില്‍. രാജസ്ഥാന്‍ സ്വദേശിയായ ബികാറാം ജലറാം ബിഷ്‌ണോയെ ആണ് കര്‍ണാടകയില്‍ നിന്ന് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്.

നവംബര്‍ അഞ്ചിന് മുംബൈ ട്രാഫിക് പൊലീസിനാണ് ഭീഷണി സന്ദേശം ലഭിക്കുന്നത്. ഇത് ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരനാണ്. സല്‍മാന്‍ ഖാന്‍ ജീവനോടെ ഇരിക്കണമെങ്കില്‍ അദ്ദേഹം ഞങ്ങളുടെ ക്ഷേത്രത്തില്‍ പോയി മാപ്പ് ചോദിക്കുകയോ അഞ്ച് കോടി രൂപ നല്‍കുകയോ വേണം. ഇത് ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ അദ്ദേഹത്തെ കൊല്ലും. ഞങ്ങളുടെ സംഘം ഇപ്പോഴും ആക്റ്റീവാണ്.- എന്നാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്.

ഭീഷണി ലഭിച്ചതിനു പിന്നാലെ മുംബൈ പൊലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു. തുടര്‍ന്നാണ് കര്‍ണാടകയില്‍ നിന്ന് ഇയാള്‍ അറസ്റ്റിലാവുന്നത്. 32കാരനായ ബികാറാം ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരനാണെന്നാണ് അവകാശപ്പെടുന്നതെന്ന് പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT