ഹോളിവുഡ് ഇതിഹാസതാരം ചക്ക് നോറിസ് അന്തരിച്ചു 
Entertainment

'കരുത്തിന്റെയും പോരാട്ടവീര്യത്തിന്റെയും പ്രതീകം'; ഹോളിവുഡ് ഇതിഹാസതാരം ചക്ക് നോറിസ് അന്തരിച്ചു

ദ് വേ ഓഫ് ദി ഡ്രാഗണ്‍ എന്ന ചിത്രത്തിലെ ബ്രൂസ് ലിയുമൊത്തുള്ള ആക്ഷന്‍ രംഗങ്ങള്‍ ലോകശ്രദ്ധ നേടിയിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു. 86 വയസ്സായിരുന്നു. 'വാക്കര്‍ ടെക്‌സാസ് റേഞ്ചര്‍' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായ അദ്ദേഹം, കരുത്തിന്റെയും പോരാട്ടവീര്യത്തിന്റെയും പ്രതീകമായാണ് അറിയപ്പെട്ടിരുന്നത്.

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. ഹവായിലെ കവായ് ദ്വീപിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ കുടുംബമാണ് മരണവിവരം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞ് പ്രാര്‍ഥനയും പിന്തുണയുമായി നിന്ന എല്ലാവരോടും ന്ദി അറിയിക്കുന്നു. അത്യന്തം ദുഃഖപൂരിതമായ സമത്ത് തങ്ങളുടെ കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്നും കുടുംബം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ മാര്‍ഷല്‍ ആര്‍ട്‌സ് രംഗത്ത് അദ്ദേഹം ഏറെ ശ്രദ്ധേയനായിരുന്നു. സ്വന്തമായി ഒരുഅമേരിക്കന്‍ കരാട്ടെ ശൈലി തന്നെ അദ്ദേഹം വികസിപ്പിച്ചെടുത്തിരുന്നു. മാര്‍ഷല്‍ ആര്‍ട്‌സിലെ ഏറ്റവും ഉയര്‍ന്ന ബഹുമതിയും അദ്ദേഹം സ്വന്തമാക്കിയിരുന്നു. ദ് വേ ഓഫ് ദി ഡ്രാഗണ്‍ എന്ന ചിത്രത്തിലെ ബ്രൂസ് ലിയുമൊത്തുള്ള ആക്ഷന്‍ രംഗങ്ങള്‍ ലോകശ്രദ്ധ നേടിയിരുന്നു. ദ് ഡെല്‍റ്റ് ഫോഴ്‌സ്, മിസിങ് ഇന്‍ ആക്ഷന്‍ തുടങ്ങി നിരവധി ചിത്രങ്ങളിലെ പ്രകടനം അദ്ദേഹത്തെ ഇതിഹാസ താരമാക്കി.

Legendary Hollywood action star of 'Walker Texas Ranger' fame Chuck Norris dies at 86

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീര്യം കുറഞ്ഞ മദ്യം വിൽക്കണോ എന്ന് യുഡിഎഫ് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി; പ്രതിഷേധങ്ങൾക്കൊടുവിൽ യു-ടേണ്‍

'മാറി മാറി ഇരിക്കുന്നത് ഭയങ്കര യോജിപ്പായത് കൊണ്ടാണല്ലോ'; നിയമസഭയില്‍ ബിജെപിയെ ട്രോളി മുഖ്യമന്ത്രി

സൂപ്പിലും ചായയിലും നാരങ്ങയുടെ പുറംതൊലി അൽപം ചിരണ്ടി ചേർക്കാം, ​ഗുണം ഇരട്ടിയാകും

എന്‍ ശേഷാദ്രിനാഥന്‍ തെരഞ്ഞെടുപ്പ് കമ്മീഷണറാകും; ഗവര്‍ണറോട് ശുപാര്‍ശ ചെയ്ത് മന്ത്രിസഭ

2030ലെ ലോകകപ്പില്‍ കളിക്കുമോ? മെസിയുടെ മറുപടി ഇങ്ങനെ