Lena ഇന്‍സ്റ്റഗ്രാം
Entertainment

'ആല്‍ഫ മെയില്‍ ജീവിതത്തിലേക്ക് വന്നതോടെ എന്റെ സ്ത്രീത്വം പുറത്തു വന്നു'; തങ്ങള്‍ പവർ കപ്പിളെന്ന് ലെന

'ഞങ്ങള്‍ പവര്‍കപ്പിളാണ്'.

സമകാലിക മലയാളം ഡെസ്ക്

വിവാഹ ശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറച്ച് നടി ലെന. ഒട്ടും നിനച്ചിരിക്കാത്ത സമയത്താണ് വിവാഹം നടക്കുന്നത്. വിവാഹ ശേഷമാണ് തങ്ങള്‍ പ്രണയം കണ്ടെത്തുന്നതെന്നും ലെന പറയുന്നു. ഗഗന്‍യാന്‍ ബഹിരാകാശ യാത്രിക സംഘത്തിലെ എയര്‍ഫോഴ്‌സ് ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ ആണ് ലെനയുടെ ഭര്‍ത്താവ്. 2024 ലാണ് ഇരുവരും വിവാഹിതരാകുന്നത്.

വിവാഹ ശേഷം തന്റെ ജീവിതത്തിലും ക്യാരക്‌റിലും വന്ന മാറ്റത്തെക്കുറിച്ചും ലെന സംസാരിക്കുന്നുണ്ട്. മൂവി വേള്‍ഡ് മീഡിയ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലെന മനസ് തുറന്നത്.

''കല്യാണത്തിന് ശേഷമാണ് പ്രണയം സംഭവിക്കുന്നത്. ഒരിക്കലും വിചാരിക്കാത്ത കാര്യമാണ് ഞാന്‍ കല്യാണം കഴിക്കുമെന്നത്. ജീവിതം മാറ്റി മറിച്ചത് എന്റെ പുസ്തകമാണ്. ഞാനൊരു ഇന്റര്‍വ്യു കൊടുത്തത് വൈറലായിരുന്നു. അതുകൊണ്ടുണ്ടായ ഗുണം എന്താണെന്ന് വച്ചാല്‍ സാധാരണ സിനിമ താരങ്ങളുടെ അഭിമുഖങ്ങള്‍ കാണാത്തവരും കണ്ടു എന്നതാണ്. അതിലൊരാളാണ് പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍. കണ്ടപ്പോള്‍ ദിസ് ഈസ് ദ പേഴ്സണ്‍ എന്ന് പറഞ്ഞ് എന്റെ നമ്പര്‍ കണ്ടെത്തി ബന്ധപ്പെടുകയായിരുന്നു. പിന്നെ വീട്ടുകാര്‍ സംസാരിച്ചു. കല്യാണം നടന്നു. എല്ലാം പെട്ടെന്നായിരുന്നു'' ലെന പറയുന്നു.

ആത്മീയതയെക്കുറിച്ച് ഞാന്‍ പറഞ്ഞത് പെട്ടെന്ന് കണക്ടായി. അദ്ദേഹം വളരെ സ്പിരിച്വല്‍ ആയിട്ടുള്ള വ്യക്തിയാണ്. എന്നെ കണ്ടപ്പോള്‍ തന്നെ ഇതാണ് ആള്‍ എന്ന ഒരു തിരിച്ചറിവ് ആയിരുന്നുവെന്നാണ് പറഞ്ഞത്. സംസാരിച്ച് തുടങ്ങിയപ്പോള്‍ തന്നെ എനിക്ക് എന്തോ ഒരു സ്പാര്‍ക്ക് തോന്നി. ഇത്രയും കാലമായി ഒരിക്കലും തോന്നാത്തൊരു സ്പാര്‍ക്കുണ്ടായി. മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ എന്ന സാഹചര്യമായിരുന്നുവെന്നും ലെന പറയുന്നു.

ഞങ്ങളൊരു പവര്‍കപ്പിളാണ്. ഒരാള്‍ ആസ്ട്രനോട്ടും മറ്റേയാള്‍ നടിയും. ഒരേ മേഖലയില്‍ നിന്നാണെങ്കില്‍ ഈ ഡയനാമിക് കിട്ടില്ല. ഒരാള്‍ സയന്‍സും ടെ്കനോളജിയും എയര്‍ഫോഴ്സിന്റേയും മിലിട്ടറിയുടേയും പശ്ചാത്തലം കൊണ്ടുവരുമ്പോള്‍ മറ്റൊരാള്‍ ആര്‍ട്ടിന്റേയും ക്രിയേറ്റിവിറ്റിയുടേയും ലോകത്തു നിന്നുമാണ് വരുന്നത്. അതൊരു പൂര്‍ണത നല്‍കുന്നുണ്ട്. നമ്മള്‍ ചിന്തിക്കാത്തത് ആ ഭാഗത്തു നിന്നും വരികയും അവിടെ ചിന്തിക്കാത്തത് ഇവിടെ നിന്നും വരികയും ചെയ്യും. അത് കൂടാതെ ഞങ്ങളെ കോര്‍ത്തിണക്കുന്നത് ഞങ്ങളുടെ സ്പിരിച്വാലിറ്റിയാണ്. കൂടാതെ ഞങ്ങളുടെ ശീലങ്ങളൊക്കെ സമാനമാണ്. അതിനാല്‍ ഒരു അഡ്ജസ്റ്റ്മെന്റേയും ആവശ്യമില്ലെന്നും ലെന പറയുന്നുണ്ട്. വിവാഹ ശേഷം തനിക്കുണ്ടായ മാറ്റത്തെക്കുറിച്ചും ലെന സംസാരിക്കുന്നുണ്ട്.

കുറേക്കാലം ഒറ്റയ്ക്ക് ജീവിച്ചതിനാല്‍ എന്റെ മസ്‌കുലിന്‍ വശമായിരുന്നു പ്രകടമായിരുന്നത്. തന്റേടവും ബോള്‍ഡ്‌നെസും. ഈ ലോകത്ത് ഒരു സ്ത്രീയ്ക്ക് ഒറ്റയ്ക്ക് ജീവിക്കണമെങ്കില്‍ അത്യാവശ്യം തന്റേടം വേണം. എനിക്കത് നേരത്തെ തന്നെയുണ്ട്. പക്ഷെ എന്റെ ഫെമിനിന്‍ വശം അടിച്ചമര്‍ത്തപ്പെട്ടു. എന്റെ തന്നെ മസ്‌കുലിനിറ്റി കാരണം. എല്ലാവരും എന്നെ ബോള്‍ഡ് എന്നാണ് പറയുന്നത്. അതിന്റെ കാരണം ഇതാണ്. അത് മാറി. ഒരു ആല്‍ഫ മെയില്‍ ജീവിതത്തിലുണ്ടെങ്കില്‍ നമ്മുടെ സ്ത്രീത്വം പുറത്തു വരും. എന്റെ സ്വഭാവം, സംസാരം, വസ്ത്രധാരണ രീതി, എല്ലാം മാറിയെന്നാണ് ലെന പറയുന്നത്.

ഞങ്ങളുടെ പ്രണയം പൈങ്കിളിയും ബാലിശവുമാണ്. വാലന്റൈന്‍സ് ഡേയ്ക്ക് ടെഡി ബെയറും ചോക്ലേറ്റും നല്‍കുന്ന ടൈപ്പ് പ്രണയമാണ്. ഞങ്ങള്‍ ഭയങ്കര പൈങ്കിളിയാണ്. ഞങ്ങളുടെ ലോകത്ത് ഞങ്ങള്‍ വളരെ പാവം പിള്ളേരാണെന്നും ലെന കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

Lena opens up about her marriage and how her life and character changed after.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

'അത് ക്രിസ്മസിന് ഉണ്ടാക്കിയ പടക്കം, കെട്ട് അല്‍പ്പം മുറുകിയാല്‍ പൊട്ടും; ഒരു പാട്ടില്‍ കലങ്ങി പോകുന്നതല്ല ഞങ്ങളുടെ രാഷ്ട്രീയം'- വിഡിയോ

'ആദ്യം പേടിയായിരുന്നു, പിന്നെ കരച്ചില്‍ വന്നു'; ചെന്നൈ 14 കോടിക്ക് വിളിച്ചെടുത്ത കാര്‍ത്തിക് ശര്‍മ പറയുന്നു

തേങ്ങ ചിരകിയെടുത്ത് ഇങ്ങനെ സൂക്ഷിച്ചാൽ മാസങ്ങളോളം ഉപയോഗിക്കാം

വലത് കൈ ഇടനെഞ്ചില്‍, ആറടി ഉയരം; മഞ്ജുളാല്‍ത്തറയില്‍ ഭക്തരെ വരവേല്‍ക്കാന്‍ ഇനി കുചേല പ്രതിമയും

SCROLL FOR NEXT