Lenaa വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ആങ്സൈറ്റി ഉണ്ടെന്ന് പറയുന്നത് ഒരു ട്രെൻഡ് ആയിട്ടുണ്ട്; അങ്ങനെ അല്ലാത്തവരെ അത്ഭുതജീവിയെ പോലെയാണ് ആളുകൾ കാണുന്നത്'

അതിനാൽ പേടി എന്നത് മനുഷ്യന്റെ അടിസ്ഥാനപരമായ വികാരങ്ങളിൽ ഒന്നാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ജീവിതത്തിൽ നമ്മൾ എത്രത്തോളം ജാ​ഗ്രത പുലർത്തുന്നു എന്നതിന്റെ സൂചനയാണ് നമ്മളിൽ കണ്ടുവരുന്ന ഭയമെന്ന് നടി ലെന. അതുകൊണ്ട് തന്നെ അതിനെ ഒരു മോശം കാര്യമായി കാണേണ്ടതില്ലെന്നും ലെന വ്യക്തമാക്കി. പിങ്ക് പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു ലെന. "ജീവിതത്തിൽ ഒരുപരിധി വരെ പേടി എന്ന ഘടകം ഉണ്ടാകുന്നത് നല്ലതാണ്.

അതിന്റെ അർഥം നിങ്ങൾ എല്ലാ കാര്യത്തിലും ആവശ്യമായ ശ്രദ്ധയോ ജാ​ഗ്രതയോ നൽകുന്നു എന്നാണ്. ഉദാഹരണത്തിന് എനിക്ക് നീന്തൽ അറിയാത്തതു കൊണ്ട് വെള്ളത്തെ പേടിയാണ്. എത്രയോ മികച്ച നീന്തൽക്കാർ പോലും വെള്ളത്തിൽ മുങ്ങിപ്പോകാറുണ്ട്. അവിടെ എനിക്ക് അറിയാത്ത ഒരു കാര്യമായ നീന്തൽ പഠിക്കാനാണ് ശ്രമിക്കേണ്ടത്.

അതിനാൽ പേടി എന്നത് മനുഷ്യന്റെ അടിസ്ഥാനപരമായ വികാരങ്ങളിൽ ഒന്നാണ്. നമ്മൾ തീ കത്തിക്കുന്നത് കൈ പൊള്ളുമോ എന്ന പേടിയോടെയാണ്. ആ പേടിയുള്ളതു കൊണ്ട് മാത്രമാണ് നമ്മൾ ഒരിക്കലും കത്തുന്ന തീയിലേക്ക് കൈ വയ്ക്കാത്തത്. അതുകൊണ്ട് തന്നെ സ്വന്തം പരിമിതികൾ മനസിലാക്കാൻ മനുഷ്യരെ ഒരു പരിധി വരെ പേടി സഹായിക്കുന്നുണ്ട്".- ലെന പറഞ്ഞു.

എല്ലാ കാര്യങ്ങളിലും ഭയവും ആങ്സൈറ്റിയുമായി ജീവിക്കുന്ന രീതിയാണ് ഇന്ന് പലരിലും കാണുന്നതെന്നും അതൊന്നുമില്ലാത്തവരെ അത്ഭുതത്തോടെയാണ് ആളുകൾ നോക്കികാണുന്നതെന്നും ലെന പറഞ്ഞു. "ഇന്ന് ആളുകൾ പൊതുവായി ഒരുതരം ഭയവും ചുമന്നു കൊണ്ട് നടക്കുന്നത് കണ്ടു വരുന്നുണ്ട്.

ഒരു കാര്യം പറഞ്ഞാൽ മറ്റുള്ളവർ എന്ത് പറയും, ഞാൻ ചെയ്യുന്നത് ശരിയാണോ എന്നൊക്കെയുള്ള ചിന്തകളാണ് ഇതിന് കാരണം. എല്ലാവരും പല തരത്തിലുള്ള ടെൻഷൻ അടിച്ച് ജീവിക്കുന്ന പോലെ തോന്നും. എപ്പോഴും ഒരുതരം ഭയത്തിലും ആങ്സൈറ്റിയിലുമാണ് ജീവിക്കുന്നതെന്ന് പറയുന്നത് ഇപ്പോൾ ഒരു ട്രെൻഡ് പോലെ ആയിട്ടുണ്ട്.

അങ്ങനെ അല്ലാത്തവരെ ഒരു അത്ഭുതജീവിയെ പോലെയാണ് ആളുകൾ കാണുന്നത്. ഇത് നമ്മുടെ ജീവിതമാണ്. ചെറിയ രീതിയിലുള്ള ഭയങ്ങളൊക്കെ ഉണ്ടാകുമ്പോൾ അത് പാകത്തിന് കൈകാര്യം ചെയ്യാനും നമ്മൾ പോകുന്നത് ശരിയായ വഴിയിലൂടെയാണെന്ന് ഉറപ്പു വരുത്താനും ശ്രമിച്ചാൽ മതിയാകും".- ലെന പറഞ്ഞു.

Lenaa talks about Anxiety and fear.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സാമൂഹ്യക്ഷേമ പെൻഷൻ വിതരണം അട്ടിമറിക്കാൻ നീക്കം; സമൂഹത്തിന്റെ കരുതൽ വേണ്ടവർക്കെല്ലാം വലിയ തിരിച്ചടി'

കൂട്ടാർ പുഴയിൽ പതഞ്ഞുപൊങ്ങി അജ്ഞാത രാസമാലിന്യം; കുടിവെള്ളം മുട്ടി നാട്ടുകാർ

ദുബൈയില്‍ ജോലി തേടുന്നവരാണോ? തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി പൊലീസ്

ഈജിപ്ഷ്യൻ സൗന്ദര്യത്തിന് പിന്നിൽ ബദാം, ​ഗ്രീക്കുകാർ ചർമം തിളങ്ങാൻ ഉപയോ​ഗിച്ചത് തൈര്, നൂറ്റാണ്ടുകളുടെ സൗന്ദര്യക്കൂട്ട്

'ലോകം വലയിലാക്കി ചിലന്തി മനുഷ്യന്‍'; 12500 കോടി കടന്ന് ആഗോള കളക്ഷന്‍, ഇന്ത്യയില്‍ നിന്നും നേടിയത് എത്ര?