'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

യുഡിഎഫിന് വാഗ്ദാനങ്ങള്‍ എക്കാലവും ജനങ്ങളെ കബളിപ്പിക്കാനുള്ള ഉപായം മാത്രമാണ്.
ksrtc
ksrtc
Edited By:
Updated on
1 min read

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ ഗുരുതര വീഴ്ചകള്‍ മറച്ചുപിടിക്കാന്‍ ഒരുകൂട്ടം മാധ്യമങ്ങള്‍ സിപിഎമ്മിനെതിരെ നിരന്തരം വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളിലെ സൗജന്യയാത്ര സംബന്ധിച്ചാണ് പുതിയ വ്യാജ പ്രചരണമെന്നും അദ്ദേഹം പറഞ്ഞു.

ksrtc
പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

'സിപിഎം പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ലെന്ന്' സംസ്ഥാന സെക്രട്ടറി പ്രസ്താവന നടത്തിയെന്ന തരത്തിലാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരണം നടത്തുന്നത്. കെഎസ്ആര്‍ടിസി ബസുകളില്‍ എവിടേക്കും സൗജന്യമായി യാത്ര ചെയ്യാമെന്ന വാഗ്ദാനം മറന്ന് ഓര്‍ഡിനറിയില്‍ മാത്രമായി സൗജന്യയാത്ര ചുരുക്കിയതും ഓര്‍ഡിനറി ബസ് സര്‍വീസ് പരിമിതമായതിനാല്‍ ഭൂരിപക്ഷം സ്ത്രീകള്‍ക്കും സൗജന്യ യാത്ര സൗകര്യം ലഭ്യമല്ലാത്തതും വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് സിപിഎമ്മിനെതിരെ വ്യാജ പ്രചരണം നടത്തി വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുന്നതെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.

യുഡിഎഫിന് വാഗ്ദാനങ്ങള്‍ എക്കാലവും ജനങ്ങളെ കബളിപ്പിക്കാനുള്ള ഉപായം മാത്രമാണ്. അതില്‍ നിന്ന് രക്ഷനേടാന്‍ സിപിഎമ്മിന്റെ പേരില്‍ വ്യാജ പ്രചരണം നടത്തുന്നത് ഒരു കാരണവശാലും അനുവദിക്കില്ല. ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിച്ച് മുന്നോട്ടുപോകുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

ksrtc
കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

കുറിപ്പിന്റെ പൂര്‍ണരൂപം

അധികാരത്തിലേറി ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ജനവിരുദ്ധ നിലപാടുകളും ഏകോപനമില്ലായ്മയും മന്ത്രിമാരുടെ അബദ്ധ പ്രസ്താവനകളും കൊണ്ട് പ്രതിരോധത്തിലായ യുഡിഎഫ് സര്‍ക്കാരിന്റെ ഗുരുതര വീഴ്ചകള്‍ മറച്ചുപിടിക്കാന്‍ ഒരുകൂട്ടം മാധ്യമങ്ങള്‍ സിപിഎമ്മിനെതിരെ നിരന്തരം വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയുമാണ്. കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളിലെ സൗജന്യയാത്ര സംബന്ധിച്ചാണ് പുതിയ വ്യാജ പ്രചരണം. 'സിപിഎം പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ലെന്ന്' സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രസ്താവന നടത്തിയെന്ന തരത്തിലാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരണം നടത്തുന്നത്. കെഎസ്ആര്‍ടിസി ബസുകളില്‍ എവിടേക്കും സൗജന്യമായി യാത്ര ചെയ്യാമെന്ന വാഗ്ദാനം മറന്ന് ഓര്‍ഡിനറിയില്‍ മാത്രമായി സൗജന്യയാത്ര ചുരുക്കിയതും ഓര്‍ഡിനറി ബസ് സര്‍വ്വീസ് പരിമിതമായതിനാല്‍ ഭൂരിപക്ഷം സ്ത്രീകള്‍ക്കും സൗജന്യ യാത്ര സൗകര്യം ലഭ്യമല്ലാത്തതും വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് സിപിഎമ്മിനെതിരെ വ്യാജ പ്രചരണം നടത്തി വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുന്നത്. യുഡിഎഫിന് വാഗ്ദാനങ്ങള്‍ എക്കാലവും ജനങ്ങളെ കബളിപ്പിക്കാനുള്ള ഉപായം മാത്രമാണ്. അതില്‍ നിന്ന് രക്ഷനേടാന്‍ സിപിഎമ്മിന്റെ പേരില്‍ വ്യാജ പ്രചരണം നടത്തുന്നത് ഒരു കാരണവശാലും അനുവദിക്കില്ല. ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിച്ച് മുന്നോട്ടുപോകും.

Summary

MV Govindan slams media for spreading fake news against CPM to shield UDF government

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com