Lenaa, Prasanth Balakrishnan  വിഡിയോ സ്ക്രീൻഷോട്ട്, ഇൻസ്റ്റ​ഗ്രാം
Entertainment

'വീട്ടിൽ ഞാൻ അങ്ങനെ വിളിക്കാറില്ല'; ഭർത്താവിനെ 'ചേട്ടാ' എന്ന് വിളിക്കുന്നതിന്റെ കാരണം പറഞ്ഞ് നടി

ഞാൻ അൽപ്പം പരുക്കൻ രീതിയിൽ സംസാരിക്കുന്ന ആളാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

പിള്ളേരുടെ അച്ഛാ, ദേ നോക്കൂ, ചേട്ടാ, ഏട്ടൻ, ഇച്ചായൻ... അങ്ങനെ പല കാലങ്ങളിലായി കേരളത്തിലെ സ്ത്രീകൾ പൊതുവേ അവരുടെ ഭർത്താക്കൻമാരെ വിളിച്ചിരുന്നത് ഇങ്ങനെ ഒക്കെയാണ്. പണ്ടു കാലത്ത് ഭർത്താവിന് ഭാര്യയേക്കാൾ പ്രായം കൂടുതലായിരിക്കുക പതിവായിരുന്നു. അതിനാൽ മുതിർന്ന ഒരാളോട് എന്ന നിലയിലുള്ള ബഹുമാനാർഥമായിരുന്നു ഇത്തരം വിളികൾക്ക് കാരണമായിരുന്നത്.

എന്നാൽ കാലക്രമേണ ഇത്തരം വിളികളൊക്കെ മാറി, ഇന്നിപ്പോൾ പലരും പേര് തന്നെയാണ് പരസ്പരം വിളിക്കാറ്. ഇപ്പോഴിതാ ഭർത്താവിനെ താൻ ചേട്ടാ എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് പറയുകയാണ് നടി ലെന. ഭർത്താവ് പ്രശാന്ത് ബാലകൃഷ്ണനെ പ്രശാന്തേട്ടാ എന്നാണ് ലെന പറയാറ്. സമകാലിക മലയാളത്തോട് സംസാരിക്കവേയാണ് ലെന ഇക്കാര്യം പറഞ്ഞത്.

"ഭർത്താവിനെ എന്തിനാണ് ചേട്ടാ എന്ന് വിളിക്കുന്നത് എന്ന് എന്റെ സുഹൃത്തുക്കൾ എന്നോട് ചോദിച്ചിട്ടുണ്ട്. ദുബൈയിൽ എന്റെ ഒരു സുഹൃത്തുണ്ട്. അവർ ഭാര്യയും ഭർത്താവും ഒരേ പ്രായക്കാരാണ്. അവൾ അവളുടെ ഭർത്താവിനെ ചേട്ടാ എന്നാണ് വിളിക്കുന്നത്. ഒരു ദിവസം അവൾ എന്നോട് പറഞ്ഞു, അവരുടെ അമ്മൂമ്മ അവളോട് ഒരിക്കൽ പറഞ്ഞിട്ടുണ്ട്, ചേട്ടാ എന്ന് കൂടി ചേർത്ത് വിളിച്ചാൽ സ്വാഭാവികമായും അവരോട് ബഹുമാനം വരുമെന്ന്.

ഞാൻ അൽപ്പം പരുക്കൻ രീതിയിൽ സംസാരിക്കുന്ന ആളാണ്. അപ്പോൾ നമ്മൾ സംസാരിക്കുമ്പോൾ‌ ചേട്ടാ എന്നൊക്കെ ചേർത്ത് പറയുമ്പോൾ സ്വാഭാവികമായും അവിടെയൊരു ബ​ഹുമാനം വരും. ആ കുട്ടിയുടെ അമ്മൂമ്മ ആ കുട്ടിയോട് പറഞ്ഞ കാര്യമാണിത്. ഞാനിത് കേട്ട് കഴിഞ്ഞപ്പോൾ ആലോചിച്ചു. സ്വാഭാവികമായി ബഹുമാനത്തോടെ സംസാരിക്കാൻ അത്ര പ്രയത്നിക്കുന്ന ഒരാളല്ല ഞാൻ.

പബ്ലിക് ആയി സംസാരിക്കുമ്പോൾ ആണ് ഞാൻ പ്രശാന്തേട്ടൻ എന്ന് പറയുന്നത്. വീട്ടിൽ ഞാൻ അങ്ങനെ വിളിക്കാറില്ല. ‌വീട്ടിൽ ഞാൻ അദ്ദേഹത്തെ വേറൊരു പേരാണ് വിളിക്കുന്നത്. അത് ഞാൻ പറയുന്നുമില്ല. ഞാൻ അദ്ദേഹത്തോട് സംസാരിക്കുമ്പോൾ പ്രശാന്തേട്ടാ എന്ന് വിളിച്ച് സംസാരിക്കാറില്ല. പക്ഷേ ഞാൻ‌ അദ്ദേഹത്തെക്കുറിച്ച് മറ്റൊരാളോട് പറയുമ്പോൾ പ്രശാന്തേട്ടൻ എന്നാണ് പറയാറ്. അദ്ദേഹം എന്നേക്കാൾ അ‍‍ഞ്ച് വയസിന് മൂത്തത് ആണ്".- ലെന പറഞ്ഞു.

Lenaa opens up about her husband Prasanth Balakrishnan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കരുതിക്കൂട്ടിയുള്ള കീഴടങ്ങല്‍'; ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

നഴ്സുമാരെ യു.എ.ഇ വിളിക്കുന്നു ! 1.30 ലക്ഷം ശമ്പളം, 50 ഒഴിവുകൾ; അഭിമുഖം സെപ്റ്റംബർ 26ന്

റൂട്ടിന്റെ ക്യാച്ച് പാഴാക്കി ഫീൽഡിങ് ബ്ലണ്ടർ; വൻ ദേഷ്യത്തിൽ സഹ താരങ്ങളോട് 'ആക്രോശിച്ച്' പാക് പേസർ!

എഐ മനുഷ്യരാശിയെ നശിപ്പിച്ചേക്കാം; ഗവേഷണ വേഗത കുറയ്ക്കണം: ആന്ത്രോപിക് സിഇഒ

175 ദിവസത്തെ ചിത്രീകരണം, 2500 ലധികം കമ്പ്യൂട്ടർ ഗ്രാഫിക്സ് ഷോട്ടുകൾ; പാൻ ഇന്ത്യൻ ദൃശ്യവിസ്മയമായി നിഖിലിന്റെ 'സ്വയംഭൂ'