ലക്ഷ്മിക്കും മകൾക്കുമൊപ്പം മിഥുൻ തിരുപ്പതിയിൽ/ ഇൻസ്റ്റ​ഗ്രാം 
Entertainment

'എല്ലാവരും പ്രാർഥിച്ചതിനെക്കാൾ ഒരു ലെവൽ കൂടുതൽ എന്റെ ഭാര്യ പ്രാർഥിച്ചു'; തിരുപ്പതിയിലെത്തി മിഥുന് വേണ്ടി മൊട്ടയടിച്ച് ലക്ഷ്മി

മൊട്ടയടിച്ച ലക്ഷ്മിയോടൊപ്പമുള്ള ചിത്രവും മിഥുൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ മാർച്ചിലാണ് നടനും അവതാരകനുമായ മിഥുന് ബെൽസ് പൾസി എന്ന രോ​ഗം സ്ഥിരീകരിച്ചത്. ദിവസങ്ങളോടെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന താരം ചികിത്സയുടെ ഓരോ ഘട്ടത്തിലും തന്റെ ആരോ​ഗ്യസ്ഥിതിയെ കുറിച്ച് ആരാധകരെ സോഷ്യൽമീഡിയയിലൂടെ അറിയിച്ചുരുന്നു. മികച്ച ചികിത്സയിലൂടെ താരം പൂർണമായും സുഖം പ്രാപിക്കുകയും ചെയ്‌തു. തനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവരും നന്ദി അറിയിച്ച് താരം ഇൻസ്റ്റ​ഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്‌തിരുന്നു. 

ഇപ്പോഴിതാ താരം കുടുംബ സമേധം തിരുപ്പതി ക്ഷേത്രത്തിലെത്തിയ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ ആരാധകർക്കിടയിൽ വൈറലാകുന്നത്. അസുഖബാധിതനായി താരം ചികിത്സയിൽ കഴിഞ്ഞപ്പോൾ സുഖപ്രാപ്‍ത്തിക്ക് വേണ്ടി ഭാര്യ ലക്ഷ്മി മുടി തിരുപ്പതിയിൽ നൽകുമെന്ന് നേർന്നിരുന്നു അതിന്റെ ഭാ​ഗമായിട്ടാണ് കുടുംബം ക്ഷേത്രത്തിൽ എത്തിയത്.

മൊട്ടയടിച്ച ലക്ഷ്മിയോടൊപ്പമുള്ള ചിത്രവും മിഥുൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. എല്ലാവരുടെയും പ്രാർഥനയുടെ ഫലമായിട്ടാണ് തന്റെ ആരോ​ഗ്യം തിരിച്ചുകിട്ടിയത്. എന്നാൽ ലക്ഷ്മി ഒരു ലെവൽ കൂടുതൽ പ്രാർഥിച്ചിരുന്നു. അസുഖം മാറാൻ ഭാര്യ നേർന്നത് തിരുപ്പതിൽ മുടി കൊടുക്കാമെന്നാണ്. അങ്ങനെ ചിഞ്ചുക്കുട്ടി മൊട്ടക്കുട്ടിയായി. ഇതിൽ കൂടുതൽ താൻ എന്താണ് ലക്ഷ്മിയോട് ചോദിക്കേണ്ടതെന്നും ചിത്രത്തോടൊപ്പമുള്ള കുറിപ്പിൽ മിഥുൻ പറയുന്നു. ചിത്രങ്ങൾക്ക് താഴെ നിരവധി ആളുകളാണ് പ്രതികരിച്ച് രം​ഗത്തെത്തിയത്. ഈ സ്‌നേഹം കണ്ട് കണ്ണ് നിറയുന്നുവെന്നും ലക്ഷ്മിയോട് ബഹുമാനമെന്നും ആരാധകർ കുറിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു